നോക്കെത്താദൂരത്തു കണ്ണുംനട്ട്
ദൃശ്യരൂപം
(Nokkethadhoorathu Kannum Nattu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| നോക്കെത്താദൂരത്തു കണ്ണുംനട്ട് | |
|---|---|
![]() വി.സി.ഡി. പുറംചട്ട | |
| സംവിധാനം | ഫാസിൽ |
| കഥ | ഫാസിൽ |
| നിർമ്മാണം | ബോധി ചിത്ര |
| അഭിനേതാക്കൾ | നദിയ മൊയ്തു പദ്മിനി മോഹൻലാൽ |
| ഛായാഗ്രഹണം | അശോക് കുമാർ |
| ചിത്രസംയോജനം | ടി.ആർ. ശേഖർ |
| സംഗീതം | ജെറി അമൽദേവ് |
നിർമ്മാണ കമ്പനി | ബോധി ചിത്ര |
| വിതരണം | ഡിന്നി ഫിലിംസ് |
റിലീസ് തീയതി | 1984 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ഫാസിൽ സംവിധാനം ചെയ്ത് നദിയ മൊയ്തു, പത്മിനി, മോഹൻലാൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 1984-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നോക്കെത്താദൂരത്തു കണ്ണുംനട്ട്. കേരളസംസ്ഥാന സർക്കാരിന്റെ മികച്ച ചലച്ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. "പൂവേ പൂ ചൂടവാ" എന്ന പേരിൽ തമിഴിൽ ഈ ചലച്ചിത്രം പുനർനിമ്മിച്ചിട്ടുണ്ട്.
അഭിനയിച്ചവർ
[തിരുത്തുക]| അഭിനേതാവ് | കഥാപാത്രം |
|---|---|
| പത്മിനി | കുഞ്ഞൂഞ്ഞമ്മ തോമസ് |
| നദിയ മൊയ്തു | ഗേളി മാത്യു |
| മോഹൻലാൽ | ശ്രീകുമാർ |
| തിലകൻ | അലക്സാണ്ടർ |
| മണിയൻപിള്ള രാജു | അബ്ദു |
ഗാനങ്ങൾ
[തിരുത്തുക]ബിച്ചു തിരുമലയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജെറി അമൽദേവാണ്. കെ. ജെ. യേശുദാസ്, കെ. എസ്. ചിത്ര എന്നിവരാണ് ഗാനങ്ങൾ പാടിയിരിക്കുന്നത്.
| No. | Title | പാടിയവർ | Length |
|---|---|---|---|
| 1. | "കിളിയെ കിളിയെ" | കെ. എസ്. ചിത്ര | |
| 2. | "ആയിരം കണ്ണുമായ്" | കെ. എസ്. ചിത്ര, | |
| 3. | "ആയിരം കണ്ണുമായ്" | കെ. ജെ. യേശുദാസ് |
