ഉള്ളടക്കത്തിലേക്ക് പോവുക

എൻ. പീതാംബരക്കുറുപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(N. Peethambarakurup എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എൻ. പീതാംബരക്കുറുപ്പ്
Member of Parliament, Lok Sabha
പദവിയിൽ
2009 (2009) – 2014 (2014)
മുൻഗാമിപി. രാജേന്ദ്രൻ
പിൻഗാമിഎൻ. കെ. പ്രേമചന്ദ്രൻ
മണ്ഡലംKollam
വ്യക്തിഗത വിവരങ്ങൾ
ജനനം (1942-05-24) 24 മേയ് 1942 (age 84) വയസ്സ്)
Navaikulam, Kingdom of Travancore, British India
(present day Thiruvananthapuram, Kerala, India)
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
വിദ്യാഭ്യാസം
അൽമ മേറ്റർThe Kerala Law Academy Law College, Thiruvananthapuram
ഉറവിടം:

പതിനഞ്ചാം ലോകസഭയിൽ കൊല്ലം ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച അംഗമാണ്‌ എൻ. പീതാംബരക്കുറുപ്പ്‍ (ജനനം: 1942 മെയ് 24). 2009 മുതൽ 2014 വരെ കൊല്ലം ലോക്‌സഭാ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായ ഇദ്ദേഹം കെ.പി.സി.സി. വൈസ് പ്രസിഡണ്ടായിരുന്നു[1]‌‌. 1987-ലെ നിയമസഭാതെരഞ്ഞെടുപ്പിൽ വാമനപുരം നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു.[1]. കെ.എസ്.യുവിലൂടെ രാഷ്ട്രീയ രംഗത്തേക്ക് വന്ന പീതാംബരക്കുറുപ്പ് പഠനകാലത്ത് നിലമേൽ എൻ.എസ്.എസ്. കോളേജിൽ രണ്ടുതവണ യൂനിയൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2000 മുതൽ അഞ്ചുവർഷം തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ്. കരുണാകരന്റെ വിശ്വസ്തനായ പീതാംബരക്കുറുപ്പ് അദ്ദേഹത്തോടൊപ്പം ഡി.ഐ.സി യിൽ ചേർന്നു. പിന്നീട് കോൺഗ്രസിലേക്ക് തിരിച്ചു വരികയായിരുന്നു. അവിവാഹിതനാണ്‌ അറുപത്തിയാറുകാരനായ പീതാംബരക്കുറുപ്പ്.

ജീവിതരേഖ

[തിരുത്തുക]

തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്ന നാവായിക്കുളത്താണ് പീതാംബരക്കുറുപ്പ് ജനിച്ചത്. തിരുവനന്തപുരത്തെ കേരള ലോ അക്കാദമി ലോ കോളേജിൽ നിന്ന് അദ്ദേഹം ബി.എ., എൽ.എൽ.ബി. ബിരുദങ്ങൾ നേടി. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

2000 മുതൽ അഞ്ച് വർഷക്കാലം അദ്ദേഹം തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്നു. കെ. കരുണാകരന്റെ ഉറച്ച അനുയായിയായിരുന്നു അദ്ദേഹം. പിന്നീട് നാഷണൽ കോൺഗ്രസ് പാർട്ടിയിൽ ചേരുകയും അതിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തു; തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവായ കെ. കരുണാകരനൊപ്പം അദ്ദേഹം കോൺഗ്രസിലേക്ക് തന്നെ തിരിച്ചെത്തി.

2009-ലെ പൊതുതിരഞ്ഞെടുപ്പിൽ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)-ലെ പി. രാജേന്ദ്രനെ 17,531 വോട്ടുകൾക്ക് പരാജയപ്പെടുത്തി അദ്ദേഹം ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[2] 2015 മുതൽ 2016 വരെ അദ്ദേഹം ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായിരുന്നു.

കടമ്പാട്ടുകോണം ഹൈസ്‌കൂളിൽ അധ്യാപകനായിരുന്ന അദ്ദേഹം, 1964-ൽ ആ ജോലി രാജിവെച്ചാണ് സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. പ്രസംഗകലയിലെ വൈദഗ്ധ്യത്തിന് പേരുകേട്ട അദ്ദേഹം, മലയാളത്തിൽ രണ്ട് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്, 'കിരണങ്ങൾ' എന്ന നാടകവും 'സാഹിത്യധാര' എന്ന ഉപന്യാസ സമാഹാരവുമാണവ.[3]

വിവാദം

[തിരുത്തുക]

2013 ലെ കേരള പിറവി ദിനത്തിൽ കൊല്ലത്ത് നടന്ന പ്രസിഡൻസി ട്രോഫി വള്ളം കളിക്കിടയിൽ കുറുപ്പ് തന്നെ അപമര്യാദയായി സ്പർശിച്ചുവെന്ന നടി ശ്വേത മേനോന്റെ ആരോപണം വിവാദമായി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ കുറുപ്പ് നേരിട്ടെത്തി മാപ്പ് പറഞ്ഞതിനെത്തുടർന്ന്, ശ്വേത പിന്നീട് അദ്ദേഹത്തിനെതിരായ പരാതി പിൻവലിച്ചു.[4] അടുത്ത തിരഞ്ഞെടുപ്പിൽ കുറുപ്പിന്റെ സ്ഥാനാർഥിത്വം തെറിപ്പിക്കുന്നതിന് കെട്ടിച്ചമച്ച ഒരു ഗൂഢാലോചനയാണിതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പ്രഫ. ജി.ബാലചന്ദ്രൻ എഴുതിയ ‘ഇന്നലെയുടെ തീരത്ത്’ എന്ന പുസ്തകത്തിൽ പിന്നീട് പരാമർശിക്കപ്പെട്ടു.[5]

തിരഞ്ഞെടുപ്പുഫലങ്ങൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷംമണ്ഡലംവിജയിപാർട്ടിമുഖ്യ എതിരാളിപാർട്ടി
2009കൊല്ലം ലോകസഭാമണ്ഡലംഎൻ. പീതാംബരക്കുറുപ്പ്കോൺഗ്രസ് (ഐ.), യു.ഡി.എഫ്.സി.പി.എം., എൽ.ഡി.എഫ്

അവലംബം

[തിരുത്തുക]
  1. 1 2 "Fifteenth Lok Sabha Members Bioprofile" (in ഇംഗ്ലീഷ്). Lok Sabha. Archived from the original on 2010-04-06. Retrieved മേയ് 28, 2010.
  2. ↑ N Peethambara Kurup (Cong) wins the Kollam LS seat - Yahoo News, India
  3. ↑ "Campaigners run the show". The Hindu. April 26, 2001.[പ്രവർത്തിക്കാത്ത കണ്ണി]
  4. ↑ "Actress Shweta Menon withdraws Molestation Charges against Congress MP". Retrieved 3 November 2013.
  5. ↑ "ആരുടെയോ കൈപ്പിഴ കുറുപ്പിന്റെ ഗ്രഹപ്പിഴയായി, 10 പവൻ സമ്മാനം; കൊല്ലത്തെ കൊടുംചതി'".
പതിനഞ്ചാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
പി. കരുണാകരൻ | കെ. സുധാകരൻ | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | പി.സി. ചാക്കോ | കെ.പി. ധനപാലൻ | കെ.വി. തോമസ്| പി.ടി. തോമസ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ. പീതാംബരക്കുറുപ്പ് | എ. സമ്പത്ത് | ശശി തരൂർ


"https://ml.wikipedia.org/w/index.php?title=എൻ._പീതാംബരക്കുറുപ്പ്&oldid=4676438" എന്ന താളിൽനിന്ന് ശേഖരിച്ചത്