മൗണ്ട് സാൻ ജാസിന്റോ സ്റ്റേറ്റ് പാർക്ക്
| മൗണ്ട് സാൻ ജാസിന്റോ സ്റ്റേറ്റ് പാർക്ക് | |
|---|---|
Rock formation and trees seen from Round Valley trail in winter | |
| സ്ഥലം | റിവർസൈഡ് കൗണ്ടി , കാലിഫോർണിയ, യു.എസ്. |
| അടുത്തുള്ള നഗരം | ഐഡിൽവൈൽഡ്, കാലിഫോർണിയ |
| നിർദ്ദേശാങ്കങ്ങൾ | 33°48′N 116°40′W / 33.800°N 116.667°W |
| വിസ്തീർണ്ണം | 14,000 ഏക്കർ (5,700 ഹെ) |
| സ്ഥാപിതം | 1927 |
| ഭരണസമിതി | California Department of Parks and Recreation |
മൗണ്ട് സാൻ ജാസിന്റോ സ്റ്റേറ്റ് പാർക്ക് അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ, റിവർസൈഡ് കൗണ്ടിയിലെ സാൻ ജാസിന്റോ മലനിരകളിൽ അർദ്ധദ്വീപിലായി സ്ഥിതിചെയ്യുന്നു.[1] പാർക്കിന്റെ ഭൂരിഭാഗം പ്രദേശവും സാൻ ജാസിന്റോ മലനിരകളിലെയും സാൻന്ത റോസ മലനിരകളിലെയും ദേശീയ സ്മാരകത്തിനുള്ളിലാണ് (സാൻന്ത റോസ,സാൻ ജാസിന്റോ മലനിരകളിലെ ദേശീയ സ്മാരകം) സ്ഥിതിചെയ്യുന്നത്.[2] ഈ പാർക്ക് ഗ്രേറ്റ് ലോസ് ആഞ്ചെലെസിന്റെയും സാൻ ഡിയാഗോ മെട്രോപോളിറ്റൻ ഏരിയയുടെയും അടുത്താണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]സൗത്ത് കാലിഫോർണിയയിലെ പർവ്വതമേഖലയിൽ സമുദ്രനിരപ്പിൽ നിന്ന് 10,834 അടി ഉയരത്തിലാണ് മൗണ്ട് സാൻ ജാസിന്റോ സ്റ്റേറ്റ് പാർക്ക് സ്ഥിതിചെയ്യുന്നത്.[3] പാം സ്പ്രിംഗ്സ് ഏരിയൽ ട്രാംവേയിലൂടെ എത്താൻ കഴിയുന്ന ഈ പാർക്ക് കിടക്കുന്നത് പസഫിക് ക്രെസ്റ്റ് ട്രെയിലിൽ ആണ്.
സേവ്-ദ-റെഡ് വുഡ്സ് ലീഗിൽ വളരെക്കാലം ലീഡറായിരുന്ന ന്യൂട്ടൺ ബി.ഡ്രൂറി [4] അമേരിക്കൻ ഐക്യനാടുകളിലെ നാഷണൽ പാർക്കിന്റെ നാലാമത്തെ ഡയറക്ടറായി ചുമതലയേറ്റപ്പോഴാണ് ഈ പാർക്കിന് അദ്ദേഹം മൗണ്ട് സാൻ ജാസിന്റോ സ്റ്റേറ്റ് പാർക്ക് എന്ന് നാമകരണം ചെയ്തത്.
2011 ലെ അടച്ചുപൂട്ടൽ ഭൂഷണി
[തിരുത്തുക]2008 ജനുവരിയിൽ അന്നത്തെ ഗവർണർ ആർനോൾഡ് ഷ്വാസ്‌നെഗർ സംസ്ഥാന കമ്മി കുറയ്ക്കൽ പദ്ധതിയുടെ ഭാഗമായി അടച്ചുപൂട്ടാൻ നിർദ്ദേശിച്ച 48 സംസ്ഥാന ഉദ്യാനങ്ങളിൽ ഒന്നായിരുന്നു ഇത്.[5] 2008–10 കാലിഫോർണിയ ബജറ്റ് പ്രതിസന്ധി കാലത്ത് നിയമസഭ സംസ്ഥാന ഉദ്യാനങ്ങളുടെ സംവിധാനങ്ങളുടെ ധനസഹായം, പ്രവർത്തനങ്ങൾ, അടച്ചുപൂട്ടലുകൾ എന്നീ കാര്യങ്ങൾ പരിഗണിച്ചു. 2011 ആയപ്പോഴേക്കും നിയമസഭയും ഗവർണർ ജെറി ബ്രൗണും മാർച്ചിൽ അസംബ്ലി ബിൽ 95 നടപ്പിലാക്കിയതോടെ, ചില ദിവസങ്ങളിൽ പാർക്ക് താൽക്കാലികമായി അടച്ചുപൂട്ടി.[6]
അവലംബം
[തിരുത്തുക]- ↑ California State Parks
- ↑ National Monument detail table as of April 2012" (PDF). Bureau of Land Management. Retrieved 2012-12-27.
- ↑ U.S. Geological Survey Geographic Names Information System: San Jacinto Peak
- ↑ U.S. Geological Survey Geographic Names Information System: Drury Peak
- ↑ CBS5.com: List Of Calif. Parks To Close In Budget Proposal Archived ഫെബ്രുവരി 23, 2008 at the Wayback Machine
- ↑ Mount San Jacinto SP State Park, Service Reduction Closures