അസീറിയൻ കല
പ്രാചീന അസീറിയൻ ജനപദത്തിലെ കലാസാംസ്കാരിക ചരിത്രം അതുമായി തൊട്ടുരുമ്മിക്കിടന്ന് ഒരൊറ്റ രാഷ്ട്രീയ സാമൂഹികസത്തയായി നിലകൊണ്ട ബാബിലോണിയയുടേതിൽനിന്നു വ്യവച്ഛേദിച്ചെടുക്കുക ദുഷ്കരമാണ്. ഇവ രണ്ടും ചേർന്ന രാജ്യം പിന്നീട് മെസപ്പൊട്ടേമിയ എന്നും ആധുനികകാലത്ത് ഇറാക്ക് എന്നും അറിയപ്പെടുന്നു. രാഷ്ട്രീയശക്തികേന്ദ്രം പ്രാചീനകാലത്ത് ഇവയുടെ തലസ്ഥാനങ്ങളായിരുന്ന അഷൂറിലും ബാബിലോണിലും മാറിമാറി പ്രതിഷ്ഠിതമായിക്കൊണ്ടിരുന്നു. അസീറോ-ബാബിലോണിയൻ അല്ലെങ്കിൽ അക്കേദിയൻ[1] എന്ന ഭാഷയാണ് ഈ പ്രദേശങ്ങളിൽ പുരാതനകാലത്ത് പ്രചരിച്ചിരുന്നത്.
ഉത്ഖനനങ്ങളിൽ നിന്ന്
[തിരുത്തുക]ബി.സി. ഒന്നാം സഹസ്രാബ്ദത്തിലെ ആദ്യശതകങ്ങളിൽ (സുമാർ 1000-600) ആണ് അസീറിയ മെസപ്പൊട്ടേമിയൻ പ്രദേശത്തിലെ പ്രമുഖ ശക്തിയായിത്തീരുന്നത്. അക്കാലത്തെ രാജ്യചരിത്രം അറിയുന്നതിന് മുഖ്യമായും ബൈബിളിലെ പഴയനിയമമാണ് ജനങ്ങൾക്കു സഹായകമായിരുന്നതെങ്കിലും 1842-ൽ ആരംഭിച്ച് ഏതാണ്ട് രണ്ടാം ലോകയുദ്ധകാലംവരെ വിവിധരാഷ്ട്രങ്ങൾ അവിടെ നടത്തിവന്ന ഉത്ഖനനങ്ങളുടെയും ഗവേഷണ |പഠനങ്ങളുടെയും ഫലമായി പുരാവസ്തുശാസ്ത്രപരമായും രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക സ്ഥിതിഗതികളെ സംബന്ധിച്ചും അമൂല്യമായ പല പുതിയ അറിവുകളും പുറത്തുവന്നിട്ടുണ്ട്.
അസീറിയൻ കലാകാരൻമാർ തങ്ങളുടെ സൃഷ്ടികളിൽ അയൽ രാജ്യങ്ങളിലെ മാതൃകകൾ പലതും കടംകൊണ്ടിട്ടുണ്ടെന്ന് ഇവ സ്പഷ്ടമാക്കുന്നു. എന്നാൽ റിലീഫ് (relief) ശില്പങ്ങളിൽ ഇവർക്കു തനതായ ഒരു വ്യക്തിത്വം പുലർത്താൻ കഴിഞ്ഞിരുന്നു. തങ്ങളുടെ രാജാക്കൻമാരെയും അവരുടെ അപദാനവിശേഷങ്ങളേയും കലാരൂപങ്ങളിൽക്കൂടി ശാശ്വതീകരിക്കാനാണ് അസീറിയൻ കലാകാരൻമാർ ശ്രമിച്ചിട്ടുള്ളതെന്നതിനു തെളിവാണ് അവിടെനിന്നും ലഭിച്ചിട്ടുള്ള ചിത്രശില്പമാതൃകകൾ മിക്കതും. കൊട്ടാരങ്ങളുടെ ഉൾഭാഗങ്ങളിലെ കൊത്തുപണികൾ രാജാക്കന്മാർ പങ്കെടുത്തിട്ടുള്ള യുദ്ധങ്ങളെയും മൃഗയാവിനോദങ്ങളെയും ചിത്രീകരിക്കുന്നു. പ്രവേശനദ്വാരങ്ങളുടെ ഇരുവശങ്ങളിലും മനുഷ്യശിരസ്സോടുകൂടിയ, ചിറകുകളുള്ള കൂറ്റൻ രാക്ഷസചിത്രശില്പങ്ങളും അങ്ങിങ്ങ് കാണാനുണ്ട്.
യഥാർത്ഥമായ കലാരൂപങ്ങൾ
[തിരുത്തുക]ഉയർന്നതും കുഴിഞ്ഞതും വളഞ്ഞതുമായ ശരീരഭാഗങ്ങളെ യാഥാതഥ്യബോധത്തോടുകൂടി അവതരിപ്പിക്കുന്ന മനുഷ്യ ജന്തുരൂപങ്ങളുടെ റിലീഫ് ശില്പങ്ങൾ അസീറിയൻ പ്രദേശങ്ങളിൽ അനവധിയുണ്ട്. സകല വിശദാംശങ്ങളിലും നിഷ്കൃഷ്ടമായ സത്യസന്ധത പാലിക്കുന്ന ഈ ശില്പപരമ്പരകൾ പല ആഖ്യാനങ്ങളെയും അവതരിപ്പിക്കുന്നു. ആഷൂർബാനിപാൾ രാജാവിന്റെ[2] (ബി.സി. 666-626) കൊട്ടാരത്തിനുള്ളിൽ കാണുന്ന ഒരു നായാട്ടുശില്പം ഇവയ്ക്ക് ഒരു നല്ല മാതൃകയാണ്. ഏഴു മുതൽ ഒൻപതു വരെ അടിപൊക്കമുള്ള ഈ ശില്പങ്ങൾ പലതും ഒരുകാലത്ത് ചായം പൂശിയവയായിരുന്നു എന്നു കരുതാൻ ന്യായമുണ്ട്.
ലോഹ ശില്പകല
[തിരുത്തുക]നിമ്ദൂദിനടുത്തുള്ള ബാലാവത് കൊട്ടാരത്തിലെ പ്രവേശനകവാടത്തിൽ പതിച്ചിരിക്കുന്ന പ്രതിമകൾ അസീറിയൻമാർ ലോഹശില്പകലയിൽ എത്രവലിയ നൈപുണ്യമാണ് നേടിയിരുന്നതെന്നു തെളിയിക്കുന്നു. ഖൊറാസബാദ് കൊട്ടാരത്തിന്റെ ചുവരുകളും അതിലെ ആസ്ഥാനമണ്ഡപത്തിലെ സിംഹാസനങ്ങളും വർണസംയോജനത്തിന് വിശിഷ്ട നിദർശനങ്ങളാണ്. ഇതിഹാസ കഥാപാത്രങ്ങളായ മൃഗങ്ങളെ വരച്ചും കൊത്തിയും ചേർത്തിരിക്കുന്ന മിനുസമേറിയ ഇഷ്ടികകൾകൊണ്ടും ശ്ലക്ഷ്ണശിലകൾകൊണ്ടും നിർമിതമായ ദേവാലയങ്ങളും അസീറിയയിൽ ധാരാളം കാണാം. സ്നിഗ്ധശിലാഖണ്ഡങ്ങൾകൊണ്ടുള്ള ശില്പവിദ്യ പ്രാചീനകാലത്ത് അസീറിയയിലും സമീപപ്രദേശങ്ങളിലും വ്യാപകമായി പ്രചാരത്തിലിരുന്നു.
കലാസമ്പത്തിന്റെ അപചയം
[തിരുത്തുക]രാഷ്ട്രീയശക്തിയുടെ പതനത്തോടുകൂടി അവിടത്തെ കലാസമ്പത്തും അപചയത്തിലേക്കു വഴുതിവീണതായി കരുതപ്പെടേണ്ടിയിരിക്കുന്നു. പക്ഷേ, അതിന്റെ സ്വാധീനത വളരെക്കാലത്തേക്ക് പേഴ്സ്യൻ കലാസംസ്കാരങ്ങളിൽ ആധിപത്യം നിലനിർത്തിപ്പോന്നു. ഭൂമിശാസ്ത്രപരമായും ചരിത്രപരമായും ഒന്നായിക്കിടക്കുന്ന ബാബിലോണിയയുടേതുമായി അസീറിയൻ കലയും കെട്ടുപിണഞ്ഞിരിക്കുകയാണ്.
ഇതുംകൂടികാണുക
[തിരുത്തുക]ചിത്രശാല
[തിരുത്തുക]-
ഇരുവശങ്ങളിലും മനുഷ്യശിരസ്സോടുകൂടിയ ശില്പം
അവലംബം
[തിരുത്തുക]- ↑ There are several reasons for taking the year 2350 as a turning point in the history of Mesopotamia. http://history-world.org/akkadians.htm Archived 2008-05-22 at the Wayback Machine.
- ↑ King Ashurbanipal (ca. 668-627 B.C.) was the ruler of ancient Assyria at the height of Assyrian military and cultural accomplishments. http://web.utk.edu/~giles/ Archived 2008-07-09 at the Wayback Machine.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.cartage.org.lb/en/themes/arts/architec/AncientArchitectural/Mesopotamian/Mesopotamianart/Mesopotamianart.htm Archived 2012-05-23 at the Wayback Machine.
- http://oi.uchicago.edu/OI/MUS/ED/TRC/MESO/architecture.html Archived 2012-05-16 at the Wayback Machine.
- http://www.scribd.com/doc/26646160/Mesopotamian-Architecture
- http://www.infoplease.com/ce6/ent/A0805096.html
- http://education.yahoo.com/reference/encyclopedia/entry/AssyrArt Archived 2012-12-14 at the Wayback Machine.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Baker, H.D. (forthcoming). "The Urban Landscape in First Millennium BC Babylonia". University of Vienna.
{{cite journal}}
:|access-date=
requires|url=
(help);|format=
requires|url=
(help); Check date values in:|accessdate=
and|date=
(help); Cite has empty unknown parameter:|coauthors=
(help); Cite journal requires|journal=
(help) - Crawford, Harriet E. W. (2004). Sumer and the Sumerians. Cambridge University Press. p. 252. ISBN 0-521-53338-4.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - Downey, Susan B. (1988). Mesopotamian Religious Architecture: Alexander Through the Parthians. Princeton NJ: Princeton University Press. p. 197. ISBN 0-691-03589-X.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)[പ്രവർത്തിക്കാത്ത കണ്ണി] - Harmansah, Ömür (2007-12-03). "The Archaeology of Mesopotamia: Ceremonial centers, urbanization and state formation in Southern Mesopotamia". Archived from the original on 2012-07-12. Retrieved 2008-08-11.
- Kostof, Spiro (1995). A history of architecture : settings and rituals. New York: Oxford University Press. p. 792. ISBN 0-19-508378-4.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - Mendenhall, George (1983). The Quest for the Kingdom of God: Studies in Honor of George E. Mendenhall. Eisenbrauns. p. 316. ISBN 0-931464-15-3.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - Pollock, Susan (1999). Ancient Mesopotamia: The Eden that Never was. Cambridge University Press. p. 259. ISBN 0-521-57568-0.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അസീറിയൻ കല എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |