Jump to content

ഇൻകൻ വാസ്തുവിദ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇൻകൻ സാമ്രാജ്യത്തിന്റെ അവശേഷിപ്പുകൾ ഉൾക്കൊള്ളുന്ന മാച്ചു പിക്ചു

യൂറോപ്യൻ ശക്തികൾ അമേരിക്കൻ ഭൂഖണ്ഡത്തിൽ സാമ്രാജ്യം സ്ഥാപിക്കുന്നതിനും മുൻപേ തന്നെ തെക്കേ അമേരിക്കയിൽ നിലനിന്നിരുന്ന ഒരു വാസ്തുവിദ്യയാണ് ഇൻകൻ വാസ്തുവിദ്യ(ഇംഗ്ലീഷിൽ: Incan architecture). ഇൻകൻ വംശജർക്കിടയിൽ പ്രാബല്യത്തിലുണ്ടായിരുന്ന ഈ വാസ്തുശൈലി ക്രിസ്തുവിനും മുൻപ് 2ആം നൂറ്റാണ്ടിൽ ടിയവ്നാകൊയിൽ വെച്ച് ഉദ്ഭവിച്ചതാണ് എന്ന് കരുതപ്പെടുന്നു. ഇൻ കരുടെ തലസ്ഥാന നഗരിയായിരുന്ന കുസ്കൊയിൽ(Cusco) ഇന്നും ചില പ്രാചീന ഇൻകൻ വാസ്തുനിർമിതികൾ ശേഷിക്കുന്നുണ്ട്. പെറുവിലെ മാച്ചു പിക്‌ച്ചുവിലെ ഇൻകൻ വാസ്തുവിദ്യയുടേ അതിജീവിക്കുന്ന ഒരു ഉദാഹരണമാണ്. ഭൂഖണ്ഡത്തിന്റെ പടിഞ്ഞാറുഭാഗം മുഴുവൻ വ്യാപിക്കുന്ന പാതകളുടെ ഒരു ശൃംഖലയ്ക്കും ഇൻകർ ജനത രൂപം നൽകിയിരുന്നു.

പ്രാദേശികമായ് ലഭിക്കുന്ന കല്ലുകൾ ഉപയോഗിച്ചാണ് ഇവർ നിർമിതികൾ പണിതിരുന്നത്. കല്ലുകൾ കൊണ്ടുതന്നെയായിരുന്നു സാധാരണയായി തറകളും നിർമിച്ചിരുന്നത്.[1] ഉൾഭിത്തികൾ കൂടാതെയുള്ള ചതുരാകൃതിയിലുള്ള ചെറിയ കെട്ടിടങ്ങളായിരുന്നു ഇൻകൻ വാസ്തുവിദ്യയിലെ ഒരു പ്രത്യേകത. മേഞ്ഞ മേൽപ്പുരകളായിരുന്നു ഇവയുടേത്.[2] ഈ ആകൃതിയിൽനിന്നും അല്പം വ്യത്യസ്തമായും ഇവർ കെട്ടിടങ്ങൾ പണിതിരുന്നു[3] കൃത്യതയാർന്ന കൽപ്പണികൾക്കും പ്രശസ്തമാണ് ഇൻകൻ വാസ്തുവിദ്യ. സൂക്ഷ്മമായി ചെത്തിയെടുത്ത കല്ലുകൾ മോർട്ടാർ മിശൃതം ഉപയോജിച്ച് ബലപ്പെടുത്തിയിരുന്നു.

അവലംബം

[തിരുത്തുക]
  1. Hyslop, Inka settlement, pp. 11–12.
  2. Hyslop, Inka settlement, pp. 5–6.
  3. Hyslop, inca settlement, p. 6.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇൻകൻ_വാസ്തുവിദ്യ&oldid=1697033" എന്ന താളിൽനിന്ന് ശേഖരിച്ചത്