വാസ്തുവിദ്യയുടെ ചരിത്രം

തച്ചുശാസ്ത്രത്തിൻറെ ചരിത്രം വിവിധ പാരമ്പര്യങ്ങൾ, പ്രദേശങ്ങൾ, അതിമനോഹരമായ ശൈലികൾ, തീയതികൾ എന്നിവയിലൂടെ തച്ചുശാസ്ത്രത്തിലെ മാറ്റങ്ങൾ കണ്ടെത്തുന്നു. ഈ പാരമ്പര്യങ്ങൾക്കെല്ലാം തുടക്കമിട്ടത് അഭയത്തിൻ്റെയും സംരക്ഷണത്തിൻ്റെയും അടിസ്ഥാന ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന മനുഷ്യരാണെന്നാണ് കരുതപ്പെടുന്നത്. "തച്ചുശാസ്ത്രം" എന്ന പദം പൊതുവെ കെട്ടിടങ്ങളെയാണ് സൂചിപ്പിക്കുന്നത്, എന്നാൽ അതിൻ്റെ സാരാംശത്തിൽ കൂടുതൽ വിശാലമാണ്, നഗരത, കെട്ടിട പ്രവർത്തനശാശ്ത്രം, നവീക, പട്ടാള, പ്രകൃതി തച്ചുകല എന്നിങ്ങനെയുള്ള പ്രത്യേക പരിശീലന രൂപങ്ങൾ നമ്മൾ ഇപ്പോൾ പരിഗണിക്കുന്നു.
തച്ചുശാസ്ത്രത്തിലെ പ്രവണതകൾ മറ്റ് ഘടകങ്ങൾക്കൊപ്പം, സാങ്കേതിക കണ്ടുപിടിത്തങ്ങളാൽ സ്വാധീനിക്കപ്പെട്ടു, പ്രത്യേകിച്ച് 19, 20, 21 നൂറ്റാണ്ടുകളിൽ. കാരിരുമ്പ്, ഉരുക്ക്, ഓടുകൾ, ഉറപ്പിച്ച കോൺക്രീറ്റ്, ചില്ല് എന്നിവയുടെ മെച്ചപ്പെടുത്തലും കൂടാതെ ഉപയോഗവും ആർട്ട് നോവോ പ്രത്യക്ഷപ്പെടാൻ സഹായിക്കുകയും ബോ ആർട്സ് കൂടുതൽ ഗംഭീരമാക്കുകയും ചെയ്തു.
പ്രാചീനശിലായുഗ കെട്ടിടകല
[തിരുത്തുക]മനുഷ്യരും അവരുടെ പൂർവ്വികരും ലക്ഷക്കണക്കിന് വർഷങ്ങളായി അഭയകേന്ദ്രങ്ങൾ സൃഷ്ടിച്ചിരുന്നു. വീടുനിർമ്മാണ രീതികൾ മനുഷ്യൻ്റെ ബുദ്ധിയുടെയും പടയ്ക്കാനുള്ള കഴിവിന്റെയും നിർണായകമാണ്. പ്രവചനാതീതമായ ചുറ്റുപാടുകളിൽ മറ്റുള്ളവർക്ക് ആംഗ്യം കാണിക്കാനായി മരങ്ങളുടെ പ്രത്യേകതകൾ നിലനിർത്തിക്കൊണ്ട് ആദ്യകാല ഹോമിനിനുകൾ മരങ്ങളിൽ കൂടുണ്ടാക്കി. ഇരുപത് ലക്ഷം വർഷങ്ങൾക്ക് മുമ്പ് ഒരു "കേന്ദ്രം" വികസിപ്പിച്ചത് അഭയകേന്ദ്രങ്ങൾ നിർമ്മിക്കുന്നതിനുള്ള പരിണാമത്തെ പ്രോത്സാഹിപ്പിച്ചിരിക്കാം. ആദ്യകാല ഹോമിനിനുകൾ പാറയഭയങ്ങളിൽ അവസരം നൽകിയിരുന്നില്ലെങ്കിൽ തുറന്ന അവസ്ഥയിൽ ഉറങ്ങിയിരിക്കാം. അഭയകേന്ദ്രങ്ങളുടെ കേടാവുന്ന മട്ടു കാരണം അടുത്ത പ്രാചീന ശിലായുഗ കാലഘട്ടത്തിലെ വാസസ്ഥലങ്ങൾക്കുള്ള തെളിവുകൾ പരിമിതമാണ്. മാമത്ത് എല്ലുകൾ ലഭ്യമായ ഇടങ്ങളിൽ, ഘടനകളുടെ തെളിവുകൾ വളരെ എളുപ്പത്തിൽ സംരക്ഷിക്കപ്പെടുന്നു.
നവീനശിലായുഗ കെട്ടിടകല
[തിരുത്തുക]
പേര് സൂചിപ്പിക്കുന്നതുപോലെതന്നെ നവീനശിലായുഗത്തിൽ നിലനിന്നിരുന്ന വാസ്തുകലയാണിത്. ക്രിസ്തുവിനും 10000 വർഷങ്ങൾ മുൻപ് തെക്കുപടിഞ്ഞാറൻ ഏഷ്യയിൽ നവീനശിലായുഗം ആരംഭിച്ചിരുന്നു. ഇവിടെനിന്ന് പിന്നീട് മറ്റുദേശങ്ങളിലേക്കും ഇത് വ്യാപിച്ചു.[അവലംബം ആവശ്യമാണ്]
പ്രാചീന മധ്യപൗരസ്ത്യദേശ കെട്ടിടകല
[തിരുത്തുക]പ്രാചീന മെസോപൊട്ടേമിയ
[തിരുത്തുക]
മെസൊപ്പൊട്ടേമിയ അതിൻ്റെ മൺ-ഇഷ്ടിക കെട്ടിടങ്ങൾക്കും സിഗുരാത്തുകളും പേരുകേട്ടതാണ്, അവ നഗരങ്ങളിലെ പ്രമുഖ ഘടനകളായിരുന്നു. ഈ സിഗുറാത്തുകൾ അമ്പലങ്ങളുള്ള ഉണ്ടാക്കിയെടുത്ത കുന്നുകളായിരുന്നു. അവയ്ക്ക് പലപ്പോഴും വലിയ പടവുകളിൽ ഉയരുന്നു. ഉറുക്ക് നഗരത്തിന് വലിയ, കൂടുതൽ മഹത്തായ അമ്പലങ്ങളുള്ള നിരവധി മതപരമായ പരിസരങ്ങൾ ഉണ്ടായിരുന്നു. സിഗുരാത്ത് എന്ന വാക്ക് അക്കാഡി പദമായ 'സിഗ്ഗുരത്തും' എന്നതിൽ നിന്നാണ് വന്നത്. അതിനർത്ഥം "ഉയർന്നത്" എന്നാണ്. ഊറിലെ സിഗുരാത്തിന് 64 46 മീറ്റർ ഉയരവും യഥാർത്ഥത്തിൽ 12 മീറ്റർ ഉയരവും മൂന്ന് നിലകളുമായിരുന്നു.
പുരാതന മിസ്രി കെട്ടിടകല
[തിരുത്തുക]പ്രാചീന മിസ്‌രികളുടെ വാസ്തുകലയാണ് പുരാതന മിസ്രി കെട്ടിടകല. ചരിത്രത്തിലെ തന്നെ ഏറ്റവും സ്വാധീനിച്ച സംസ്കാരമാണ് പ്രാചീന മിസ്രി സംസ്കാരം. നൈൽ നദിയുടെ ഇരുകരകളിലുമായ് നിരവധി നിർമ്മിതികൾ പ്രാചീന മിസ്‌രികൾ പണിതുയർത്തി. ഇവയിൽ ഏറ്റവും വലുതും ഏറ്റവും സുപ്രസിദ്ധവുമായ നിർമിതികളാണ് ഗിസയിലെ പിരമിഡും സ്ഫിങ്ക്സും.


സിന്ധു നദീതടസംസ്കാര കെട്ടിടകല
[തിരുത്തുക]

ഭാരത ഖണ്ഡത്തിലെ ആദ്യത്തെ നഗര നാഗരികത യഥാർത്ഥത്തിൽ സിന്ധുനദീതട നാഗരികതയിൽ നിന്ന് കണ്ടെത്താവുന്നതാണ്, പ്രധാനമായും മോഹൻജൊ ദാരോയിലും ഹാരപ്പയിലും (ആധുനിക പാകിസ്ഥാനിലും റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും). നവകൽശിലായുഗ കാലഘട്ടത്തിൽ ബലൂചിസ്ഥാനിലാണ് ആദ്യകാല വാസസ്ഥലങ്ങൾ കാണുന്നത്. ചുട്ടുപഴുത്ത ഇഷ്ടിക കെട്ടിടങ്ങൾ, വിപുലമായ നീരൊഴുക്ക്, ജലസംവിധാനങ്ങൾ, കരകൗശല വസ്തുക്കൾ (ചുവന്ന കൽരത്നയുൽപ്പന്നങ്ങൾ, മുദ്ര കൊത്തുപണികൾ) എന്നിവ ഉപയോഗിച്ച് നാഗരികതയുടെ നഗരങ്ങൾ അവരുടെ നഗര ആസൂത്രണത്തിന് ശ്രദ്ധിക്കപ്പെട്ടു. ഈ നാഗരികത നവകൽശിലായുഗ കാലഘട്ടത്തിൽ നിന്ന് ചേമ്പ് കാലഘട്ടത്തിലേക്കും അതിനപ്പുറവും ലോഹനിർമ്മാണത്തിൽ (ചെമ്പ്, വെങ്കലം, ഈയം, തകരം) അവരുടെ വൈദഗ്ധ്യം കൊണ്ട് പരിണമിച്ചു. അവരുടെ നഗര കേന്ദ്രങ്ങളിൽ 30,000 നും 60,000 നും ഇടയിൽ വ്യക്തികൾ ഉൾപ്പെട്ടിരിക്കാം, നാഗരികതയിൽ തന്നെ ഒരു ലക്ഷത്തിനും അമ്പത് ലക്ഷത്തിനും ഇടയിൽ വ്യക്തികൾ ഉൾപ്പെട്ടിരിക്കാം.
യവന കെട്ടിടകല
[തിരുത്തുക]

പുരാതന യവന വാസ്തുകല, റോമൻ എന്നിവയ്‌ക്കൊപ്പം, ഏഥൻസിലെ പാരമ്പരാക യുഗം മുതൽ പടിഞ്ഞാറൻ കെട്ടിടകലയെ സ്വാധീനിച്ച ഒരു പ്രധാന ശൈലിയാണ്. 850 ബിസി മുതൽ എഡി 300 വരെ ഈ സംസ്കാരം അഭിവൃദ്ധി പ്രാപിച്ചു. പുരാതന യവന വാസ്തുകലയുടെ പ്രസിദ്ധമായ ഉദാഹരണങ്ങളാണ് പാർഥെനോണും എറെക്തിയോൺ. അമ്പലങ്ങളും നാടകശാലകളും മായകാഴ്ചകളും സമതുലിതമായ അനുപാതങ്ങളും ഉപയോഗിച്ചു. പുരാതന യവന കെട്ടിടകല പലനിറങ്ങളിലുള്ളതായിരുന്നു, തലസ്ഥാനങ്ങളിലും നിരകളിലും ഊർജ്ജസ്വലമായ നിറങ്ങൾ. പുരാതന കെട്ടിടങ്ങളിൽ ഉപയോഗിച്ചിരുന്ന ചായക്കൂട്ട് അതിലോലമായതും കാലാവസ്ഥാ വ്യതിയാനത്തിന് ഇരയാകുന്നതും ആയതിനാൽ നവോത്ഥാന കാലത്ത് ഈ രീതി ഉപേക്ഷിച്ചിരുന്നു.
റോമൻ കെട്ടിടകല
[തിരുത്തുക]

പുരാതന റോമിൻ്റെ വാസ്തുകല, യവനൻ, ഇത്രുസ്കി ശൈലികളാൽ സ്വാധീനിക്കപ്പെട്ടതാണ്. മധ്യകാലഘട്ടത്തിലും ആധുനിക കാലഘട്ടത്തിൻ്റെ തുടക്കത്തിലും റോമാ പാരമ്പര്യത്തിന്റെ സ്വാധീനമുണ്ട്. ആധുനിക വടക്കേ ആഫ്രിക്ക, തുർക്കി, സിറിയ, ജോർദാൻ എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളിൽ റോമൻ നിർമ്മാതാക്കൾ പട്ടണങ്ങളും നഗരങ്ങളും സ്ഥാപിച്ചു. റോമൻ കെട്ടിടകല നേട്ടങ്ങളിൽ താഴികക്കുടങ്ങൾ, കുളിമുറികൾ, വില്ലകൾ, കൊട്ടാരങ്ങൾ, ശവകുടീരങ്ങൾ എന്നിവ ഉൾപ്പെടുന്നു. അവശേഷിക്കുന്ന ഏറ്റവും വലിയ റോമൻ താഴികക്കുടമാണ് പന്തിയോൺ. റോമാക്കാർ ടസ്കൻ ക്രമം കണ്ടുപിടിക്കുകയും കൊളോസിയം, പോണ്ട് ദു ഗാർഡ് തുടങ്ങിയ പോരങ്കണങ്ങൾ നിർമ്മിക്കുകയും ചെയ്തു.
അമേരിക്കകൾ
[തിരുത്തുക]അമേരിക്കകളിൽ ഏറ്റവും സങ്കീർണ്ണമായ കെട്ടിടകലകൾ നടുവമേരിക്കയിലായിരുന്നു, പ്രത്യേകിച്ച് മായൻ, ഓൾമെക്കുകൾ, ആസ്ടെക്കുകൾ, കൂടാതെ തെക്കേ അമേരിക്കയിലെ ഇൻകാകളും. ഘടനകളും കെട്ടിടങ്ങളും പലപ്പോഴും ജ്യോതിശാസ്ത്രപരമായ പ്രധാന ദിശകളുമായോ വിന്യസിക്കപ്പെട്ടിരുന്നു.
പഴയ നടുവമേരിക്കൻ കെട്ടിടകലകൾ
[തിരുത്തുക]നടുവമേരിക്കൻ വാസ്തുകലയുടെ ഭൂരിഭാഗവും സാംസ്കാരിക കൈമാറ്റത്തിലൂടെ വികസിപ്പിച്ചെടുത്തു - ഉദാഹരണത്തിന് ആസ്ടെക്കുകൾ മുൻകാല മായൻ കെട്ടിടകലയിൽ നിന്ന് വളരെയധികം പഠിച്ചിരുന്നു.


പല സംസ്കാരങ്ങളും മുഴുവൻ നഗരങ്ങളും പണിഞ്ഞിരുന്നു. മൃഗങ്ങളെയും ദേവന്മാരെയും രാജാക്കന്മാരെയും കൊണ്ട് അലങ്കാരമായി ഒറ്റക്കൽത്തൂൺ അമ്പലങ്ങളും പിരമിഡുകളും കൊത്തിയെടുത്തു. ഈ നഗരങ്ങളിൽ ഭൂരിഭാഗത്തിനും സർക്കാർ കെട്ടിടങ്ങളും അമ്പലങ്ങളും കൂടാതെ പൊതു പന്ത് മുറ്റങ്ങളും അല്ലെങ്കിൽ "ത്ലാച്ച്‌ലിയും" ഉള്ള ഒരു നഗരമൈദാനം ഉണ്ടായിരുന്നു. പൊതുവെ ചവിട്ടുപടിയായിട്ടുള്ള പിരമിഡ്ഡുകൾ ഈ നഗരങ്ങളിൽ കാണാൻ കഴിയും. മുകളിൽ പ്രധാനപ്പെട്ട മതപരമായ ഇടങ്ങൾ ഉണ്ടായിരുന്നു. അതിലൊക്കെ കുറച്ച് മുറികളേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ, ഉയർന്ന തറകൾ, ബലിപീഠങ്ങൾ, ഘോഷയാത്രയുടെ പടവുകൾ, പ്രതിമകൾ, കൊത്തുപണികൾ എന്നിവയെല്ലാം പ്രധാനമായിരുന്നു.
ആന്തിസ് കെട്ടിടകലകൾ
[തിരുത്തുക]ബീസി രണ്ടാം നൂറ്റാണ്ടിൽ സ്ഥാപിതമായ തിവാനകു ശൈലികളിൽ നിന്നാണ് ഇൻക വാസ്തുകല തുടങ്ങുന്നത്.


ഇങ്കകൾ അവരുടെ രൂപകല്പനകളിൽ ഭൂപ്രകൃതി ഉപയോഗിച്ചിരുന്നു. തലസ്ഥാന നഗരമായ കുസ്കോയിൽ ഇപ്പോഴും നിരവധി ഉദാഹരണങ്ങളുണ്ട്. പ്രസിദ്ധമായ മാച്ചു പിക്‌ച്ചു രാജകീയ ഭൂമി, ഷാക്‌ഷാവാമാൻ, ഒല്ലന്തയ്‌താംബോ എന്നിവയ്‌ക്കൊപ്പം നിലനിൽക്കുന്ന ഒരു ഉദാഹരണമാണ്. ഇൻകകൾ പടിഞ്ഞാറൻ ഭൂഖണ്ഡത്തിൽ ഒരു പാത സംവിധാനവും വികസിപ്പിച്ചെടുത്തു. അവരുടെ പ്രത്യേക കെട്ടിടകല വഴിയിൽ സ്ഥാപിച്ച് അതിർത്തിയിൽ അവരുടെ സാമ്രാജ്യത്വ ഭരണം ദൃശ്യപരമായി ഉറപ്പിച്ചു. മൂഇസ്ക പോലുള്ള മറ്റ് കൂട്ടങ്ങൾ കല്ല് അടിസ്ഥാനമാക്കിയുള്ള വലിയ വാസ്തുകല നിർമ്മിച്ചിരുന്നില്ല, പകരം മരം, കളിമണ്ണ് തുടങ്ങിയ വസ്തുക്കളാൽ നിർമ്മിച്ചതായിരുന്നു.
ദക്ഷിണേഷ്യ
[തിരുത്തുക]-
സോമപുര മഹാവിഹാരം ( ബംഗ്ലാദേശ് ), അജ്ഞാത വാസ്തുശില്പി, c. 8-ാം നൂറ്റാണ്ട് എ.ഡി.
-
മഹാരാഷ്ട്രയിലെ അജന്ത ഗുഹകളിലെ 19-താം ഗുഹ, ഒരു ചൈത്യ ഹാൾ, കൂടാതെ ഇന്ത്യൻ പാറയിൽ കൊത്തിയ വാസ്തുവിദ്യയുടെ ഒരു ഉദാഹരണം, അജ്ഞാത വാസ്തുശില്പി, അഞ്ചാം നൂറ്റാണ്ട്.
-
ശ്രീലങ്കയിലെ അനുരാധപുരയിലുള്ള റുവാൻവെലിസായ, അജ്ഞാത വാസ്തുശില്പി, c. BC 140 (ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പുതുക്കിപ്പണിതു)
History of art |
---|
സിന്ധുനദീതടത്തിന്റെ പതനത്തിനുശേഷം, ദക്ഷിണേഷ്യൻ വാസ്തുവിദ്യ ധാർമിക കാലഘട്ടത്തിലേക്ക് പ്രവേശിച്ചു . പുരാതന ഇന്ത്യൻ വാസ്തുവിദ്യാ ശൈലികളുടെ വികാസം ഈ കാലഘട്ടത്തിൽ ഉണ്ടായി. മധ്യകാലഘട്ടത്തിൽ ഇസ്ലാമിക ശൈലികളുടെയും പിന്നീട് മറ്റ് ആഗോള പാരമ്പര്യങ്ങളുടെയും സംയോജനത്തോടെ ഇത് വിവിധ സവിശേഷ രൂപങ്ങളായി വികസിച്ചു.
പുരാതന ബുദ്ധമതം
[തിരുത്തുക]ബിസി നാലാം നൂറ്റാണ്ടിലും രണ്ടാം നൂറ്റാണ്ടിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ബുദ്ധമത വാസ്തുവിദ്യ വികസിച്ചു, ആദ്യം ചൈനയിലേക്കും പിന്നീട് ഏഷ്യയിലേക്കും വ്യാപിച്ചു. ആദ്യകാല ബുദ്ധമതത്തിന്റെ മതപരമായ വാസ്തുവിദ്യയുമായി മൂന്ന് തരം ഘടനകൾ ബന്ധപ്പെട്ടിരിക്കുന്നു: ആശ്രമങ്ങൾ ( വിഹാരങ്ങൾ ), തിരുശേഷിപ്പുകൾ പൂജിക്കാനുള്ള സ്ഥലങ്ങൾ ( സ്തൂപങ്ങൾ ), ആരാധനാലയങ്ങൾ അല്ലെങ്കിൽ പ്രാർത്ഥനാ ഹാളുകൾ ( ചൈത്യങ്ങൾ, ചൈത്യഗൃഹങ്ങൾ എന്നും അറിയപ്പെടുന്നു), ഇവ പിന്നീട് ചില സ്ഥലങ്ങളിൽ ക്ഷേത്രങ്ങൾ എന്ന് വിളിക്കപ്പെട്ടു. ബുദ്ധമതത്തിലെ ഏറ്റവും പ്രതീകാത്മകമായ കെട്ടിടം സ്തൂപമാണ്. ബുദ്ധനെ അനുസ്മരിക്കാൻ ധ്യാനസ്ഥലമായി ഉപയോഗിക്കുന്ന തിരുശേഷിപ്പുകൾ അടങ്ങിയ ഒരു താഴികക്കുട ഘടന ഇതിൽ അടങ്ങിയിരിക്കുന്നു. ആ താഴികക്കുടം ആകാശത്തിന്റെ അനന്തമായ സ്ഥലത്തെ പ്രതീകപ്പെടുത്തി. [1]
ഗുപ്ത സാമ്രാജ്യത്തിന്റെ പതനത്തിനുശേഷം, പാലാ രാജവംശത്തിന്റെ കീഴിൽ ബംഗാളിൽ ബുദ്ധമതം പ്രധാനമായും നിലനിന്നു, കൂടാതെ ആ കാലഘട്ടത്തിലെ ഇസ്ലാമിന് മുമ്പുള്ള ബംഗാളി വാസ്തുവിദ്യയിൽ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. [2]
പുരാതന ഹിന്ദു
[തിരുത്തുക]ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുടനീളം, ലളിതമായ പാറയിൽ കൊത്തിയ ഗുഹാക്ഷേത്രങ്ങളിൽ നിന്നും സ്മാരക ക്ഷേത്രങ്ങളിലേക്ക് ഹിന്ദു വാസ്തുവിദ്യ പരിണമിച്ചുവന്നു. എ.ഡി. നാലാം നൂറ്റാണ്ട് മുതൽ അഞ്ചാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിൽ, ഹിന്ദു ക്ഷേത്രങ്ങൾ വ്യത്യസ്ത ദേവതകളെയും പ്രാദേശിക വിശ്വാസങ്ങളെയും ആരാധിക്കുന്നതിനായി കാണപ്പെടുന്നുണ്ട്. പിന്നീട് ആറാം നൂറ്റാണ്ടിലോ ഏഴാം നൂറ്റാണ്ടിലോ പവിത്രമായ അഞ്ച് കൊടുമുടികളുള്ള മേരു പർവതത്തെ പ്രതിനിധീകരിക്കുന്ന ഉയർന്ന ഇഷ്ടികളും കല്ലും കൊണ്ട് നിർമ്മിച്ച ഘടനകളായി ക്ഷേതങ്ങൾ പരിണമിച്ചു. ആദ്യകാല ബുദ്ധ സ്തൂപങ്ങളുടെ സ്വാധീനത്താൽ രൂപം കൊണ്ട ഇത്തരം വാസ്തുവിദ്യാ രീതികൾ കൂട്ടായ ആരാധനയ്ക്കായി രൂപകൽപ്പന ചെയ്തതായിരുന്നില്ല, മറിച്ച് ആരാധകർക്ക് വഴിപാടുകൾ അർപ്പിക്കാനും ആചാരങ്ങൾ അനുഷ്ഠിക്കാനുമുള്ള പ്രത്യേക സ്ഥലങ്ങൾ ഉണ്ടായിരുന്നു. [3]
ഇന്ത്യൻ വാസ്തുവിദ്യാ നിർമിതികളായ ക്ഷേത്രങ്ങൾ, പ്രതിമകൾ, വീടുകൾ, മാർക്കറ്റുകൾ, പൂന്തോട്ടങ്ങൾ, തുടങ്ങിയവയുടെ ആസൂത്രണവും ഘടനയും പലതും ഹിന്ദു ഗ്രന്ഥങ്ങളിൽ വിവരിച്ചിരിക്കുന്നതുപോലെയാണ് ചെയ്തിരിക്കുന്നത്. [4] വാസ്തുവിദ്യാ മാർഗ്ഗനിർദ്ദേശങ്ങൾ സംസ്കൃത കൈയെഴുത്തുപ്രതികളിലും ചില സന്ദർഭങ്ങളിൽ മറ്റ് പ്രാദേശിക ഭാഷകളിലുമാണ് ഇപ്പോഴും നിലനിൽക്കുന്നത്. വാസ്തു ശാസ്ത്രങ്ങൾ, ശിൽപ ശാസ്ത്രങ്ങൾ, , ബൃഹത് സംഹിത, പുരാണങ്ങളുടെയും അഗമങ്ങളുടെയും വാസ്തുവിദ്യാ ഭാഗങ്ങൾ, മാനസാര പോലുള്ള പ്രാദേശിക ഗ്രന്ഥങ്ങൾ എന്നിവയെല്ലാം ഇത്തരം ഗ്രന്ഥങ്ങളിൽ ഉൾപ്പെടുന്നു. [5] [6]
ക്ലാസിക്കൽ കാലഘട്ടത്തിൽ ഉരിത്തിരിഞ്ഞുവന്ന വാസ്തുവിദ്യാ ശൈലി ആയതുകൊണ്ടുതന്നെ, ഗുർജാരസ്, ദ്രാവിഡർ, ഡെക്കാൻ, ഒഡിയാസ്, ബംഗാളികൾ, ആസാമീസ് തുടങ്ങിയ പലതരത്തിലുള്ള മധ്യകാല വാസ്തുവിദ്യാ ശൈലികളിൽ ഇത് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
മരു ഗുർജാര
[തിരുത്തുക]ഉത്തരേന്ത്യൻ വാസ്തുവിദ്യയുടെ ഈ ശൈലി, ഹിന്ദു, ജൈനആരാധനാലയങ്ങളിലും സഭകളിലും കാണപ്പെടുന്നുണ്ട്. ചൗലൂക്യ (സോളങ്കി) കാലഘട്ടത്തിൽ 11 മുതൽ 13 വരെ നൂറ്റാണ്ടുകളിലാണ് ഇത് ഉയർന്നുവന്നത്. പിന്നീട് ജൈന സമൂഹങ്ങൾക്കിടയിൽ ഇത് കൂടുതൽ പ്രചാരത്തിലാവുകയും, അവർ ഈ ശൈലി കൂടുതൽ വിശാലമായ പ്രദേശത്തും തുടർന്ന് ലോകമെമ്പാടും പ്രചരിപ്പിച്ചു. പുറം ഭിത്തികളിൽ മുന്നോട്ട് തള്ളിനിൽക്കുന്ന മൂർച്ചയുള്ള കൊത്തുപണികളുള്ള ധാരാളം ശിലാപ്രതിമകളും, പ്രധാന ഗോപുരത്തിലെ നിരവധി ഉപ ശിഖരങ്ങൾ എന്നിങ്ങനെയുള്ള സവിശേഷതകൾ ഈ ഘടനകൾക്കുള്ളതാണ്.
ഹിമാലയൻ
[തിരുത്തുക]പഹാരികൾ, ചൈന-ടിബറ്റൻ ജനത,, കശ്മീരികൾ തുടങ്ങി നിരവധി ജനവിഭാഗങ്ങൾ ഹിമാലയത്തിൽ വസിക്കുന്നുണ്ട്. വ്യത്യസ്ത മത, വംശീയ പശ്ചാത്തലങ്ങളിൽ നിന്നുള്ളവരായതിനാൽ തന്നെ, ഇവിടുത്തെ വാസ്തുവിദ്യയ്ക്കും ഒന്നിലധികം സ്വാധീനങ്ങൾ കാണാവുന്നതാണ്. ഹിമാലയത്തിലെ ജീവിത നിലവാരത്തിലെ ബുദ്ധിമുട്ടുകളും മന്ദഗതിയിലുള്ള ജീവിതവും കണക്കിലെടുക്കുമ്പോൾ, മതപരവും പൗര-സൈനികവുമായ കെട്ടിടങ്ങളിൽ അലങ്കാര ലോഹപ്പണികളും, ശിലാ ശില്പങ്ങളുമടക്കം സങ്കീർണ്ണമായ മരക്കൊത്തുപണികളും ചിത്രങ്ങളും നിർമ്മിക്കാൻ കരകൗശല വിദഗ്ധർക്ക് ഈയൊരു അവസ്ഥ സാഹചര്യമൊരുക്കി. ടിബറ്റ്, കാശ്മീർ മുതൽ അസം, നാഗാലാൻഡ് വ്യത്യസ്ത രൂപങ്ങളിൽ ഈ ശൈലികൾ ഇന്നും നിലവിലുണ്ട്. [8] ഈ ശൈലിയുടെ പൊതുവായ സവിശേഷതയായ ചരിഞ്ഞ പാളികളുള്ള മേൽക്കൂരകൾ ക്ഷേത്രങ്ങൾ, പള്ളികൾ, പൗര കെട്ടിടങ്ങൾ എന്നിവയിൽ കാണാവുന്നതാണ്. [9]
ദ്രാവിഡ
[തിരുത്തുക]ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കൻ ഭാഗത്തും ശ്രീലങ്കയിലും ഉയർന്നുവന്ന ഒരു വാസ്തുവിദ്യാ ശൈലിയാണിത്. ഗർഭഗൃഹത്തിനോ വിമാനം എന്നറിയപ്പെടുന്ന സങ്കേതത്തിനോ മുകളിലുള്ള ഒരു ചെറിയ പിരമിഡാകൃതിയിലുള്ള ഗോപുരം ഉൾപ്പെടുന്ന സവിശേഷമായ ശൈലിയിലുള്ള ഹിന്ദു ക്ഷേത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു, വടക്ക് ഭാഗത്ത് ഉയരമുള്ള ഗോപുരങ്ങളുണ്ട്, സാധാരണയായി അവ ഉയരുമ്പോൾ അകത്തേക്ക് വളയുന്നു, അവയെ ശിഖരങ്ങൾ എന്ന് വിളിക്കുന്നു. ഭൂമിശാസ്ത്രപരമായ പ്രദേശത്തെ അടിസ്ഥാനമാക്കി ചരിഞ്ഞ മേൽക്കൂരകളുള്ളതോ ഇല്ലാത്തതോ ആയ മതേതര കെട്ടിടങ്ങളും ഇതിൽ ഉൾപ്പെടുന്നു. തമിഴ് നാട്ടിൽ, ഈ ശൈലി സംഘകാലഘട്ടത്തിന്റെയും അവിടം ഭരിച്ച മഹത്തായ രാജവംശങ്ങളുടെയും സ്വാധീനം പ്രകടമായി കാണാവുന്നതാണ്. കേരളത്തിൽ ഈ ശൈലി വ്യത്യാസപ്പെട്ടിരിക്കുന്നു. പാശ്ചാത്യ വ്യാപാരം, മൺസൂൺ തുടങ്ങിയ ഭൂമിശാസ്ത്രപരമായ ഘടകങ്ങളാണ് ഇതിനു കാരണം. ഇത് ചരിഞ്ഞ മേൽക്കൂരകൾകേരളത്തിലെ വസ്തു ശൈലിയിൽ ധാരാളം ഉണ്ടാവുന്നതിന് കാരണമായി.[10] വടക്കോട്ട് പോവുമ്പോൾ, കർണാടയിലും ദ്രാവിഡ ശൈലി പല സ്വാധീനങ്ങളുടെ വൈവിധ്യത്തെ അടിസ്ഥാനമാക്കി വ്യത്യാസപ്പെട്ടിരിക്കുന്നു. പലപ്പോഴും പന്ത്രണ്ട് വ്യത്യസ്ത രാജവംശങ്ങളിലെ ഭരണാധികാരികളുടെ കലാപരമായ പ്രവണതകൾ അനുസരിച്ച് വന്നിട്ടുള്ളതാണ് ഈ വൈവിധ്യങ്ങൾ.
കലിംഗ
[തിരുത്തുക]പുരാതന കലിംഗ പ്രദേശം ഇന്നത്തെ ഇന്ത്യയിലെ കിഴക്കൻ പ്രദേശങ്ങളായ ഒഡീഷ, പശ്ചിമ ബംഗാൾ, വടക്കൻ ആന്ധ്രാപ്രദേശ് എന്നീ ദേശങ്ങളാണ്. ഒഡീഷയിലെ സോമവംശി രാജവംശത്തിന്റെ പരിലാളനത്തിൽ 9 മുതൽ 12 വരെ നൂറ്റാണ്ടുകൾക്കിടയിൽ കലിംഗ വാസ്തുവിദ്യ അതിന്റെ ഉന്നതിയിലെത്തി. നൂറുകണക്കിന് രൂപങ്ങൾ കൊണ്ട് ആഡംബരപൂർവ്വം കൊത്തിയെടുത്ത കലിംഗ ക്ഷേത്രങ്ങളിൽ സാധാരണയായി കുതിരലാടം പോലുള്ള ആവർത്തിച്ചുള്ള രൂപങ്ങൾ കാണാം. ക്ഷേത്ര സമുച്ചയത്തിന്റെ സംരക്ഷണ ഭിത്തികൾക്കുള്ളിൽ മൂന്ന് പ്രധാന കെട്ടിടങ്ങളുണ്ട്, അവയെ ഡ്യുൾ അല്ലെങ്കിൽ ഡ്യുല എന്നറിയപ്പെടുന്ന വ്യതിരിക്തമായ വളഞ്ഞ ഗോപുരങ്ങളും ജഗ്‌മോഹൻ എന്നറിയപ്പെടുന്ന പ്രാർത്ഥനാ ഹാളുകളും ഉൾക്കൊള്ളുന്നു.
- ↑ Hodge 2019, p. 15.
- ↑ Reza, Mohammad Habib (2020). "Cultural continuity in the Sultanate Bengal: Adjacent ponds of the mosque as a traditional phenomenon". Esempi di Architettura. 8 (10): 225–235. doi:10.4399/978882553987510 (inactive 1 November 2024). Retrieved September 19, 2022.
{{cite journal}}
: CS1 maint: DOI inactive as of നവംബർ 2024 (link) - ↑ Hodge 2019, p. 19.
- ↑ Acharya 1927, p. xviii-xx.
- ↑ Acharya 1927, p. xviii-xx, Appendix I lists hundreds of Hindu architectural texts.
- ↑ Shukla 1993.
- ↑ Hall, William (2019). Stone (in ഇംഗ്ലീഷ്). Phaidon. p. 46. ISBN 978-0-7148-7925-3.
- ↑ Bernier, Ronald M. (1997). Himalayan Architecture (in ഇംഗ്ലീഷ്). Fairleigh Dickinson University Press. p. 8. ISBN 978-1-61147-121-2.
- ↑ Bernier, Ronald M. (1997). Himalayan Architecture (in ഇംഗ്ലീഷ്). Fairleigh Dickinson University Press. pp. 161, 162, & 163. ISBN 978-1-61147-121-2.
- ↑ Philip, Boney. "Traditional Kerala Architecture".
- ↑ "Welcome to Odissi.com ¦ Orissa ¦ Sri Jagannath". Archived from the original on 1 August 2020.