വിജയനഗര വാസ്തുവിദ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹംപിയിലെ വിരൂപാക്ഷക്ഷേത്രത്തിന്റെ പ്രധാന പ്രവേശന ഗോപുരം

കർണാടകയിലെ തുംഗഭദ്രാനദിക്കരയിലുള്ള വിജയനഗരം ആസ്ഥാനമാക്കി ദക്ഷിണേന്ത്യയിൽ നിലനിന്ന സാമ്രാജ്യമാണ് വിജയനഗര സാമ്രാജ്യം.സംഗമ, ശലുവ, തുളുവ , അരവിഡു എന്നിങ്ങനെ നാലു രാജവംശങ്ങൾ വിജയനഗരം ഭരിച്ചു. ഇവരുടെ കാലഘട്ടത്തിൽ (ക്രി.വ.1336 - 1565) വികസിച്ചുവന്ന വാസ്തുശൈലിയാണ് വിജയനഗര വാസ്തുവിദ്യ((കന്നഡ: ವಿಜಯನಗರ ವಾಸ್ತುಶಿಲ್ಪ)). ക്ഷേത്രങ്ങൾ, കൊട്ടാരങ്ങൾ, സ്മാരകങ്ങൾ തുടങ്ങി അനവധി നിർമിതികൾ ഇവർ ദക്ഷിണേന്ത്യയൊട്ടാകെ പണിതുയർത്തി. ഇവയിൽ അധികവും തലസ്ഥാനനഗരിയായ വിജയനഗരത്തിലാണുള്ളത്(ഇന്നത്തെ ഹംപി). ഇന്ന് ഹംപിയിലെ സ്മാരക സമുച്ചയം ഒരു ലോകപൈതൃകകേന്ദ്രം കൂടിയാണ്.

പുതിയ ക്ഷേത്രങ്ങൾ നിർമ്മിക്കുന്നത് കൂടാതെ നിലവിലുള്ള ക്ഷേത്രങ്ങൾ പുനഃരുദ്ധരിക്കുന്നതിലും, മോടിപ്പിടിപ്പിക്കുന്നതിലും വിജയനഗര രാജാക്കന്മാർ ശ്രദ്ധാലുക്കളായിരുന്നു. വിജയനഗര സാമ്രാജ്യത്തിന്റെ ആവിർഭാവത്തിനും മുൻപേ തന്നെ വിജയനഗരം(ഹംപി) പ്രശസ്തമായ ഒരു പ്രാർഥനാകേന്ദ്രമായിരുന്നു.

ഹംപി നഗരത്തിലായ് ഇന്ന് നൂറുകണക്കിന് സ്മാരകങ്ങൾ അവശേഷിക്കുന്നുണ്ട്. ഇവയിൽ 56 എണ്ണത്തെ യുനെസ്കോ സംരക്ഷിത സ്മാരകങ്ങളുടെ ഗണത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. 654 എണ്ണത്തെ കർണാടകസർക്കാർ സംരക്ഷിത സ്മാരകമായ് പ്രഖ്യാപിച്ചിരിക്കുന്നു. ഇനിയും സംരക്ഷിതസ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടാത്ത സ്മാരകങ്ങൾ ഇവിടെയുണ്ട്. [1]

പ്രത്യേകതകൾ[തിരുത്തുക]

ക്ഷേത്ര ഘടന[തിരുത്തുക]

കൊട്ടാരങ്ങൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

ചിത്രശാല[തിരുത്തുക]


അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിജയനഗര_വാസ്തുവിദ്യ&oldid=2818768" എന്ന താളിൽനിന്ന് ശേഖരിച്ചത്