ഹേമു അധികാരി
ഹേമു അധികാരി ഇന്ത്യ (IND) | ||
ബാറ്റിങ്ങ് ശൈലി | വലം കൈ ബാറ്റ്സ്മാൻ | |
ബൗളിങ്ങ് ശൈലി | വലം കൈ ലെഗ് സ്പിൻ | |
ടെസ്റ്റുകൾ | ഫസ്റ്റ് ക്ലാസ് | |
മൽസരങ്ങൾ | 21 | 152 |
റൺസ് | 872 | 8683 |
ബാറ്റിങ്ങ് ശരാശരി | 31.14 | 41.74 |
100s/50s | 1/4 | 17/45 |
ഉയർന്ന സ്കോർ | 114* | 230* |
ബോളുകൾ | 170 | 4000 |
വിക്കറ്റുകൾ | 3 | 49 |
ബോളിങ് ശരാശരി | 27.33 | 37.93 |
ഇന്നിങ്സിൽ 5 വിക്കറ്റ് പ്രകടനം | 0 | 0 |
10 വിക്കറ്റ് പ്രകടനം | 0 | 0 |
ഏറ്റവും മികച്ച ബോളിങ്ങ് പ്രകടനം | 3/68 | 3/2 |
ക്യാച്ചുകൾ/സ്റ്റുമ്പിങ് | 8c | 97c |
Test debut: 28 November, 1947 |
കേണൽ ഹേമചന്ദ്ര രാമചന്ദ്ര അധികാരി (ഹേമു അധികാരി) മുൻ ഇന്ത്യൻ ക്രിക്കറ്റു കളിക്കാരനും കോച്ചും ആയിരുന്നു. 1919 ജുലൈ 31നു മഹാരാഷ്ട്രയിലെ പൂനെയിൽ ജനിച്ചു. ആഭ്യന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച ഇദ്ദേഹം കരസേനയിലെ സേവനം മൂലം കളിക്കളത്തിൽ നിന്നു വിട്ടു നിൽക്കേണ്ടി വന്നു. 1947-ൽ ഇരുപത്തിയെട്ടാം വയസ്സിൽ ഓസ്ട്രേലിയക്കെതിരെ പ്രഥമ മൽസരം കളിച്ച ഹേമു അധികാരി മുപ്പത്തൊമ്പതാം വയസ്സിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഒരു ടെസ്റ്റ് മൽസരത്തിൽ ഇന്ത്യൻ ടീമിനെ നയിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ 41.74 ശരാശരിയിൽ എണ്ണായിരത്തിലേറെ റൺസും 49 വിക്കറ്റും നേടിയ ഇദ്ദേഹം വിരമിച്ചതിനു ശേഷം കോച്ചിങ്ങ് ഏറ്റെടുത്തു. 1971-ൽ ഇംഗ്ലണ്ടിലെ ആദ്യമായി വിജയിച്ച ടീമിന്റെ മാനേജറായിരുന്ന ഇദ്ദേഹം സുനിൽ ഗാവസ്കർ, കപിൽ ദേവ്, രവി ശാസ്ത്രി തുടങ്ങിയ പ്രതിഭകളുടെ വളർച്ചയിൽ പ്രധാന പങ്കു വഹിച്ചു. 2003 ഒക്ടോബർ 25-നു മുംബൈയിൽ വെച്ച് അന്തരിച്ചു.