ഗുലാം അഹമ്മദ്
ഗുലാം അഹമ്മദ് ഇന്ത്യ (IND) | ||
ബാറ്റിങ്ങ് ശൈലി | വലം കൈ | |
ബൗളിങ്ങ് ശൈലി | വലം കൈ ഓഫ് ബ്രേക്ക് | |
ടെസ്റ്റുകൾ | ഫസ്റ്റ് ക്ലാസ് | |
മൽസരങ്ങൾ | 22 | 98 |
റൺസ് | 192 | 1379 |
ബാറ്റിങ്ങ് ശരാശരി | 8.72 | 14.36 |
100s/50s | -/1 | -/5 |
ഉയർന്ന സ്കോർ | 50 | 90 |
ബോളുകൾ | 5650 | 24263 |
വിക്കറ്റുകൾ | 68 | 407 |
ബോളിങ് ശരാശരി | 30.17 | 22.57 |
ഇന്നിങ്സിൽ 5 വിക്കറ്റ് പ്രകടനം | 4 | 32 |
10 വിക്കറ്റ് പ്രകടനം | 1 | 9 |
ഏറ്റവും മികച്ച ബോളിങ്ങ് പ്രകടനം | 7/49 | 9/53 |
ക്യാച്ചുകൾ/സ്റ്റുമ്പിങ് | 11/- | 57/- |
Test debut: 31 ഡിസംബർ, 1948 |
ഗുലാം അഹമ്മദ് ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഓഫ് സ്പിൻ ബൌളറും പിൽക്കാലത്ത് ബി.സി.സി.ഐ സെക്രട്ടറിയുമായിരുന്നു. മുൻ പാകിസ്താനി ക്യാപ്റ്റനായിരുന്ന ആസിഫ് ഇക്ബാലിന്റെ അമ്മാവനും സാനിയ മിർസയുടെ മുൻ തലമുറക്കാരനുമായിരുന്നു.1922 ജൂലൈ നാലിന് ഹൈദരാബാദിൽ ജനിച്ചു. 1998 ഒക്ടോബർ 28-ൻ അന്തരിച്ചു.
ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന ഗുലാം അഹമ്മദ് അന്താരാഷ്ട്രതലത്തിൽ 22 ടെസ്റ്റുകളിലായി 68 വിക്കറ്റുകളും ഒരു അർദ്ധശതകമടക്കം 192 റൺസും എടുത്തിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ 98 മത്സരങ്ങൾ കളിച്ച ഗുലാം അഹമ്മ് 407 വിക്കറ്റും 1379 റൺസും എടുത്തിട്ടുണ്ട്. അന്താരാഷ്ട്രതലത്തിൽ 49 റൺസിനു 7 വിക്കറ്റെടുത്ത് മികച്ചപ്രകടനം കാഴ്ച വെച്ച ഇദ്ദേഹം ആഭ്യന്തര ക്രിക്കറ്റിൽ 53 റൺസിനു 9 വിക്കറ്റും കരസ്ഥമാക്കിയിട്ടുണ്ട്.