വിരാട് കോഹ്‌ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ആണ് വിരാട് കോലി.ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെ‍ഞ്ചുറി നേ‌ടിയവരിൽ സച്ചിൻ ടെൻഡുൾക്കറിനു പിന്നിൽ രണ്ടാം സ്ഥാനത്ത് ആണ് വിരാട് കോഹ്ലി ഇപ്പോൾ.

വിരാട് കോഹ്ലി
Viratkohli.jpg
വ്യക്തിഗതവിവരങ്ങൾ
മുഴുവൻ പേര് വിരാട് കോഹ്ലി
ജനനം (1988-11-05) 5 നവംബർ 1988 (വയസ്സ് 29)
ഡൽഹി, ഇന്ത്യ
ഉയരം 5 ft 9 in (1.75 m)
ബാറ്റിംഗ് രീതി വലങ്കയ്യൻ
ബൗളിംഗ് രീതി വലങ്കയ്യൻ മീഡിയം
റോൾ ബാറ്റ്സ്മാൻ,captain
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം ഇന്ത്യ
ആദ്യ ടെസ്റ്റ് (268-ആമൻ) 20 ജൂൺ 2011 v വെസ്റ്റ് ഇൻഡീസ്
അവസാന ടെസ്റ്റ് 23 march 2017 v ഓസ്‌ട്രേലിയ
ആദ്യ ഏകദിനം (175-ആമൻ) 18 ഓഗസ്റ്റ് 2008 v ശ്രീലങ്ക
അവസാന ഏകദിനം 31 ജൂലൈ 2012 v ശ്രീലങ്ക
പ്രാദേശികതലത്തിൽ
വർഷങ്ങൾ
2006–തുടരുന്നു ഡൽഹി ക്രിക്കറ്റ് ടീം
2008–തുടരുന്നു റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ്സ് ലിസ്റ്റ് എ
കളികൾ 20 119 51 153
നേടിയ റൺസ് 1235 4,919 3,423 6,361
ബാറ്റിംഗ് ശരാശരി 41.16 51.77 49.6 50.88
100-കൾ/50-കൾ 4/7 17/26 11/15 21/34
ഉയർന്ന സ്കോർ 116 183 197 183
എറിഞ്ഞ പന്തുകൾ 66 411 534 475
വിക്കറ്റുകൾ 0 2 3 2
ബൗളിംഗ് ശരാശരി 210.5 96.33 241.00
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 0 n/a
മികച്ച ബൗളിംഗ് n/a 1/20 1/19 1/20
ക്യാച്ചുകൾ /സ്റ്റം‌പിംഗ് 24/– 59/– 51/– 78/–
ഉറവിടം: ESPNCricinfo, 18 നവംബർ 2013

വിരാട് കോലി About this sound ഉച്ചാരണം  (ജനനം: 1988 നവംബർ 5, ഡൽഹിയിൽ) ഒരു ഇന്ത്യൻ അന്തർദേശീയ ക്രിക്കറ്റ് താരമാണ്. മധ്യനിര ബാറ്റ്സ്മാനായ ഇദ്ദേഹം ചിലപ്പോൾ ഓപ്പണറായും ഇറങ്ങാറുണ്ട്. ഒരു മീഡിയം-പേസ് ബൗളർ കൂടിയാണ് അദ്ദേഹം.[1] മലേഷ്യയിൽ വച്ചു നടന്ന ഐ.സി.സി. അണ്ടർ-19 ലോകകപ്പ് 2008 ലെ ചാമ്പ്യന്മാരായ ഇന്ത്യൻ ടീമിന്റെ നായകൻ വിരാട് കോലിയായിരുന്നു. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ ഡൽഹിയെ പ്രതിനിധീകരിക്കുന്ന കോലി ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു വേണ്ടിയാണ് കളിക്കുന്നത്. വെസ്റ്റ് ഡൽഹി ക്രിക്കറ്റ് അക്കാദമിയ്ക്ക് വേണ്ടിയും ഇദ്ദേഹം ക്രീസിലിറങ്ങാറുണ്ട്.[2] 2008 ൽ തന്റെ ഏകദിന ക്രിക്കറ്റ് കരിയർ ആരംഭിച്ച കോലി, 2011 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിലും അംഗമായിരുന്നു.
2011 ഓഗസ്റ്റ് മുതൽ 2012 ഓഗസ്റ്റ് വരെയുള്ള കാലയളവ് പരിഗണിച്ച് ഐ.സി.സി പ്രഖ്യാപിച്ച അവാർഡുകളിൽ വിരാട് കോലി ഏറ്റവും മികച്ച ഏകദിനതാരത്തിനുള്ള പുരസ്കാരം നേടി. [2]

വ്യക്തി ജീവിതം[തിരുത്തുക]

പ്രേമിന്റെയും, സരോജ് കോലിയുടേയും പുത്രനായി 1988 നവംബർ 5 ന് ഡൽഹിയിലാണ് വിരാട് കോലി ജനിച്ചത്.[3] വിശാഖ് അദ്ദേഹത്തിന്റെ മൂത്തസഹോദരനും ഭാവന അദ്ദേഹത്തിന്റെ മൂത്തസഹോദരിയുമാണ്.[4] വിശാൽ ഭാരതി സ്കൂളിലും സേവ്യർ കോൺവെന്റ് സ്കൂളിലുമായിരുന്നു പഠനം. ഒരു വക്കീലായിരുന്ന വിരാടിന്റെ പിതാവ് പ്രേം, 2006 ൽ മരണമടഞ്ഞു.[3][5]

യൂത്ത് ക്രിക്കറ്റും പിന്നീടുള്ള ജീവിതവും[തിരുത്തുക]

1998-ൽ ഡൽഹി ക്രിക്കറ്റ് അക്കാദമി ആരംഭിച്ചപ്പോൾ കോലിയും അതിലൊരംഗമായിരുന്നു.[5] തന്റെ പിതാവിന്റെ മരണദിവസം രഞ്ജി ട്രോഫി ടൂർണമെന്റിൽ ഡൽഹിക്കുവേണ്ടി കർണാടകയ്ക്കെതിരായി ബാറ്റേന്തിയ മാച്ചായിരുന്നു കോലിയുടെ ക്രിക്കറ്റ് ജീവിത ചരിത്രത്തിലെ നിർണ്ണായക മത്സരം. അന്ന് 90 റൺസ് നേടിക്കൊണ്ട് സ്വന്തം പിതാവിന് അദ്ദേഹം സ്മരണാഞ്ജലികൾ നേർന്നു. പത്രങ്ങൾ ആ വാർത്ത വളരെ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. അതോടെ അദ്ദേഹം ക്രിക്കറ്റ് പ്രേമികളുടെ ഹൃദയങ്ങളിൽ ഇടം നേടി.[6]

മലേഷ്യയിൽ വെച്ചു നടന്ന അണ്ടർ-19 ലോകകപ്പിലെ ഇന്ത്യയുടെ തിളക്കമാർന്ന വിജയത്തിനു പിന്നിൽ ടീം ക്യാപ്റ്റനായിരുന്ന കോലിയുടെ പങ്ക് വലുതായിരുന്നു.[7] വെസ്റ്റിൻഡീസിനെതിരായ അണ്ടർ-19 മത്സരങ്ങളിൽ 6 മാച്ചുകളിൽ നിന്നായി ഒരു സെഞ്ചുറിയടക്കം 235 റൺസ്, നാലാമനായിറങ്ങിയ കോലി അടിച്ചെടുത്തു.[8] ടൂർണ്ണമെന്റിൽ എതിർടീമുകൾ അടിപതറുന്ന ചൂടൻതന്ത്രങ്ങൾ ബോളിങ്ങിലും കോലി കൊണ്ടുവന്നു.[9] അദ്ദേഹത്തിന്റെ അമ്മയുടെ വാക്കുകളിൽ " ആ ദിവസത്തിനു ശേഷം അവൻ വളരെ മാറി. ഒറ്റ രാത്രി കൊണ്ട് കൂടുതൽ വിവേകമുള്ള പുരുഷനായവൻ. ഓരോ മാച്ചും അവൻ കൂടുതൽ കൂടുതൽ ശ്രദ്ധയോടെ കളിക്കാൻ തുടങ്ങി. പുറത്ത് ബെഞ്ചിലിരിക്കുന്നത് അവൻ വെറുത്തു. ആ ദിവസത്തിനു ശേഷം തന്റെ ജീവിതം തന്നെ ക്രിക്കറ്റിനു വേണ്ടിയാണെന്ന പോലെയായിരുന്നു പിന്നീടുള്ള ദിനങ്ങൾ."[3]

ഓസ്ട്രേലിയയിൽ നടന്ന എമെർജിങ്ങ് പ്ലേയേഴ്സ് ടൂർണ്ണമെന്റിൽ ഇന്ത്യയുടെ നിർണ്ണായക വിജയത്തിനു പിന്നിൽ കോലിയായിരുന്നു. ഫൈനലിൽ ദക്ഷിണാഫ്രിക്കയായിരുന്നു എതിരാളികൾ. കോലിയുടെ സെഞ്ച്വറിയുടെ തിളക്കത്തോടെ ഇന്ത്യ 17 റൺസിനു വിജയിച്ചു. ഏഴ് കളികളിൽ നിന്നായി രണ്ട് ശതകങ്ങളും രണ്ട് അർദ്ധശതകങ്ങളുമുൾപ്പെടെ 398 റൺസ് സ്കോർ ചെയ്ത് കോലി ടൂർണ്ണമെന്റിലെ മികച്ച താരമായി.[10]


അവലംബം[തിരുത്തുക]

  1. വിരാട് കോലിയുടെ പ്രോഫൈൽ, retrieved 16 ഏപ്രിൽ 2008  Check date values in: |accessdate= (help)
  2. "Virat Kohli hits ton in West Delhi's victory", The Tribune, 11 July 2002, retrieved 12 April 2011 
  3. 3.0 3.1 3.2 Ganguly, Arghya (3 March 2008), "Virat changed after his dad's death: Mother", Times of India, retrieved 4 March 2012 
  4. Being aggressive comes naturally: Virat Kohli – Young turk speaks about his likes and Dislikes, 7 March 2011, retrieved 13 March 2012  Unknown parameter |Newspaper= ignored (|newspaper= suggested) (help); |first1= missing |last1= in Authors list (help)
  5. 5.0 5.1 Nath, Deepika (24 February 2011), "Cricketer Virat Kohli – India's latest sex symbol?", The Indian Express, retrieved 4 March 2012 
  6. Father dead, he bats to save Delhi, 20 December 2006, retrieved 16 April 2008 
  7. Tense win hands India trophy, 2 March 2008, retrieved 16 April 2008 
  8. Virat Kohli's Stats at the 2008 U-19 World Cup, 2 March 2008, retrieved 16 April 2008 
  9. The ones to watch, retrieved 16 April 2008 
  10. [1][പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=വിരാട്_കോഹ്‌ലി&oldid=2842502" എന്ന താളിൽനിന്നു ശേഖരിച്ചത്