സോഫോനിസ്‌ബ ആൻഗ്വിസോള
സോഫോനിസ്ബ ആൻഗ്വിസോള | |
---|---|
ജനനം | c. 1532 |
മരണം | 16 November 1625 (aged 93) |
ദേശീയത | ഇറ്റാലിയൻ |
വിദ്യാഭ്യാസം | ബെർണാർഡിനോ കാമ്പി, ബെർണാർഡിനോ ഗാട്ടി |
അറിയപ്പെടുന്നത് | Portrait painting, drawing |
പ്രസ്ഥാനം | Late Renaissance |
Patron(s) | സ്പെയിനിലെ ഫിലിപ്പ് II |
സോഫോനിസ്ബ അംഗുസോള (c. 1532[1] – 16 നവംബർ 1625), സോഫോണിസ്ബ അംഗുസോല അല്ലെങ്കിൽ സോഫോണിസ്ബ അംഗ്വിസ്യോള[2][3] എന്നുകൂടി അറിയപ്പെട്ടിരുന്ന, ക്രെമോണയിലെ താരതമ്യേന ദരിദ്രമായ ഒരു കുലീന കുടുംബത്തിൽ ജനിച്ച ഇറ്റാലിയൻ നവോത്ഥാന ചിത്രകാരിയായിരുന്നു. ലളിതകല ഉൾപ്പെടുന്ന ഒരു മികച്ച വിദ്യാഭ്യാസം ലഭിച്ച അവർ കൂടാതെ പ്രാദേശിക ചിത്രകാരന്മാരുമായുള്ള തൊഴിൽ പരിശീലനത്തിലൂടെ സ്ത്രീകൾക്ക് കലാവിദ്യാർത്ഥികളായി അംഗീകരിക്കപ്പെടുന്നതിൻറെ ഒരു ഉദാത്ത മാതൃകയായിത്തീർന്നു. ഒരു യുവതിയായിരിക്കെ, ആൻഗ്വിസോള റോമിലേക്ക് പോകുകയും, അവിടെവച്ച് മൈക്കലാഞ്ചലോയ്ക്ക് പരിചയപ്പെടുത്തപ്പെട്ട അവളുടെ കഴിവുകൾ അദ്ദേഹം തിരിച്ചറിയുകയും മിലാനിൽവച്ച് അവൾ ആൽബയിലെ ഡ്യൂക്കിനെ വരയ്ക്കുകയും ചെയ്തു. ഒരു തികഞ്ഞ അമേച്വർ ചിത്രകാരിയായിരുന്ന സ്പെയിനിലെ രാജ്ഞി, വലോയിസിലെ എലിസബത്ത് 1559-ൽ തൻറെ അദ്ധ്യാപികയെന്ന നിലയിൽ ലേഡി-ഇൻ-വെയിറ്റിംഗ് റാങ്കോടെ അൻഗ്വിസോളയെ മാഡ്രിഡിലേക്ക് പോകാൻ റിക്രൂട്ട് ചെയ്തു. പിന്നീട് അവൾ ഫിലിപ്പ് രണ്ടാമൻ രാജാവിന്റെ രാജസഭയിലെ ഔദ്യോഗിക ചിത്രകാരിയായിത്തീർന്നതു കൂടാതെ സ്പാനിഷ് രാജസഭയിലെ ഔദ്യോഗിക ഛായാചിത്രങ്ങളുടെ കൂടുതൽ ഔപചാരികമായ ആവശ്യകതകൾക്ക് അനുസൃതമായി തൻറെ രചനാ ശൈലി രൂപപ്പെടുത്തുകയും ചെയ്തു. രാജ്ഞിയുടെ മരണശേഷം, ഒരു കുലീന കുടുംബത്തിൽനിന്ന് വിവാഹം കഴിക്കാൻ ഫിലിപ്പ് അവളെ സഹായിച്ചു. സിസിലിയിലേക്കും പിന്നീട് പിസയിലേക്കും ജെനോവയിലേക്കും മാറിയ അവൾ, അവിടെ ഒരു പ്രമുഖ ഛായാ ചിത്രകാരിയായി പരിശീലനം നടത്തി.
സ്പാനിഷ് രാജസഭയിലേയ്ക്ക് മാറുന്നതിന് മുമ്പ് വരച്ച അവളുടെയും കുടുംബത്തിന്റെയും ഛായാചിത്രങ്ങളാണ് അവളുടെ ഏറ്റവും സവിശേഷവും ആകർഷകവുമായ പെയിന്റിംഗുകൾ. പ്രത്യേകിച്ചും, കുട്ടികളുടെ ചിത്രീകരണങ്ങൾ തികച്ചും പുതുമയുള്ളതും സൂക്ഷ്മനിരീക്ഷണത്തോടെ രചിക്കപ്പെട്ടതുമായിരുന്നു. സ്പാനിഷ് രാജസഭയിലെ താരതമ്യേന ചുരുക്കം ചില വനിതാ ചിത്രകാരന്മാരിൽ ആദ്യത്തേതും ഏറ്റവും വിജയകരവുമായ ഒരാളെന്ന നിലയിൽ അവർ നിലവിലുള്ള ഔദ്യോഗിക ശൈലിയിൽ ഔപചാരികമായ സംസ്ഥാന ഛായാചിത്രങ്ങൾ രചിച്ചു. പിൽക്കാല ജീവിതത്തിൽ അവൾ മതപരമായ വിഷയങ്ങളും തൻറെ രചനകളിൽ ഉൾപ്പെടുത്തിയെങ്കിലും അത്തരം ചിത്രങ്ങൾ നഷ്ടപ്പെട്ടു. 1625-ൽ തൻറെ 93-ആം വയസ്സിൽ പലേർമോയിൽ വച്ച് ആൻഗ്വിസോള അന്തരിച്ചു.
സ്വകാര്യജീവിതം
[തിരുത്തുക]1568-ൽ വലോയിസിലെ എലിസബത്തിന്റെ മരണശേഷം ആംഗ്വിസോളയുടെ ഭാവിയിൽ ഫിലിപ്പ് രണ്ടാമൻ രാജാവ് പ്രത്യേക താൽപ്പര്യം പ്രകടിപ്പിച്ചു. സ്പാനിഷ് രാജസഭയിലെ പ്രഭുക്കന്മാരിൽ ആരെങ്കിലുമായി അവളുടെ വിവാഹം നടത്താൻ അദ്ദേഹം ആഗ്രഹിച്ചു. 1571-ൽ, ആംഗ്വിസോളയ്ക്ക് 40 വയസ്സ് തികഞ്ഞപ്പോൾ, സ്പാനിഷ് രാജസഭ തിരഞ്ഞെടുത്ത ഒരു സിസിലിയൻ പ്രഭുവുമായി നിശ്ചയിച്ച അവരുടെ വിവാഹം നടന്നു.[4] സിസിലിയിലെ വൈസ്രോയിയും പാറ്റേണോ രാജകുമാരൻറെ പുത്രനുമായിരുന്ന ഫാബ്രിസിയോ മോൻകാഡ പിഗ്നാറ്റെല്ലിയുമായുള്ള വിവാഹത്തിനായി ഫിലിപ്പ് രണ്ടാമൻ 12,000 സ്‌കൂഡി അവർക്ക് സ്ത്രീധനമായി നൽകി. ഭർത്താവ് ഫാബ്രിസിയോ അവളുടെ ചിത്ര രചനയെ പ്രോത്സാഹിപ്പിച്ചിരുന്നതായി പറയപ്പെടുന്നു. രാജാവിന്റെ അനുമതിയോടെ ആൻഗ്വിസോളയും ഭർത്താവും സ്പെയിൻ വിട്ടുപോകുകയും 1573 മുതൽ 1579 വരെയുള്ള കാലഘട്ടത്തിൽ പാറ്റേർണോയിൽ (കറ്റാനിയയ്ക്ക് സമീപം) താമസിച്ചിരുന്നതായും വിശ്വസിക്കപ്പെടുന്നുവെങ്കിലും ദമ്പതികൾ സ്പെയിനിൽ തന്നെ തുടർന്നിരുന്നതായി സമീപകാലത്ത ചില പണ്ഡിതന്മാരുടെ അഭിപ്രായം.[5] അവൾക്ക് ലഭിച്ചിരുന്ന 100 ഡക്കറ്റുകളുടെ രാജകീയ പെൻഷൻ തുടർന്ന് ജോലി തുടരാനും ചിത്രകാരന്മാരിലെ ഭാവി വാഗ്ദാനങ്ങളെ പഠിപ്പിക്കാനും അവളെ പ്രാപ്തയാക്കി. പിതാവ് അമിക്കെയർ ആംഗ്വിസോളയുടെ സാമ്പത്തിക തകർച്ചയ്ക്കും മരണത്തിനും ശേഷം അവളുടെ സ്വകാര്യ സമ്പാദ്യം കുടുംബത്തോടൊപ്പം സഹോദരൻ അസ്ട്രുബെയ്‍ലിനെയും പിന്തുണച്ചു. പാറ്റെർണോയിൽ അവൾ "ലാ മഡോണ ഡെൽ'ഇട്രിയ" എന്ന ചിത്രം പെയിന്റ് ചെയ്ത് സംഭാവന ചെയ്തു.
1579-ൽ ദുരൂഹസാഹചര്യത്തിൽ അംഗ്വിസോളയുടെ ഭർത്താവ് മരണമടഞ്ഞു.[6] രണ്ട് വർഷത്തിന് ശേഷം, ക്രെമോണയിലേക്ക് കടൽയാത്ര ചെയ്യവേ, കപ്പലിന്റെ ക്യാപ്റ്റനും സമുദ്ര വ്യാപാരിയുമായ ഒറാസിയോ ലോമെല്ലിനോയുമായി അവൾ പ്രണയത്തിലായി.[7] സഹോദരന്റെ ആഗ്രഹത്തിന് വിരുദ്ധമായി, അവർ 1584 ഡിസംബർ 24-ന്[8][9] പിസയിൽവച്ച് അയാളെ വിവാഹം കഴിക്കുകയും 1620 വരെ ജെനോവയിൽ താമസിക്കുകയും ചെയ്തു. കുട്ടികളില്ലായിരുന്ന അവർ, മരുമക്കളുമായും വളർത്തുമകനായ ഗിയുലിയോയുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു.
അവലംബം
[തിരുത്തുക]- ↑ Phaidon Editors (2019). Great women artists. Phaidon Press. p. 35. ISBN 978-0714878775.
{{cite book}}
:|last1=
has generic name (help) - ↑ EB (1878).
- ↑ EB (1911).
- ↑ "Life and Works of Sofonisba Anguissola, Noblewoman, Portraitist of Philip II". Owlcation (in ഇംഗ്ലീഷ്). Retrieved 16 January 2019.
- ↑ "Sofonisba Anguissola | Biography, Art, & Facts". Encyclopedia Britannica (in ഇംഗ്ലീഷ്). Retrieved 16 January 2019.
- ↑ "Life and Works of Sofonisba Anguissola, Noblewoman, Portraitist of Philip II". Owlcation (in ഇംഗ്ലീഷ്). Retrieved 16 January 2019.
- ↑ "Sofonisba Anguissola | Biography, Art, & Facts". Encyclopedia Britannica (in ഇംഗ്ലീഷ്). Retrieved 16 January 2019.
- ↑ Tanzi, Marco. "Anguissola." Grove Art Online. Oxford Art Online. Oxford University Press. Retrieved 23 May 2014.
- ↑ "Life and Works of Sofonisba Anguissola, Noblewoman, Portraitist of Philip II". Owlcation (in ഇംഗ്ലീഷ്). Retrieved 16 January 2019.