മിനിയേച്ചർ ഇൻ സെൽഫ് പോർട്രെയ്റ്റ് (അൻഗ്വിസോള, ബോസ്റ്റൺ)
Miniature Self Portrait (Anguissola, Boston) | |
---|---|
Artist | സോഫോനിസ്ബ ആൻഗ്വിസോള |
Year | c. 1556 |
Medium | എണ്ണച്ചായം, parchment |
Dimensions | 8.3 cm (3.3 in) × 6.4 cm (2.5 in) |
ഇറ്റാലിയൻ കലാകാരിയായ സോഫോനിസ്ബ ആൻഗ്വിസോള വരച്ച ഛായാചിത്രമാണ് സെൽഫ് പോർട്രെയ്റ്റ് ഓഫ് ഇൻ മിനിയേച്ചർ. ഈ ചിത്രം 1556-ൽ വരച്ചതും അതേ സമയം ഒരു മെഡലിൽ ഘടിപ്പിച്ചതുമാണ്. പ്രശസ്ത മിനിയേച്ചറിസ്റ്റായ ജിയുലിയോ ക്ലോവിയോയുടെ കൃതികളെക്കുറിച്ചുള്ള അംഗുസിയോളയുടെ അറിവിനെ അടിസ്ഥാനമാക്കിയാണ് ഫോർമാറ്റ് തിരഞ്ഞെടുക്കുന്നത്. ബോസ്റ്റണിലെ മ്യൂസിയം ഓഫ് ഫൈൻ ആർട്‌സിലാണ് ഈ പെയിന്റിംഗ് സംരക്ഷിച്ചിരിക്കുന്നത്.[1]
വിവരണം
[തിരുത്തുക]മിനിയേച്ചർ സോഫോനിസ്ബയുടെ അർദ്ദകായപ്രതിമയുടെ ഛായാചിത്രം ചിത്രീകരിച്ചിരിക്കുന്നു. അവർ ലാളിത്യം മുറ്റിനിൽക്കുന്ന ദൈനംദിന വസ്ത്രം ധരിച്ചിരിക്കുന്നു. അവരുടെ മുടി മുറുകെപ്പിടിക്കുകയും തലയ്ക്ക് ചുറ്റും കൂടുകയും ചെയ്യുന്നു. അവരുടെ കൈകൾ സങ്കീർണ്ണമായ മോണോഗ്രാം ഉള്ള ഒരു വൃത്താകൃതിയിലുള്ള ഷീൽഡിനെ പിന്തുണയ്ക്കുന്നു, അവരുടെ പിതാവിന്റെ പേര് അമിൽകെയർ: ACEILMR എന്നു കാണിക്കുന്ന അക്ഷരങ്ങൾ എഴുതിയിരിക്കുന്നു. മോണോഗ്രാമിന് ചുറ്റും ലാറ്റിൻ ഭാഷയിൽ വലിയ അക്ഷരങ്ങളിൽ വരച്ചിരിക്കുന്ന ഇനിപ്പറയുന്ന ലിഖിതമുണ്ട്. "സോഫോണിസ്ബ അംഗസ്സോല വിർ(ഗോ) ഇപ്സിയസ് മനു എക്സ് (എസ്) പെകുലോ ഡിപിക്റ്റം ക്രിമോണേ".
അവലംബം
[തിരുത്തുക]- ↑ "Self-Portrait". collections.mfa.org (in ഇംഗ്ലീഷ്). Retrieved 2020-04-10.