Jump to content

പലേർമോ

Coordinates: 38°07′N 13°22′E / 38.117°N 13.367°E / 38.117; 13.367
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പലേർമോ

Palermu  (Sicilian)
Comune di Palermo
Clockwise from top: Mondello, Teatro Massimo, Cappella Palatina, Zisa, Cathedral, Virgin Annunciate of Antonello da Messina, Quattro Canti in Maqueda Street, Churches of Martorana and San Cataldo, Interior of Santa Caterina Church, Pretoria Square and Mount Pellegrino
Clockwise from top: Mondello, Teatro Massimo, Cappella Palatina, Zisa, Cathedral, Virgin Annunciate of Antonello da Messina, Quattro Canti in Maqueda Street, Churches of Martorana and San Cataldo, Interior of Santa Caterina Church, Pretoria Square and Mount Pellegrino
പതാക പലേർമോ
Flag
ഔദ്യോഗിക ചിഹ്നം പലേർമോ
Coat of arms
The municipality of Palermo within the province
The municipality of Palermo within the province
CountryItaly
Regionസിസിലി
Founded736 BC
ഭരണസമ്പ്രദായം
 • MayorLeoluca Orlando ([[List of political parties in Italy|PD]])
വിസ്തീർണ്ണം
 • ആകെ158.9 ച.കി.മീ.(61.4 ച മൈ)
ഉയരം
14 മീ(46 അടി)
ജനസംഖ്യ
 (31 January 2013)
 • ആകെ676,118 (city)
1,300,000 (metro)
Demonym(s)Palermitano
Panormito
Palermitan (English)
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
Postal code
90100
Dialing code091
Patron saintSaint Rosalia, Saint Agata, Saint Oliva and Saint Benedict the Moor
Saint day14 July
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

ഇറ്റലിയുടെ ഭാഗമായ സ്വയംഭരണാധികാരമുള്ള പ്രദേശമായ സിസിലിയുടെയും പലേർമോ മെട്രോപോളിറ്റൻ ഏരിയയുടെയും തലസ്ഥാനമാണ് പലേർമോ (Palermo /pəˈlɛərm, -ˈlɜːr-/ pə-LAIR-moh, -⁠LUR-,[1] Italian: [paˈlɛrmo]  ( കേൾക്കുക); Sicilian: Palermu, ഫലകം:IPA-scn; ലത്തീൻ: Panormus, from ഗ്രീക്ക്: Πάνορμος) . 2,700-ഓളം വർഷങ്ങൾക്കുമുമ്പേ സ്ഥാപിക്കപ്പെട്ട പലേർമോ, സിസിലിയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ടൈറീനിയൻ കടലിലെ പലേർമോ ഉൾക്കടലിനു സമീപമായി സ്ഥിതിചെയ്യുന്നു.

ഭൂമിശാസ്ത്രം

[തിരുത്തുക]

പാപ്പിറെറ്റോ, കെമോണിയ, ഒറെറ്റോ എന്നീ നദികളാൽ രൂപപ്പെട്ട ഒരു തടത്തിലാണ് പലേർമോ സ്ഥിതിചെയ്യുന്നത്. ഒൻപതാം നൂറ്റാണ്ടിൽ അറബികൾ തടത്തിന് സുവർണ്ണ നദീതടം എന്ന് അർഥം വരുന്ന കോങ്ക ഡി ഓറോ (Conca d'Oro) എന്ന് പേരിട്ടു. ഈ നഗരത്തിന് ചുറ്റുമുള്ള പർവതനിരകൾക്ക് നഗരത്തിന്റെ തന്നെ പേരാണ് നൽകിയിരിക്കുന്നത്. ഈ പർവതങ്ങൾ ടൈറേനിയൻ കടലിനെ അഭിമുഖീകരിക്കുന്നു. പലേർമോ ഒരു പ്രകൃതിദത്ത തുറമുഖമാണ്, ഈ നഗരത്തിൽ നിന്നും, പ്രത്യേകിച്ച് മോണ്ടെ പെല്ലെഗ്രിനോയിൽ നിന്നും കടലിന്റെ കാഴ്ചകൾ ദൃശ്യമാണ്

കാലാവസ്ഥ

[തിരുത്തുക]
Gulf of Mondello seen from Monte Pellegrino

ഇവിടെ ചൂടുള്ള വേനൽക്കാലത്തോടു കൂടിയ ഉപ ഉഷ്ണമേഖലാ മെഡിറ്ററേനിയൻ കാലാവസ്ഥ (Köppen climate classification: Csa) ആണ് അനുഭവപ്പെടുന്നത്. ഉപ ഉഷ്ണമേഖലാ ഉന്നതമർദ്ദത്തിന്റെ ആധിപത്യം കാരണം വേനൽക്കാലം വളരെ നീളമേറിയതും ചൂടുള്ളതും വരണ്ടതുമാണ. അതേസമയം ശീതകാലം മിതമായ താപനിലയുള്ളതും മഴയുള്ളതുമാകുന്നു[2]. ശരത്കാലത്തിലും വസന്തകാലത്തും താപനില സാധാരണയായി മിതമായതാണ്. ഉയർന്ന താപനിലയുള്ള രാത്രികൾ കാരണം യൂറോപ്പിലെ ഏറ്റവും ശരാശരി ചൂടുള്ള നഗരങ്ങളിലൊന്നാണ് പലേർമോ. ശരാശരി വാർഷിക വായു താപനില 18.3 ° സെൽഷ്യസ് (64.9 ° F); ഇറ്റലിയിലെ ഏറ്റവും ചൂടുള്ള നഗരങ്ങളിലൊന്നാണിത്. പ്രതിവർഷം ഏകദേശം 2,530 മണിക്കൂർ സൂര്യപ്രകാശം ഇതിന് ലഭിക്കുന്നു. മഞ്ഞുവീഴ്ച സംഭവിക്കുന്നത് അപൂർവ സംഭവമാണ്, 1945 മുതൽ ഒരു ഡസൻ തവണ ഹിമപാതമുണ്ടായിട്ടുണ്ട്. [3]

ഭൂപ്രകൃതി

[തിരുത്തുക]
Monte Pellegrino pictured at the end of the 19th century; the mountain is visible from everywhere in the city

പലേർമോ, അതിനു ചുറ്റുമുള്ള പർവതങ്ങളുടെ താഴ്വരയിലായി സ്ഥിതിചെയ്യുന്നു. നഗരത്തിലെ ചില ഡിസ്റ്റ്രിക്റ്റുകൾ പർവതങ്ങളാൽ വിഭജിച്ചിക്കപ്പെട്ടിരിക്കുന്നു. ചരിത്രപരമായി, നഗരത്തിൽ നിന്ന് സിസിലിയിലെ മറ്റ് ചില ഭാഗങ്ങളിൽ എത്തിച്ചേരുന്നത് താരതമ്യേന ബുദ്ധിമുട്ടായിരുന്നു. 1,333 മീറ്റർ (4,373 അടി) ഉയരമുള്ള ലാ പിസുട്ടയാണ് സമീപത്തുള്ള ഏറ്റവും ഉയരം കൂടിയ കൊടുമുടി. എന്നിരുന്നാലും, ചരിത്രപരമായി, ഏറ്റവും പ്രധാനപ്പെട്ട കൊടുമുടി മോണ്ടെ പെല്ലെഗ്രിനോ ആണ്, ഇത് ഭൂമിശാസ്ത്രപരമായി ബാക്കി പർവതശ്രേണിയിൽ നിന്ന് ഒരു സമതലത്താൽ വേർതിരിച്ചിരിക്കുന്നു. ടൈറേനിയൻ കടലിനു മുന്നിലാണ് മോണ്ടെ പെല്ലെഗ്രിനോ സ്ഥിതിചെയ്യുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ യൊഹാൻ വുൾഫ്ഗാങ്ങ് വോൺ ഗോയ്‌ഥേ പെല്ലെഗ്രിനോയുടെ മലഞ്ചെരിവിനെ "ഇറ്റാലിയൻ യാത്ര" എന്ന ലേഖനത്തിൽ "ലോകത്തിലെ ഏറ്റവും മനോഹരമായ കടലിലേക്ക് നീളുന്ന മുനമ്പ്" (promontory)എന്ന് വിശേഷിപ്പിച്ചു.

ഡിസ്റ്റ്രിക്റ്റുകൾ

[തിരുത്തുക]
Quarters of Palermo
Quarters of Palermo
Municipality ക്വാർട്ടറുകൾ
I കൽ‌സ, ആൽ‌ബർ‌ഗെറിയ, സെറാൽ‌കാഡിയോ & ലാ ലോഗ്ജിയ
II സെറ്റെകന്നോളി, ബ്രാങ്കാസിയോ & സിയാകുള്ളി-ഒറെറ്റോ
III വില്ലഗ്രാസിയ-ഫാൽസോമൈൽ & സ്റ്റാസിയോൺ-ഒറെറ്റോ
IV മോണ്ടെഗ്രപ്പ, എസ്.റോസാലിയ, ക്യൂബ, കാലഫതിമി, മെസോമോൺറീൽ, വില്ല ടാസ്ക-അൽതാരെല്ലോ & ബോക്കാഡിഫാൽകോ
V സിസ, നോസ്, ഉഡിറ്റോർ-പാസോ ഡി റിഗാനോ & ബോർഗോ ന്യൂവോ
VI ക്രൂയിലാസ്, എസ്. ജിയോവന്നി അപ്പസ്തോലോ, റെസുട്ടാന & സാൻ ലോറെൻസോ
VII പല്ലവിസിനോ, ടോമാസോ നതാലെ, സെഫെറാകവല്ലോ, പാർട്ടന്ന മൊണ്ടെല്ലോ, അരനെല്ല, വെർജിൻ മരിയ, സാൻ ഫിലിപ്പോ
VIII പോളിറ്റാമ, മലാസ്പീന-പാലഗോണിയ, ലിബർട്ടോ & മോണ്ടെ പെല്ലെഗ്രിനോ

പലേർമോയിലെ മുപ്പത്തി അഞ്ച് ക്വാർട്ടറുകൾ "quartiere" ഇവ എട്ട് ഗവണ്മെന്റ് കമ്യൂണിറ്റി ബോർഡുകളായി തിരിച്ചിരിക്കുന്നു.[7]

ലോകപൈതൃകസ്ഥാനങ്ങൾ

[തിരുത്തുക]

ഇവിടെ യുനെസ്കൊ ലോകപൈതൃകസ്ഥാനങ്ങളായ കാപ്പെല്ല പാലറ്റിന ഉൾപ്പെടുന്ന പാലസ്സോ റിയൽ , ചീസ ഡി സാൻ ജിയോവന്നി ഡെഗ്ലി എറെമിറ്റി, ചീസ ഡി സാന്താ മരിയ ഡെൽഅമിരാഗ്ലിയോ, ചീസ ഡി സാൻ കാറ്റൽഡോ, കാറ്റെട്രെൽ ഡി പലേർമോ, പാലാസോ ഡെല്ല സിസ, പോണ്ടെ ഡെൽ’അമ്മിരാഗ്ലിയ [8][9][10] എന്നിവ സ്ഥിതിചെയ്യുന്നു


ചരിത്രം

[തിരുത്തുക]

ആദ്യകാല ചരിത്രം

[തിരുത്തുക]
Mesolithic cave art at Addaura.

മെസോലിത്തിക്ക് കാലഘട്ടത്തിൽ ഇന്നത്ത് പലേർമോ പ്രദേശത്ത് മനുഷ്യവാസത്തിന്റെ തെളിവുകൾ ലഘിച്ചിട്ടുണ്ട്. പലേർമോയുടെ അടുത്തുള്ള അഡൗറയിൽ, ബിസി 8000 കാലഘട്ടത്തിലേതെന്ന് കരുതപ്പെടുന്ന ഒരു കൂട്ടം ഗുഹാചിത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. തുബൈഡിഡിസ് പറയുന്നതനുസരിച്ച്, ഐബീരിയൻ ഉപദ്വീപിൽ നിന്ന് (ഒരുപക്ഷേ കാറ്റലോണിയ) എത്തിയ സിക്കാനി ജനതയായിരുന്നു യഥാർത്ഥ നിവാസികൾ. [11][12]

A brief stretch of Palermo's Phoenician defence wall, now enclosed in the Santa Caterina Monastery.

ക്രി.മു. 734-ൽ, വടക്കൻ കനാനിൽ നിന്നുള്ള സമുദ്ര വ്യാപാരികൾ, പലേർമോയിലെ പ്രകൃതിദത്ത തുറമുഖത്ത് ഒരു ചെറിയ വാസസ്ഥലം പണിതു, അത് സിസ് എന്ന് അറിയപ്പെട്ടു. മൊട്ട്യ, സോളന്റം എന്നിവയ്‌ക്കൊപ്പം സിസിലിയിലെ മൂന്ന് പ്രധാന ഫീനിഷ്യൻ കോളനികളിൽ ഒന്നായി ഇത് മാറി. എന്നിരുന്നാലും, നഗരത്തിലെ ഫൊനീഷ്യൻ സാന്നിധ്യത്തിന്റെ അവശിഷ്ടങ്ങൾ വളരെ കുറവാണ്.

അവലംബം

[തിരുത്തുക]
  1. Wells, John C. (2008). Longman Pronunciation Dictionary (3rd ed.). Longman. ISBN 978-1-4058-8118-0.
  2. "Palermo, Sicily Climate Palermo, Sicily Temperatures Palermo, Sicily Weather Averages". www.palermo.climatemps.com.
  3. "DOSSIER neve a Palermo! Nel 1986 nevicò persino a Natale!". 3 January 2015.
  4. "Palermo/Boccadifalco (PA) 117 m. - Servizio Meteorologico dell'Aeronautica Militare, 1971-2000" (PDF).
  5. "Archivio Meteo Palermo". www.ilmeteo.it. Retrieved September 5, 2017.
  6. "Palermo (16405) - WMO Weather Station". NOAA. Archived from the original on 2020-08-24. Retrieved July 20, 2019.
  7. "Quartieri". Palapa.it. 8 January 2008. Archived from the original on 2011-07-22. Retrieved 2019-12-28.
  8. "Palermo and its Arab-Norman architecture become UNESCO heritage site". 2015-07-07. Archived from the original on 2015-07-09. Retrieved 2015-07-08.
  9. Centre, UNESCO. "Sites in Italy, Jordan and Saudi Arabia inscribed on UNESCO's World Heritage List". whc.unesco.org. Retrieved 2015-07-08.
  10. Centre, UNESCO. "Arab-Norman Palermo and the Cathedral Churches of Cefalú and Monreale - UNESCO World Heritage Centre". whc.unesco.org. Retrieved 2015-07-08.
  11. "Sicily: Encyclopedia II – Sicily – History". Experience Festival. 7 October 2007. Archived from the original on 31 December 2013.
  12. "Aapologetico de la literatura española contra los opiniones". Ensayo historico. 7 October 2007.
"https://ml.wikipedia.org/w/index.php?title=പലേർമോ&oldid=4111396" എന്ന താളിൽനിന്ന് ശേഖരിച്ചത്