ദി ഗെയിം ഓഫ് ചെസ്സ്
ദി ഗെയിം ഓഫ് ചെസ്സ് | |
---|---|
കലാകാരൻ | സോഫോനിസ്ബ ആൻഗ്വിസോള |
വർഷം | c. |
അളവുകൾ | 72 cm × 97 cm (28 in × 38 in) |
സ്ഥാനം | National Museum in Poznań, Poland |
1555-ൽ ഇറ്റാലിയൻ നവോത്ഥാന കലാകാരിയായ സോഫോനിസ്ബ ആൻഗ്വിസോള വരച്ച ഒരു ഛായാചിത്രമാണ് ദി ഗെയിം ഓഫ് ചെസ്സ്.(അല്ലെങ്കിൽ ദി പോർട്രെയ്റ്റ് ഓഫ് ദി ആർട്ടിസ്റ്റ്സ് സിസ്റ്റേഴ്സ് പ്ലേയിങ് ചെസ്സ്)
പെയിൻറിങ്ങിൽ ചെസ്സ് ബോർഡിന്റെ അരികിൽ ഒപ്പിടുകയും തീയതി രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അവിടെ ആൻഗ്വിസോള ഈ ലിഖിതം എഴുതിയിരിക്കുന്നു: "SOPHONISBA ANGUSSOLA VIRGO AMILCARIS FILIA EX VERA EFFIGIE TRES SUAS SORORES ET ANCILLAM PINXIT MDLV" – "Sofonisba Angussola virgin daughter of Amilcare painted these three sisters and a maid from life."
ചരിത്രം
[തിരുത്തുക]ക്രെമോണ സന്ദർശിക്കാനെത്തിയ ജോർജിയോ വസാരി അമിൽകെയർ അംഗുയിസോളയുടെ വീട്ടിൽ അതിഥിയായിരുന്നു. അവിടെ അമിൽകെയറിന്റെ പെൺമക്കളുടെ പെയിന്റിംഗുകൾ അദ്ദേഹം അഭിനന്ദിച്ചു. ദി ഗെയിം ഓഫ് ചെസിനെക്കുറിച്ച് അദ്ദേഹം എഴുതി. "ഞാൻ ഈ വർഷം ക്രെമോണയിൽ, അവരുടെ പിതാവിന്റെ വീട്ടിൽ വളരെ ജാഗ്രതയോടെ വരച്ച ഒരു പെയിന്റിംഗ് കണ്ടു. അദ്ദേഹത്തിന്റെ മൂന്ന് പെൺമക്കളുടെ ചിത്രീകരണം, ചെസ്സ് കളിക്കുന്ന പ്രവർത്തനത്തിൽ, അവരോടൊപ്പം വൃദ്ധയായ ഒരു വീട്ടുജോലിക്കാരി, വളരെ ഉത്സാഹത്തോടെയും ലാഘവത്തോടെയും ചെസ്സ് കളിക്കുന്നു, അതിൽ അവർ ജീവനോടെ പ്രത്യക്ഷപ്പെടുന്നു, കൂടാതെ സംസാരം മാത്രമാണ് നഷ്‌ടമായത്." ഈ പെയിന്റിംഗിനെ പരാമർശിക്കുന്ന ഏറ്റവും പഴക്കമുള്ള രേഖയാണിത്, അൻഗ്വിസോളയുടെ കുടുംബ വീട്ടിൽ ഈ ചിത്രം വർഷങ്ങളോളം തൂങ്ങിക്കിടന്നു.[1]
ഈ പെയിന്റിംഗ് പിന്നീട് റോമിലെത്തി, ഒപ്പം സെൽഫ് പോർട്രെയ്‌റ്റ് അറ്റ് എ സ്‌പൈനെറ്റും, മാനവികവാദിയും കളക്ടറുമായ ഫുൾവിയോ ഒർസിനിയുടെ കൈവശമുള്ള ആൻഗ്വിസോളയുടെ രണ്ട് ഡ്രോയിംഗുകളും ( ദ ചൈൽഡ് ബിറ്റൻ ബൈ എ ലോബ്‌സ്റ്റർ മറ്റൊരു അജ്ഞാത ഡ്രോയിംഗും). തുടർന്ന് അവ കർദ്ദിനാലെ ഒഡോർഡോ ഫർണീസ് പാരമ്പര്യമായി സ്വീകരിച്ചു. ഫാർനീസ് പൈതൃകം ബർബണിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതിനുശേഷം, ദി ഗെയിം ഓഫ് ചെസ്സ് പിന്നീട് നേപ്പിൾസിൽ പ്രത്യക്ഷപ്പെട്ടു. ഒടുവിൽ അത് ലൂസിയാനോ ബോണപാർട്ടെ സ്വന്തമാക്കി. ഇതിനുശേഷം ഒരിക്കൽ കൂടി അത് കൈമാറി ഇന്ന് പോളണ്ടിലെ പോസ്നാനിലുള്ള നാഷണൽ മ്യൂസിയത്തിന്റെ ഭാഗമായ ശേഖരത്തിൽ എത്തി.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Women in chess
- Jill Burke, Overlooking Women’s Labour in Sofonisba Anguissola’s Chess Game, Blogpost, June 2020
അവലംബം
[തിരുത്തുക]- ↑ Centro culturale ‘Città di Cremona’ in S. Maria della Pietà (Italy), et al., editors. Sofonisba Anguissola e Le Sue Sorelle. Leonardo arte, 1994, p190
പുറംകണ്ണികൾ
[തിരുത്തുക]- ദി ഗെയിം ഓഫ് ചെസ്സ് എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)