സിദ്ധിവിനായക് ക്ഷേത്രം, മുംബൈ

Coordinates: 18°58′N 72°49′E / 18.96°N 72.82°E / 18.96; 72.82
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രീ സിദ്ധിവിനായക് ക്ഷേത്രം
ശ്രീ സിദ്ധിവിനായക് ക്ഷേത്രം, മുംബൈ, മഹാരാഷ്ട്ര
ശ്രീ സിദ്ധിവിനായക് ക്ഷേത്രം, മുംബൈ, മഹാരാഷ്ട്ര
ശ്രീ സിദ്ധിവിനായക് ക്ഷേത്രം is located in Maharashtra
ശ്രീ സിദ്ധിവിനായക് ക്ഷേത്രം
ശ്രീ സിദ്ധിവിനായക് ക്ഷേത്രം
Location in Maharashtra
നിർദ്ദേശാങ്കങ്ങൾ:18°58′N 72°49′E / 18.96°N 72.82°E / 18.96; 72.82
പേരുകൾ
ശരിയായ പേര്:ശ്രീ സിദ്ധിവിനായക് മന്ദിർ
ദേവനാഗിരി:सिद्धिविनायक मंदिर
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:മഹാരാഷ്ട്ര
ജില്ല:മുംബൈ
സ്ഥാനം:പ്രഭാദേവി
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ഗണപതി
ചരിത്രം
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
നവംബർ19, 1801
സൃഷ്ടാവ്:ലക്ഷ്മൺ വിധു, ദേവുഭായ് പാട്ടീൽ
വെബ്സൈറ്റ്:http://siddhivinayak.org

മുംബൈയിൽ സ്ഥിതിചെയ്യുന്ന ഒരു ഗണപതിക്ഷേത്രമാണ് സിദ്ധിവിനായക് (ഇംഗ്ലീഷ്: Siddhivinayak Temple; മറാഠി: सिद्धिविनायक मंदिर). 1801 നവംബർ 19നാണ് ഈ ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നത്. മുംബൈയിലെ അതി സമ്പന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് സിദ്ധിവിനായക്. ലക്ഷ്മൺ വിധു, ദേവുഭായ് പാട്ടീൽ എന്നീ രണ്ടുവ്യക്തികൾ ചേർന്നാണ് ഈ ക്ഷേത്രം പണികഴിപ്പിച്ച്ത്.[1]


ഭക്തർക്ക് സർവ്വസിദ്ധിയും പ്രധാനം ചെയ്യുന്ന സിദ്ധിവിനായകനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ചെറിയൊരു മണ്ഡപത്തിലാണ് സിദ്ധിവിനായകന്റെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്. മണ്ഡപത്തിലേക്കുള്ള വാതിലിൽ അഷ്ടവിനായക(ഗണപതിയുടെ എട്ട് രൂപങ്ങൾ) ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. ശ്രീകോവിലിന്റെ മേൽക്കൂരയുടെ ഉൾഭാഗം സ്വർണ്ണത്തിലാണ് പണിതിരിക്കുന്നത്.


വലിപ്പത്തിൽ വളരെ ചെറിയൊരു ക്ഷേത്രമായാണ് സിദ്ധിവിനായക് ആരംഭിക്കുന്നത്. പിന്നീട് വികസിക്കുകയും മുംബൈയിലെ തന്നെ ഒരു പ്രധാനക്ഷേത്രമായി മാറുകയും ചെയ്തു. ബോളിവുഡ് താരങ്ങൾ ഉൾപ്പെടെയുള്ള നിരവധി ഭക്തർ ഇന്ന് സിദ്ധിവിനായക് ക്ഷേത്രം സന്ദർശിക്കുന്നു.

അവലംബം[തിരുത്തുക]

  1. "The Birth of Shree Siddhivinayak Ganapati". മൂലതാളിൽ നിന്നും 2015-05-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-04-03.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]