നരിമാൻ പോയിന്റ്
നരിമാൻ പോയിന്റ് | |
---|---|
Business district | |
Coordinates: 18°55′34″N 72°49′23″E / 18.926°N 72.823°E | |
Country | ഇന്ത്യ |
State | മഹാരാഷ്ട്ര |
Metro | മുംബൈ |
• Official | മറാഠി |
സമയമേഖല | UTC+5:30 (IST) |
PIN | 400021[1] |
ഏരിയ കോഡ് | 022 |
വാഹന റെജിസ്ട്രേഷൻ | MH 01 |
Civic agency | ബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ |
മുംബൈ നഗരത്തിന്റെ തെക്കേ മുനമ്പിനടുത്തുള്ള ഒരു സ്ഥലമാണ് നരിമാൻ പോയിന്റ്. ഒരു വാണിജ്യകേന്ദ്രമായ നരിമാൻ പോയിന്റിലാണ് എയർ ഇന്ത്യ അടക്കമുള്ള പല പ്രമുഖ സ്ഥാപനങ്ങളുടെയും ആസ്ഥാനം. കെട്ടിടവാടകയുടെ കാര്യത്തിൽ ഒരിക്കൽ ലോകത്ത് തന്നെ നാലാം സ്ഥാനത്തായിരുന്നു നരിമാൻ പോയിന്റ്. 2017-ൽ ഇത് മുപ്പതാം സ്ഥാനത്തേക്ക് താഴ്ന്നിട്ടുണ്ട് [2]
ചരിത്രം
[തിരുത്തുക]1940-നു മുൻപ് ഈ ഭാഗത്ത് അറബിക്കടൽ ആയിരുന്നു. അഭിഭാഷകനും കോൺഗ്രസ്സ് നേതാവുമായിരുന്ന ഖുർഷീദ് ഫ്രാംജി നരിമാൻ എന്ന കോർപ്പറേറ്റർ മുൻകൈ എടുത്ത് ബാക്ക് ബേ എന്നറിയപ്പെടുന്ന ഉൾക്കടലിന്റെ ഒരു ഭാഗം നികത്തി ഈ പ്രദേശം വികസിപ്പിച്ചെടുക്കുകയാണുണ്ടായത്. ആഴം കുറഞ്ഞ ഈ ഭാഗം നികത്തുന്നതിനായി നഗരത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള അവശിഷ്ടങ്ങൾ ഉപയോഗിക്കുകയുണ്ടായി. നികത്തിയ സ്ഥലത്തിന്റെ ഉറപ്പിനായി കോൺക്രീറ്റും ഉപയോഗിക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധം കാരണം കോൺക്രീറ്റിനു വേണ്ട ഉരുക്ക് കരിഞ്ചന്തയിൽ നിന്നും ഏറെ വിലകൊടുത്ത് വാങ്ങേണ്ടതായി വന്നു.
‘വീർ നരിമാൻ’ എന്നറിയപ്പെട്ട ഖുർഷീദ് ഫ്രാംജി നരിമാന്റെ ആദരാർത്ഥമാണ് ഈ സ്ഥലത്തിന് നരിമാൻ പോയിന്റ് എന്ന പേര് നൽകിയത്.
ചിത്രശാല
[തിരുത്തുക]-
നരിമാൻ പോയിന്റ്
-
നരിമാൻ പോയിന്റ്, രാത്രിയിൽ
-
എൻ.സി.പി.എ ആസ്ഥാനം
-
നരിമാൻ പോയിന്റിലെ അംബരചുംബികൾ
-
എയർ ഇന്ത്യാ ആസ്ഥാനം