എലഫന്റാ ഗുഹകൾ
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ഇന്ത്യ [1] |
മാനദണ്ഡം | (i)(iii)[2] |
അവലംബം | 244 |
നിർദ്ദേശാങ്കം | 18°57′48″N 72°55′53″E / 18.9633°N 72.9314°E |
രേഖപ്പെടുത്തിയത് | 1987 (11th വിഭാഗം) |
മഹാരാഷ്ട്രയിലെ മുംബൈ തുറമുഖത്തിന് സമീപം അറബിക്കടലിലുള്ള ദ്വീപിലെ ഗുഹാക്ഷേത്രമാണ് എലഫന്റാ ഗുഹകൾ (മറാഠി: घारापुरीच्या लेण्या - ഘാരാപുരി ഗുഹകൾ). ഇവ ശില്പങ്ങൾ കൊണ്ട് ആകർഷകമാണ്. ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നിന്ന് ബോട്ടുമാർഗ്ഗം ഈ ദ്വീപുകളിൽ എത്താം. ശിവന്റെ ആരാധകരുടേതാണ് ഈ ശില്പങ്ങൾ. അർധനാരീശ്വര പ്രതിമ, കല്യാണസുന്ദര ശിവൻ, കൈലാസം ഉയർത്തുന്ന രാവണൻ, അണ്ഡകാരമൂർത്തി, നടരാജൻ എന്നീ ശില്പങ്ങളാണ് പ്രധാന ആകർഷണങ്ങൾ. 1987-ൽ എലിഫന്റാ ഗുഹകളെ യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങളിലൊന്നായി എണ്ണി.
അഗ്രഹാരപുരി എന്നായിരുന്നു ഇതിന്റെ യഥാർത്ഥ നാമം. ഇത് പിന്നീട് ലോപിച്ച് ഘാരാപുരി ആയതാണ്. പോർച്ചുഗീസുകാരാണ് ഇതിന് എലിഫന്റാ ഗുഹകൾ എന്ന് നാമകരണം ചെയ്തത്. അവർ തന്നെ ഈ സമുച്ചയത്തിന്റെ പ്രധാന ഭാഗം നശിപ്പിക്കുകയും ചെയ്തു. 9 മുതൽ 13 വരെ നൂറ്റാണ്ടുകളിൽ ഭരണം നടത്തിയിരുന്ന സിൽഹാര വംശജരുടെ കാലത്താണ് ഇതിലെ ശില്പങ്ങളിലധികവും പണികഴിക്കപ്പെട്ടത്. ചിലത് രാഷ്ട്രകൂടവംശജരുടെ കാലത്തും.
6000 ചതുരശ്ര അടിയോളം (ഏതാണ്ട് 5600 ച.മീറ്റർ) ഈ ക്ഷേത്രസമുച്ചയത്തിന് വിസ്തീർണ്ണമുണ്ട്. ഒരു പ്രധാന അറയും രണ്ട് വശങ്ങളിലെ അറകളും അങ്കണങ്ങളും ചെറിയ അമ്പലങ്ങളുമടങ്ങിയതാണ് സമുച്ചയം.
- ഗുഹകളുടെ പ്ലാൻ
Layout:
Main Hall
1. രാവണൻ കൈലാസം ഉയർത്തുന്നു |
കിഴക്കേ വിഭാഗം |
തെക്ക് വിഭാഗം |
|
ചിത്രങ്ങൾ
[തിരുത്തുക]-
ഒന്നാമത്തെ ഗുഹയുടെ കിഴക്കേ പ്രവേശനവും, മുറ്റവും. ഒരു വിശാലദൃശ്യം
-
കൈലാസത്തിലെ ശിവനും പാർവ്വതിയും
-
രാവണൻ കൈലാസം ഉയർത്തുന്നു
-
ഗംഗാധരൻ
-
അർദ്ധനാരീശ്വരൻ
-
ശിവൻ അന്തകനെ വധിക്കുന്നു
-
ശിവന്റെ വിവാഹം
-
യോഗീശ്വരൻ
-
നടരാജൻ
-
ലിംഗപ്രതിഷ്ഠ
-
ദ്വാരപാലകൻ
അവലംബം
[തിരുത്തുക]- ↑ "Elephanta Caves ( 1987), Maharashtra". Monument of National Importance. Retrieved 28 ഫെബ്രുവരി 2018.
- ↑ http://whc.unesco.org/en/list/244.
{{cite web}}
: Missing or empty|title=
(help)