സംവാദം:ശബരിമല ധർമ്മശാസ്താക്ഷേത്രത്തിലെ യുവതീപ്രവേശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Featured picture star ഈ ലേഖനം ഒരു തിരഞ്ഞെടുത്ത ലേഖനമാണ്‌. അതായത്‌, മലയാളം വിക്കിപീഡിയയിലെ അംഗങ്ങൾ ഈ ലേഖനത്തെ ഗുണനിലവാരത്തിലും ഉള്ളടക്കത്തിലും മികച്ചു നിൽക്കുന്ന ലേഖനമായി അംഗീകരിച്ചിരിക്കുന്നു. തിരഞ്ഞെടുത്ത ലേഖനങ്ങൾക്കുണ്ടായിരിക്കേണ്ട മാനദണ്ഡങ്ങൾ പാലിക്കുന്ന മറ്റ് ലേഖനങ്ങൾ ശ്രദ്ധയിൽ പെടുകയാണെങ്കിൽ ഇവിടെ തിരഞ്ഞെടുത്ത ലേഖനമാകാൻ നിർദ്ദേശിക്കാൻ മടിക്കേണ്ടതില്ല.

തലക്കെട്ട്[തിരുത്തുക]

വ്യാകരണപ്രകാരം യുവതീപ്രവേശം എന്ന് മതിയാവും എന്നാണ് തോന്നുന്നത്. സ്ഥിരീകരിക്കാൻ കഴിയുമോ?--പ്രവീൺ:സം‌വാദം 01:50, 4 ജനുവരി 2019 (UTC)

ഇത് പന്മനയുടെ ലിസ്റ്റാണോ? ഇതിലും പ്രവേശമാണ്. Vssun (സംവാദം) 09:07, 4 ജനുവരി 2019 (UTC)
മാറ്റി--പ്രവീൺ:സം‌വാദം 01:45, 7 ജനുവരി 2019 (UTC)
പ്രവീൺ തലക്കെട്ട് എന്തുകൊണ്ടാണ് ഇംഗ്ലീഷ് വിക്കിക്കു സമാനമായി വരാത്തത്.? ശബരിമല ധർമ്മശാസ്താക്ഷേത്രത്തിലെ യുവതീപ്രവേശം എന്നതിന് സെർച്ച് റിസൾട്ടായി മലയാളം വിക്കി അടക്കം ആകെ 40 സെർച്ച് റിസൾട്ടേ വരുന്നുള്ളു. എന്നാൽ ശബരിമല യുവതീപ്രവേശം 31000+ ശബരിമല സ്ത്രീപ്രവേശം 15000+ ഉണ്ട് അതിനാൽ ശബരിമല യുവതീപ്രവേശം അല്ലെ തലക്കെട്ടായി വേണ്ടത്?.Akhiljaxxn (സംവാദം) 15:26, 27 ഫെബ്രുവരി 2019 (UTC)
ഗൂഗിളിലെ ഫലങ്ങളുടെ എണ്ണവും ഇംഗ്ലീഷ് വിക്കിയിലെ തലക്കെട്ടുമൊക്കെ ഉദാഹരണമാക്കാമെങ്കിലും അതുമാത്രമേ ശരിയായിട്ടുള്ളു എന്നില്ലല്ലോ. വിജ്ഞാനകോശമെന്ന നിലയിൽ സുവ്യക്തവും സംശയത്തിനിടവരാത്തതുമായ തലക്കെട്ട് ഉപയോഗിക്കണം; ആ നിലയ്ക്ക് ഇപ്പോഴത്തെ തലക്കെട്ട് സമുചിതമാണെന്ന് എന്റെ അഭിപ്രായം. ഗൂഗിൾ ഫലങ്ങളുടെ കണക്കെടുപ്പിനും ശബരിമല സ്ഥലമാണോ അതോ ക്ഷേത്രമാണോ എന്നുള്ള അപരിചിതത്വത്തിലുണ്ടായ ഇംഗ്ലീഷ് വിക്കിപീഡിയയിലെ തലക്കെട്ടിനും ഉപരിയായി സാമാന്യബുദ്ധി എന്നൊന്നുണ്ടല്ലോ. നന്ദി--പ്രവീൺ:സം‌വാദം 18:32, 10 മാർച്ച് 2019 (UTC)--പ്രവീൺ:സം‌വാദം 18:32, 10 മാർച്ച് 2019 (UTC)

കുറിപ്പുകൾ[തിരുത്തുക]

ഈ താളിന്റെ താഴെ കുറിപ്പുകൾ എന്നൊരു വിഭാഗം കണ്ടു. കുറിപ്പുകളിൽ 'കുറിപ്പ് 1', 'കുറിപ്പ് 2' എന്ന് കൊടുക്കണമോ എന്ന് ഒന്ന് പരിശോധിക്കണേ. ഇനി വേണമെന്ന് തോന്നുന്നെങ്കിൽ ആ സംഘ്യ "൧" എന്നതിൽ നിന്നും "1" ആക്കി മാറ്റണേ.Adithyak1997 (സംവാദം) 14:23, 4 ജനുവരി 2019 (UTC)

സഹായം:തിരുത്തൽ_വഴികാട്ടി#കുറിപ്പുകൾ--പ്രവീൺ:സം‌വാദം 15:34, 4 ജനുവരി 2019 (UTC)

അവലംബം ഉൾപ്പെടുത്തൽ[തിരുത്തുക]

@Jinoytommanjaly: ഇംഗ്ലീഷിൽ കുറിപ്പുകൾ ചേർക്കുന്നത് വാക്യങ്ങൾക്ക് ശേഷമാണെങ്കിലും മലയാളം ലേഖനങ്ങളിൽ വാക്യങ്ങൾക്കുള്ളിലാണ് പൊതുവേ അവലംബങ്ങൾ ചേർത്ത് വരുന്നത്. എന്നാലും ഇന്നിപ്പോൾ പലരീതിയിൽ എഴുതി കാണുന്നുണ്ട്. എന്തായാലും ഒരു രീതിയിലെഴുതിയത് മറ്റൊരു രീതിയിലേക്ക് മാറ്റുക വഴി താളിന്റെ യൂണിഫോം സ്വഭാവം പോയതല്ലാതെ എഡിറ്റ് കൗണ്ട് കൂട്ടുക എന്നതിലപ്പുറം എന്തെങ്കിലും ഗുണമുണ്ടെന്ന് തോന്നുന്നില്ല.--പ്രവീൺ:സം‌വാദം 02:33, 10 ജനുവരി 2019 (UTC)

Praveenp, മലയാളത്തിൽ ലേഖനങ്ങൾ എഴുതിത്തുടങ്ങിയ സമയത്ത് ഞാനും വാക്യങ്ങൾക്കുള്ളിലാണ് അവലംബങ്ങൾ ചേർത്ത് വന്നത്. പക്ഷെ ഇത് പിന്നീട് വായിക്കുബോൾ ചില ഫോണ്ടുകളിൽ ഓവർലാപ് ആയാണ് കാണുന്നത്. ഉ:( ്[1]) ചന്ദ്രക്കല അവസാനം വരുന്ന വാക്യങ്ങളിൽ അവലംബങ്ങൾ നൽകുബോൾ. അതിനാൽ ഇപ്പോൾ വാക്യങ്ങൾക്ക് ശേഷമാണ് അവലംബങ്ങൾ ചേർത്ത് വരുന്നത്. ഈ ലേഖനത്തിലും പല ഭാഗങ്ങളിലും വാക്യങ്ങൾക്ക് ശേഷവും ഉള്ളിലും ആണ് അവലംബങ്ങൾ ചേർത്തിരിക്കുന്നത്. ഇംഗ്ലീഷിൽ മാത്രമല്ല മറ്റ് മിക്ക ഭാഷകളിലും വാക്യങ്ങൾക്ക് ശേഷമാണ് അവലംബങ്ങൾ ചേർക്കുന്നത് എന്നാണ് കാണാൻ കഴിഞ്ഞത്. അതിനാൽ താങ്കൾ മുകളിൽ സൂചിപ്പിച്ച പോലെ ഒരു യൂണിഫോം സ്വഭാവം കൊണ്ടുവരാൻ നോക്കി എന്നുമാത്രം. അല്ലാതെ 'എഡിറ്റ് കൗണ്ട് കൂട്ടുക' അല്ല ലക്ഷ്യം.--ജിനോയ്‌ ടോം ജേക്കബ് (സംവാദം) 04:19, 12 ജനുവരി 2019 (UTC)
  1. "ചന്ദ്രക്കല".
അതേതാണ് ആ ബഗ്ഗി ഫോണ്ട്? :-) ഫോണ്ടിനനുസരിച്ച് ലേഖനം മാറ്റുന്നത്, ചെരുപ്പിനനുസരിച്ച് കാലുമുറിക്കുന്നത് പോലുള്ളൊരു പരിപാടിയാണ്.--പ്രവീൺ:സം‌വാദം 10:59, 14 ജനുവരി 2019 (UTC)

സ്ത്രീ പ്രവേശം[തിരുത്തുക]

മാസമുറ പ്രായത്തിലുള്ള യുവതീ പ്രവേശമാണ് നിരോധിച്ചിരുന്നത്. --പ്രവീൺ:സം‌വാദം 07:44, 10 ജനുവരി 2019 (UTC)

18 വയസ്സിൽ താഴെയുള്ള പെൺകുട്ടികൾ യുവതികളല്ല; 40 വയസിനു മുകളിലുള്ളവരും. "പത്ത് വയസ്സിനും അമ്പത് വയസ്സിനും ഇടയിലുള്ള സ്ത്രീകൾ" ആണ് കൂടുതൽ ഉചിതം. (ചില രാജ്യങ്ങളിൽ മാസമുറയൊക്കെ 8 വയസ്സിൽ ആരംഭിക്കും.) ജീ 08:33, 10 ജനുവരി 2019 (UTC)
സങ്കല്പം എന്നാലും അതാണല്ലോ. സ്ത്രീകളെ പൂർണ്ണമായി വിലക്കിയിട്ടുമില്ല.--പ്രവീൺ:സം‌വാദം 10:59, 14 ജനുവരി 2019 (UTC)

അവലംബത്തിലെ സ്ക്രോൾ[തിരുത്തുക]

ഈ താളിലെ അവലംബം വിഭാഗത്തിൽ സ്ക്രോൾ ആവശ്യമുണ്ടോ(സാധാരണ കാണാറില്ല)?Adithyak1997 (സംവാദം) 08:24, 14 ജനുവരി 2019 (UTC)

അവലംബങ്ങൾ[തിരുത്തുക]

Praveenp ലേഖനത്തിൽ ചേർത്തിട്ടുള്ള അഴിമുഖം. ഡൂൾ ന്യൂസ് എന്നിവയുടെ വിശ്വാസ്യതയിൽ സംശയമുണ്ട്.അതു പോലെ യുവതി പ്രവേശത്തിനുള്ള ശ്രമങ്ങൾ എന്ന ഭാഗത്ത് ഒരു അവലംബവും ചേർത്തിട്ടില്ല. ലേഖനം തിരഞ്ഞെടുക്കുന്നത് ശ്രദ്ധിച്ചിട്ടില്ലായിരുന്നു. ലേഖനം തിരഞ്ഞെടുത്ത സ്ഥിതിയ്ക്ക് ഇക്കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്. Akhiljaxxn (സംവാദം) 14:58, 27 ഫെബ്രുവരി 2019 (UTC)

വേണ്ടത്ര അവലംബങ്ങളെ തന്നെ ആസ്പദമാക്കി എഴുതിയ ലേഖനം തിരഞ്ഞെടുത്ത ഉടനെ {{Unreliable sources}} ഫലകം അവിടവിടെ ചേർത്താൽ ലേഖനം അത് ചീത്തയാക്കാനുള്ള ശ്രമം മാത്രമായി കണക്കാക്കേണ്ടിവരും. എവിടെ എന്താണ് ഇല്ലാത്തതെന്ന് ആർക്കും മനസ്സിലാവാത്ത അവ്യക്തമായ ആ ഫലകത്തിന് പകരം അവലംബം ആവശ്യമുള്ള വാക്യങ്ങൾക്ക് {{Citation needed}} ഫലകം ചേർക്കുകയാണെങ്കിൽ ലേഖനം മെച്ചപ്പെടുത്താൻ കഴിയുന്നതാണ്. നന്ദി (Akhiljaxxn)--പ്രവീൺ:സം‌വാദം 15:00, 27 ഫെബ്രുവരി 2019 (UTC)

ലേഖനത്തിന്റെ ഒരു സെക്ഷനിൽ ഒരു അവലംബം പോലും ചേർക്കാത്തതായിട്ടുണ്ട്. ആ സെക്ഷനിൽ ചേർത്തിരുന്ന Unreferenced section ഫലകവും നീക്കം ചെയ്തിട്ടുണ്ട് ഇവിടെ ഇത്തരം ഫലങ്ങൾ ചേർക്കുന്നത് സാധാരണമല്ലെ ?.കൂടാതെ അവിടവിടങ്ങളിലായി Unreliable sources

ടാഗ് ചേർക്കാൻ കാരണം അവിടങ്ങളിൽ നിലവിൽ അവലംബങ്ങൾ ഉണ്ടായിരുന്നെങ്കിലും അവയുടെ വിശ്വസ്തയിൽ സംശയമുള്ളതിനാലായിരുന്നു.Akhiljaxxn (സംവാദം) 15:15, 27 ഫെബ്രുവരി 2019 (UTC)
ഏതെങ്കിലും പ്രത്യേക ഗ്രൂപ്പ് അവലംബങ്ങളെ മാത്രം ആശ്രയിച്ചു എന്ന് വരാതിരിക്കാൻ ലഭ്യമായ മിക്ക സ്ഥലങ്ങളും അവലംബിക്കാൻ ശ്രമിച്ചിട്ടുണ്ട്. അവലംബത്തിൽ നിന്ന് ഡോഗ്മാറ്റിക് ആയ കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ മറ്റുള്ള അവലംബങ്ങൾ കണ്ടുപിടിക്കാൻ നോക്കാം--പ്രവീൺ:സം‌വാദം 15:27, 27 ഫെബ്രുവരി 2019 (UTC)
ഓകെ float. Akhiljaxxn (സംവാദം) 15:33, 27 ഫെബ്രുവരി 2019 (UTC)

ഒന്നാമത്തെ അവലംബം[തിരുത്തുക]

1991-2018 കാലഘട്ടത്തിലാണ് ശബരിമലയിൽ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നതെന്ന വാചകത്തിനു നൽകിയിരിക്കുന്ന അവലംബത്തിൽ , ഈ കാലഘട്ടത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. കൗമാരപ്രായത്തിനു മുമ്പുള്ള പെൺകുട്ടികൾക്കും ആർത്തവിരാമം സംഭവിച്ചതിനുശേഷമുള്ള സ്ത്രീകൾക്കും പ്രവേശനമനുവദിച്ചിരുന്നു എന്നു മാത്രം പറയുന്നുണ്ട്. 1991-2018 കാലഘട്ടത്തെക്കുറിച്ചു പരാമർശിച്ചതുകൊണ്ട്, മറ്റൊരു അവലംബം ചേർക്കണമെന്നു തോന്നുന്നു. അല്ലെങ്കിൽ ആ വാചകത്തിലെ കാലഘട്ട പരാമർശം ഒഴിവാക്കണം. നിയമപ്രകാരം എന്നുപറയുമ്പോൾ ആ നിയമം പരാമർശിച്ചാലും മതിയാവും. ബിപിൻ (സംവാദം) 05:59, 24 ഏപ്രിൽ 2019 (UTC)

നിയമപ്രകാരം എന്ന് എഴുതിയിരിക്കുന്നത്, കോടതി പരിശോധിച്ച് സാധുത നൽകിയത് എന്നേ അർത്ഥമാക്കേണ്ടതുള്ളു. കാലഘട്ടം ഇടയ്ക്കേതെങ്കിലും തിരുത്തിൽ കടന്ന് കൂടിയതാവാം. ലേഖനത്തിൽ വിശദമായി തന്നെ കാലഘട്ടം കൊടുത്തിട്ടുമുണ്ടല്ലോ. എങ്കിലും കാലഘട്ടം പറയുന്ന മറ്റൊരു അവലംബം ചേർത്തിട്ടുണ്ട്.--പ്രവീൺ:സം‌വാദം 12:34, 24 ഏപ്രിൽ 2019 (UTC)
ഈ വിഷയത്തിലെ കേരള ഹൈക്കോടതി വിധി കൂടി ചേർത്തിട്ടുണ്ട് ബിപിൻ (സംവാദം)
@ബിപിൻ: ഹൈക്കോടതി വിധി മാത്രം നൽകിയപ്പോൾ കാലയളവ് വ്യക്തമായോ? അത് കുറിപ്പ് ആയി നൽകാൻ കാരണമെന്താണ്, പ്രസക്തി ഉണ്ടെങ്കിൽ അവലംബം ആയി നൽകിയാൽ പോരെ? രണ്ടാമത്തെ ഫുട്ട്‌നോട്ട് വിഘടിപ്പിച്ചതെന്തിനാണ്?--പ്രവീൺ:സം‌വാദം 13:14, 27 ഏപ്രിൽ 2019 (UTC)
ഹൈക്കോടതി വിധി ഉപയോഗിക്കുന്ന അവലംബങ്ങളെല്ലാം ഒന്നിച്ചാക്കി.--പ്രവീൺ:സം‌വാദം 02:13, 30 ഏപ്രിൽ 2019 (UTC)

സമഗ്രതയും നിഷ്പക്ഷതയും[തിരുത്തുക]

ഈ ലേഖനത്തെ മാതൃകാലേഖനമായി തെരഞ്ഞെടുത്തതായി കണ്ടു.ഭാഷാശുദ്ധി, വസ്തുനിഷ്ഠത, സമഗ്രത, നിഷ്പക്ഷത എന്ന നാലു മാനദണ്ഡമാണ് മാതൃകാലേഖനത്തിനു വേണ്ടത്. തിരഞ്ഞെടുത്ത_ലേഖനം_(മാനദണ്ഡങ്ങൾ). എന്നാൽ ഭാഷാശുദ്ധിയും വസ്തുവിഷ്ഠതയും മാത്രമേ ഈ ലേഖനത്തിൽ എനിക്ക് കാണാൻ കഴിഞ്ഞുള്ളു. ഈ ലേഖനത്തെ തെരഞ്ഞെടുത്ത്, നിർദ്ദേശിക്കുന്ന, സമയം അതിക്രമിച്ചതുകൊണ്ട് വിഷയം ഇവിടെ കുറിക്കുന്നു.

സുപ്രീം കോടതിയുടെ വിധിയെതുടർന്ന് വിശ്വാസിപക്ഷം അവിശ്വാസി പക്ഷം എന്ന് തിരിഞ്ഞ് ചർച്ച ചെയ്ത ഒരു സംഭവത്തിൽ ഒരു അവിശ്വാസി പക്ഷത്തിനനുകൂലമായി മാത്രം ഉള്ള വാദങ്ങളാണ് ഇതി കാണുന്നത്. തന്ത്രി, എൻ എസ് എസ്, യോഗക്ഷേമസഭ, തന്ത്രി സമാജം തുടങ്ങിയ ക്ഷേത്രാരാധനയുമായി ബന്ധം ഉള്ളവർ ആദ്യം മുതൽക്കുതന്നെയും കോടതി വിധിയെ എതിർക്കാതിരിക്കുക, സ്വാഗതം ചെയ്യുക എന്ന സാമാന്യമര്യാദയുടെ പേരിൽ ആദ്യം അനുകൂലിക്കുകയും പിന്നീട് എതിർക്കുകയും ചെയ്തത് എന്തുകൊണ്ടെന്ന് ഒരു വാക്കുപോലും ഈ ലേഖനത്തിൽ കാണാനില്ല. അവർ ആദ്യം അനുകൂലിച്ച് പറഞ്ഞ വാചകം കൊടുത്തിട്ടുണ്ട്. എതിർത്ത് ഒരുപാട് പറഞ്ഞെങ്കിലും അതിൽ ഒരു വാചകം പോലും ലേഖനത്തിൽ കാണാനില്ല. തന്ത്രിയും തന്ത്രി സമാജവും മുന്നോട്ടുവക്കുന്ന വാദങ്ങൾ സൂചിപ്പിക്കുകപോലും ഉണ്ടായിട്ടില്ല. പിന്നെങ്ങനെ സമഗ്രമാകും, എങ്ങനെ നിഷ്പക്ഷമാകും. --ദിനേശ് വെള്ളക്കാട്ട്:സം‌വാദം 11:32, 5 മേയ് 2019 (UTC)
അമൃതാനന്ദമയി തൊട്ട് കെ. സുരേന്ദ്രൻ വരെ ഉള്ളവർ മുമ്പ് സ്ത്രീപ്രവേശത്തെ അനുകൂലിച്ചവരാണ്, വിധിക്ക് ശേഷം വിധിയെ എതിർത്തത് മുമ്പ് അവിശ്വാസിയായിരുന്നത് കൊണ്ടല്ലല്ലോ, ആ അഭിപ്രായങ്ങളും ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ ലഭ്യമായവരുടെ ഒക്കെ രണ്ട് അഭിപ്രായവും ചേർക്കാൻ ശ്രമിച്ചിട്ടുണ്ട്. പിന്നീട് എതിർത്തവരിൽ ചിലർ ("സാമാന്യമര്യാദയുടെ" പേരിൽ ?) കോടതിവിധിയെ സ്വാഗതം ചെയ്തത് മാത്രമേ അഭിപ്രായമായി കണ്ടെത്താനായിരുന്നുള്ളു. അവർ പിന്നീട് കേസും സമരവുമായി പോയി എന്ന വാർത്തകളാണ് കാണാൻ കഴിഞ്ഞത്, അത് ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ത്രീ പ്രവേശനത്തെ എതിർക്കുന്നവരുടെ രണ്ട് വാദങ്ങളും പശ്ചാത്തലം ഭാഗത്ത് നൽകിയിട്ടുണ്ട്. വിക്കിപീഡിയ ഐഡിയോളജി പങ്ക് വെയ്ക്കാനുള്ള / രാഷ്ട്രീയ ചർച്ചക്കുള്ള വേദിയല്ലാത്തതിനാൽ നടന്ന സംഭവങ്ങൾ വ്യക്തമായ അവലംബം ലഭ്യമായതനുസരിച്ച് ചേർക്കാനാണ് നോക്കിയത്. നന്ദി--പ്രവീൺ:സം‌വാദം 18:29, 6 മേയ് 2019 (UTC)