ഉള്ളടക്കത്തിലേക്ക് പോവുക

വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം (മാനദണ്ഡങ്ങൾ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക മാർഗ്ഗരേഖയായി കണക്കാക്കുന്നു. വിക്കിപീഡിയയുടെ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ടതുണ്ടെന്ന് അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതൊന്നുമല്ല. സാമാന്യബോധത്തിനും സന്ദർഭത്തിനും ചേർത്തായിരിക്കണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക.

താഴെപ്പറയുന്ന മാനദണ്ഡങ്ങൾ ഉപയോഗിച്ചാകണം വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത ചിത്രങ്ങൾ നിശ്ചയിക്കേണ്ടത്.

ഗുണനിലവാരത്തിലും ഉള്ളടക്കത്തിലും എല്ലാത്തരത്തിലും മികച്ചു നിൽക്കുന്ന ലേഖനങ്ങളാണ് വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ ഗണത്തിൽ വരേണ്ടത്. താഴെപ്പറയുന്ന നിബന്ധനകൾ പ്രാവർത്തികമാക്കിയവയായിരിക്കണം:

  • സമഗ്രമായിരിക്കണം, ഭാഷാശുദ്ധിയുള്ളതായിരിക്കണം, വസ്തുനിഷ്ഠമായിരിക്കണം, നിഷ്പക്ഷമായിരിക്കണം.
  • ഭാഷാശുദ്ധി പ്രധാനമാണ്. വിജ്ഞാനകോശ നിലവാരമുള്ള ഭാഷ തിരഞ്ഞെടുത്ത ലേഖനത്തിന് അത്യാവശ്യമാണ്.
  • വിഷയവുമായി ബന്ധപ്പെട്ട പ്രധാന വസ്തുതകൾ എല്ലാം ഉൾക്കൊള്ളിച്ചിരിക്കണം. എങ്കിൽ മാത്രമേ ഒരു ലേഖനം സമ്പൂർണ്ണമാകുന്നുള്ളൂ.
  • ലേഖനത്തിന്റെ ഉള്ളടക്കം വസ്തുതാപരമായ പിഴവുകൾ ഉള്ളതാകരുത്. വിശ്വസനീയമായ ഉറവിടങ്ങളെ ഉദ്ധരിച്ചും അവലംബങ്ങൾ ശരിയായി സൂചിപ്പിച്ചും വസ്തുതകൾ വിശകലനം ചെയ്തു വേണം തിരഞ്ഞെടുത്ത ലേഖനങ്ങൾ തയാറാക്കേണ്ടത്.
  • ലേഖനത്തിന്റെ അവതരണം ഏതെങ്കിലും പ്രത്യേക കാഴ്ചപ്പാടിന് കൂടുതൽ പ്രാമുഖ്യം നൽകിയുള്ളതായിരിക്കരുത്. കാഴ്ചപ്പാടുകളേക്കാൾ വസ്തുതകൾക്കായിരിക്കണം മുൻ‌ഗണന.
  • വിക്കിപീഡിയ ലേഖകർ തമ്മിലുള്ള തിരുത്തൽ യുദ്ധം അരങ്ങേറുന്ന ലേഖനങ്ങൾ തിരഞ്ഞെടുത്ത ഉള്ളടക്കമായി അവതരിപ്പിക്കാതിരിക്കുകയാണു നല്ലത്.
  • വിക്കിപീഡിയ നിഷ്കർഷിക്കുന്ന ശൈലിയിൽ എഴുതി അവതരിപ്പിക്കപ്പെട്ടതാകണം തിരഞ്ഞെടുത്ത ലേഖനങ്ങൾ.
  • ആമുഖത്തിൽ പ്രധാന വിഷയത്തിന്റെ രത്നച്ചുരുക്കം അവതരിപ്പിച്ചിരിക്കണം. ആമുഖം വായിച്ചുകഴിഞ്ഞും ലേഖനമെന്തിനെക്കുറിച്ചായിരിക്കും എന്ന സംശയം വായനക്കാരിൽ അവശേഷിക്കരുത്.
  • ലേഖനത്തെ കൂടുതൽ വ്യക്തമാക്കുന്നവിധത്തിൽ വിഷയത്തോടു ചേർന്നു നിൽക്കുന്ന ചിത്രങ്ങളും ഉണ്ടായിരിക്കണം.
  • അനാവശ്യമായ വിവരങ്ങൾ ലേഖനത്തിലുണ്ടാകരുത്. പ്രധാന വിഷയത്തിൽ നിന്നും വ്യതിചലിച്ചതുമാകരുത്.
  • കൃത്യമായ അവലംബങ്ങളുടെ പിൻബലം ഉണ്ടായിരിക്കണം.
  • ചുവപ്പു കണ്ണികൾ പരമാവധി കുറവായിരിക്കണം