Jump to content

ശിവശക്തി പോയിന്റ്

Coordinates: 69°22′23″S 32°19′08″E / 69.373°S 32.319°E / -69.373; 32.319
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐഎസ്ആർഒ) മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 ചന്ദ്രനിൽ ഇറങ്ങിയ ലാൻഡിംഗ് സൈറ്റാണ് ശിവശക്തി പോയിന്റ്. ദൗത്യത്തിൻ്റെ ഭാഗമായ ലാൻഡർ വിക്രമും റോവർ പ്രഗ്യാനും 2023 ഓഗസ്റ്റ് 23-ന് ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ നിന്ന് 600 കിലോമീറ്റർ അകലെ ലാൻഡ് ചെയ്തു. [1] [2] ലാൻഡിംഗ് സൈറ്റിന് 2023 ഓഗസ്റ്റ് 26 ന് ബെംഗളൂരുവിലെ ഇസ്ട്രാക് ആസ്ഥാനത്ത് വെച്ച് ശിവശക്തി പോയൻ്റ് എന്ന് നാകരണം ചെയ്തു. [3] ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി മാറിയ ഇന്ത്യ ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയ ആദ്യത്തെ രാജ്യം കൂടിയാണ്.[i] 69°22′23″S 32°19′08″E / 69.373°S 32.319°E / -69.373; 32.319[6][7] കോർഡിനേറ്റുകളിൽ സ്ഥിതി ചെയ്യുന്ന ശിവശക്തി പോയൻ്റ് ചന്ദ്രനിലെ ഗർത്തങ്ങളായ മാൻസിനസ് സി, [[Simpelius (crater)|സിംപെലിയസ് N] എന്നിവയ്ക്കിടയിലാണ് സ്ഥിതി ചെയ്യുന്നത്.[8]

ചന്ദ്രനുമായി ബന്ധപ്പെട്ടിരിക്കുന്ന ഹിന്ദു ദേവനായ ശിവൻ്റെയും ദേവിയും പലപ്പോഴും ശിവൻ്റെ പത്നിയായും വിശേഷിപ്പിക്കുന്ന ശക്തിയുടെയും പേരുകളിൽ നിന്നാണ് ശിവശക്തി എന്ന പേര് ഉരുത്തിരിഞ്ഞത്. [9]

പ്രഖ്യാപനം

[തിരുത്തുക]

2023 ഓഗസ്റ്റ് 26 ന് ബാംഗ്ലൂരിൽ ഐഎസ്ആർഒ ശാസ്ത്രജ്ഞരെ കാണുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പേര് പ്രഖ്യാപിച്ചത്.[10] "ശിവ-ശക്തി" എന്ന പേര് തിരഞ്ഞെടുത്തത്, മനുഷ്യത്വത്തിൻ്റെ നിശ്ചയദാർഢ്യമെന്ന നിലയിൽ "ശിവൻ" എന്ന സങ്കൽപ്പത്തെയും, ഈ മാനുഷിക അഭിലാഷങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള കഴിവ് ആയ "ശക്തി" എന്ന സങ്കൽപ്പത്തെയും അടിസ്ഥാനമാക്കിയാണെന്നു മോദി അഭിപ്രായപ്പെട്ടു, അതേസമയം "ശക്തി" എന്നത് വനിതാ ശാസ്ത്രജ്ഞർക്കുള്ള ഒരു ആദരവ് കൂടിയാണ് എന്നും അദ്ദേഹം ചേർത്തു.[11][12]

പ്രതികരണങ്ങൾ

[തിരുത്തുക]

ഈ സ്ഥലത്തിന് ഹിന്ദു ദൈവങ്ങളുടെ പേരിട്ടത് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളിലെ ചില വിഭാഗങ്ങളിൽ നിന്ന് വിമർശനത്തിന് ഇടയാക്കി.[13] എന്നിരുന്നാലും, ചന്ദ്രയാൻ -1 ൻ്റെ ഹാർഡ് ലാൻഡിംഗ് സൈറ്റിന് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിൻ്റെ പേരാണ് നൽകിയത് എന്ന് പ്രസ്താവിച്ചുകൊണ്ട് സർക്കാർ വിമർശനങ്ങളെ എതിർത്തു.[14]

ചന്ദ്രോപരിതലത്തിലെ സൈറ്റുകൾക്ക് പേരിടാൻ സർക്കാരുകൾക്ക് അനുമതിയുള്ളതിനാൽ പേരിടുന്നതിൽ വിവാദം ആവശ്യമില്ലെന്നും[15] ചന്ദ്രൻ്റെ വിവിധ പ്രദേശങ്ങൾക്ക് മുമ്പും പേരുകൾ നൽകിയിട്ടുണ്ടെന്നും ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. "ഇത് ആദ്യമായല്ല ഇത്തരമൊരു പേര് നൽകുന്നത്. ഇന്ത്യൻ പേരുകൾ ഇതിനകം തന്നെയുണ്ട്. ചന്ദ്രനിൽ നമുക്ക് ഒരു സാരാഭായ് ഗർത്തമുണ്ട്. ഓരോ രാജ്യത്തിനും അവരുടെ പേരുകൾ നൽകാം. പേരിടുന്നത് ഒരു പാരമ്പര്യമാണ്. വിഷയത്തിൽ തർക്കമൊന്നുമില്ല," അദ്ദേഹം പറഞ്ഞു.[16] മറ്റൊരു അവസരത്തിൽ ശിവശക്തി പോയിന്റ് എന്ന് പേര് നൽകിയത് മതേതരമല്ലെന്ന വാദം ചിന്താഗതിയുടെ പ്രശ്നമാണെന്നാണ് അദ്ദേഹം പറയുകയുണ്ടായി.[17] മുൻ ഐഎസ്ആർഒ ചെയർമാൻ ജി മാധവൻ നായരും ഇതിനെ അനുകൂലിക്കുകയും വിവാദം തെറ്റായ വ്യാഖ്യാനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും പറഞ്ഞു. 'ശക്തി' എന്നത് ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിയുടെ പിന്നിലെ 'ശക്തി'യെ സൂചിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. [18]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. https://www.thehindu.com/sci-tech/science/explained-why-did-chandrayaan-3-land-on-the-near-side-of-the-moon/article67235632.ece
  2. Kumar, Sanjay (23 August 2023). "India makes history by landing spacecraft near Moon's south pole". Science.org. Archived from the original on 24 August 2023. Retrieved 24 August 2023.
  3. "Modi in Bengaluru Live Updates: Touchdown point of Vikram lander will be known as 'Shivshakti', says PM". The Indian Express (in ഇംഗ്ലീഷ്). 2023-08-25. Retrieved 2023-08-26.
  4. Karanam, Durga Prasad; Bhatt, Megha; A, Amitabh; G, Ambily; Sathyan, Sachana; Misra, Dibyendu; Srivastava, Neeraj; Bhardwaj, Anil (2023-08-03). "Contextual Characterisation Study of Chandrayaan-3 Primary Landing Site". Monthly Notices of the Royal Astronomical Society: Letters. doi:10.1093/mnrasl/slad106. ISSN 1745-3925.
  5. "LVM3-M4/CHANDRAYAAN-3 MOON MISSION" (PDF). isro.gov.in.
  6. "Mission homepage". Archived from the original on 23 June 2023. Retrieved 29 June 2023.
  7. Chandrayaan 3 - After The Landing What Happens Next? (in ഇംഗ്ലീഷ്), retrieved 2023-08-28
  8. "India launches Chandrayaan-3 mission to the lunar surface". Physicsworld. 14 July 2023. Archived from the original on 17 July 2023. Retrieved 15 July 2023.
  9. "PM addresses Team ISRO on success of Chandrayaan-3". 26 August 2023.
  10. "Chandrayaan-3's Touchdown Point To Be Called Shiv Shakti: PM Modi At ISRO". NDTV. 26 August 2023. Retrieved 28 August 2023.
  11. "What is 'Shivshakti Point'? India's lunar landing site on moon's South Pole". Live Mint. 28 August 2023. Retrieved 28 August 2023.
  12. Sharmila Kuthunur (2023-08-29). "India to name Chandrayaan-3's moon landing site 'Shiv Shakti Point'". Space.com (in ഇംഗ്ലീഷ്). Retrieved 2023-09-15.
  13. "Chandrayaan 3's Landing Site Sparks Controversy, Opposition Questions Shiv Shakti Point | Top News". TimesNow (in ഇംഗ്ലീഷ്). 2023-08-26. Retrieved 2023-09-05.
  14. "Shiv Shakti vs Jawahar point: Naming of Chandrayaan-3 touchdown site sparks row". India Today. 26 August 2023. Retrieved 27 August 2023.
  15. "Shiv Shakti, Jawahar Sthal: How are spots on the Moon named?". Firstpost (in ഇംഗ്ലീഷ്). 2023-08-28. Retrieved 2023-09-05.
  16. "No controversy on naming Chandrayaan-3 landing point as 'Shiv Shakti': ISRO chairman". The New Indian Express. Retrieved 27 August 2023.
  17. "'ശിവശക്തി പോയിന്റ് എന്ന പേര് മതേതരമല്ലെന്ന വാദം ചിന്താഗതിയുടെ പ്രശ്നം'". Retrieved 2024-01-27.
  18. ""Even Einstein Referred...": G Madhavan Nair On Temple Visits By Scientists". NDTV.com. Retrieved 2023-08-29.

കുറിപ്പുകൾ

[തിരുത്തുക]
  1. മാധ്യമങ്ങൾ പലപ്പോഴും ലാൻഡിംഗ് സൈറ്റിനെ "ധ്രുവപ്രദേശം" എന്ന് വിളിക്കുമ്പോൾ, ചന്ദ്രയാൻ -3 ൻ്റെ ലാൻഡിംഗ് സൈറ്റ് യഥാർത്ഥത്തിൽ ചന്ദ്ര അൻ്റാർട്ടിക്ക് സർക്കിളിന് (80ºS) പുറത്താണ്. ലാൻഡിംഗ് സൈറ്റ് തിരഞ്ഞെടുക്കുന്നതിലും ചിത്രീകരിക്കുന്നതിലും ഏർപ്പെട്ടിരിക്കുന്ന ഐഎസ്ആർഒ ശാസ്ത്രജ്ഞർ അതിനെ "ഉയർന്ന അക്ഷാംശ സ്ഥാനം"[4] അല്ലെങ്കിൽ "ധ്രുവപ്രദേശത്തിന് സമീപം" എന്ന് വിശേഷിപ്പിക്കുന്നു.[5]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ശിവശക്തി_പോയിന്റ്&oldid=4093304" എന്ന താളിൽനിന്ന് ശേഖരിച്ചത്