എസ്‌. സോമനാഥ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
S. Somanath, Director of Vikram Sarabhai Space Centre, speaks during the Heads of Agency Plenary of the 70th International Astronautical Congress

ഇന്ത്യൻ എയ്‌റോസ്‌പേസ് എഞ്ചിനീയറും റോക്കറ്റ് ടെക്‌നോളജിസ്റ്റുമാണ് എസ്. സോമനാഥ്. ചന്ദ്രയാൻ-2 ദൗത്യത്തിന്റെ ആദ്യ വിക്ഷേപണത്തിനു തടസമായ ക്രയോജനിക്‌ എൻജിനിലെ തകരാർ പരിഹരിച്ചത്‌ മെക്കാനിക്കൽ എൻജിനീയറിങ്‌ വിദഗ്‌ധനും മലയാളിയുമായ ഡോ. സോമനാഥാണ്‌. നിലവിൽ തിരുവനന്തപുരം വിക്രം സാരാഭായ്‌ സ്‌പേസ്‌ സെന്റർ ഡയറക്‌ടറാണ്‌.2022 ജനുവരിയിൽ ഇദ്ദേഹത്തെ ഐഎസ്ആർഒയുടെ ചെയർമാനായി തിരഞ്ഞെടുത്തു. കെ.ശിവൻ വിരമിച്ച ശേഷം ഇദ്ദേഹമായിരിക്കും ഐഎസ്ആർഒയുടെ ചെയർമാൻ [1] തിരുവനന്തപുരത്തെ ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്‌ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. [2] ഐ.എസ്.ആർ.ഒ യുടെ ലോഞ്ച് വെഹിക്കിൾ സിസ്റ്റംസ് എഞ്ചിനീയറിംഗ്, സ്ട്രക്ചറൽ ഡിസൈൻ, സ്ട്രക്ചറൽ ഡൈനാമിക്സ്, ഇന്ധന സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ അദ്ദേഹം സംഭാവനകൾ നൽകിയിട്ടുണ്ട്. [3]

ഔദ്യോഗിക ജീവിതം[തിരുത്തുക]

ചേർത്തലയക്കടുത്തുള്ള തുറവൂർ സ്വദേശിയാണ്. സെൻറ് ഒഗസ്റ്റീൻ ഹൈസ്കൂളിൽ നിന്നാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.എറണാംകുളം മഹാരാജാസ് കോളേജിൽ നിന്നും പ്രീഡിഗ്രി പൂർത്തിയാക്കി.[4] കൊല്ലത്തെ ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും അദ്ദേഹം നേടി. ബിരുദാനന്തര ബിരുദം നേടിയതിനു ശേഷം സോമനാഥ് 1985 ൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിൽ ചേർരുകയും പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി) പദ്ധതിയുടെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങളിൽ ഭാഗമാവുകയും ചെയ്തു. [5]

2015 ജൂണിൽ തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (എൽപിഎസ്സി) ഡയറക്ടറായി ചുമതലയേറ്റ അദ്ദേഹം 2018 ജനുവരി വരെ അവിടെ സേവനമനുഷ്ഠിച്ചു. തുടർന്ന് അദ്ദേഹം വി.എസ്.എസ്.സി ഡയറക്ടറായി ചുമതലയേറ്റു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Somanath takes charge as VSSC director". www.indiatoday.in. 22 January 2018. Retrieved 22 January 2018. {{cite web}}: Cite has empty unknown parameter: |dead-url= (help)
  2. "Somanath takes charge as VSSC director". www.business-standard.com. 22 January 2018. Retrieved 22 January 2018. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. "New Directors for Three Major ISRO Centres: Three major ISRO Centres have new Directors from today". www.isro.gov.in. 1 June 2015. Archived from the original on 2018-01-23. Retrieved 22 January 2018. {{cite web}}: Cite has empty unknown parameter: |dead-url= (help)
  4. "From Thuravoor school student to ISRO chief, an illustrious journey of S Somanath". Retrieved 2022-01-13.
  5. Jan 22, Laxmi Prasanna | TNN | Updated:; 2018; Ist, 22:29. "S Somnath takes charge as Vikram Sarabhai Space Centre's director | Thiruvananthapuram News - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2019-05-26. {{cite web}}: |last2= has numeric name (help)CS1 maint: extra punctuation (link) CS1 maint: numeric names: authors list (link)
"https://ml.wikipedia.org/w/index.php?title=എസ്‌._സോമനാഥ്‌&oldid=3802198" എന്ന താളിൽനിന്ന് ശേഖരിച്ചത്