ചന്ദ്രയാൻ-3

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചന്ദ്രയാൻ-3
പേരുകൾLunar Polar Exploration[1][2]
ദൗത്യത്തിന്റെ തരംLunar lander, rover
ഓപ്പറേറ്റർJAXA / ISRO
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ
നിർമ്മാതാവ്JAXA: launcher and rover
ISRO: lander
ദൗത്യത്തിന്റെ തുടക്കം
വിക്ഷേപണത്തിയതിSuggested: 2024[1][2]
കരാറുകാർJAXA / ISRO
Moon lander
Landing siteLunar pole
----
Chandrayaan programme
← Chandrayaan-2

ചന്ദ്രയാൻ-2ന്റെ വിക്ഷേപണ വിജയത്തെ തുടർന്ന് ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ഭൂമിയിലെത്തിച്ചു ഗവേഷണം നടത്താനുള്ള ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമാണ് ചന്ദ്രയാൻ-3. ഇന്ത്യയോടൊപ്പം ജപ്പാനും ദൗത്യത്തിൽ പങ്കാളിയാകും. 2024 ൽ പദ്ധതി നടപ്പാക്കാനാണ് നിലവിലെ തീരുമാനം. [3]

തയ്യാറെടുപ്പുകൾ[തിരുത്തുക]

2022ൽ ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്‌ക്കാനുള്ള ഗഗൻയാൻ പദ്ധതിയുടെ പണിപ്പുരയിലാണ് ഇന്ത്യ. അതിന് ശേഷമായിരിക്കും ചന്ദ്രയാൻ-3 യുടെ ഒരുക്കങ്ങൾ ശക്തമാക്കുക. ചന്ദ്രയാൻ 2 പേടകത്തിലെ ലാൻഡറും റോവറും ചന്ദ്രനിലിറങ്ങി നടത്തുന്ന പരീക്ഷണഫലങ്ങൾ കൂടി അവലോകനം ചെയ്തശേഷം ചന്ദ്രയാൻ 3 രൂപകൽപന സംബന്ധിച്ച അന്തിമചർച്ചകൾ നടക്കും. 5 വർഷത്തിനകം പദ്ധതി നടപ്പാക്കാനാണു നിലവിലുള്ള തീരുമാനം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നിന്നുള്ള മണ്ണും കല്ലും ശേഖരിച്ചു പഠനം നടത്താനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. [4]

വെല്ലുവിളികൾ[തിരുത്തുക]

ഇസ്രോയുടെ ജി.എസ്.എൽ.വി. മാർക്ക് 3 റോക്കറ്റ് തന്നെയായിരിക്കും പര്യവേക്ഷണ വാഹനം. എന്നാൽ, ചന്ദ്രനിൽ നിന്നു സാംപിളുകൾ ശേഖരിച്ച് തിരികെയെത്തിക്കുക നിലവിലെ സാങ്കേതികവിദ്യയനുസരിച്ചു വലിയ വെല്ലുവിളിയാണ്. ജപ്പാൻ എയ്റോ സ്പേസ് എക്സ്പ്ലൊറേഷൻ ഏജൻസിയാണു ചന്ദ്രയാൻ 3 ദൗത്യത്തിൽ ഇസ്രോയുമായി സഹകരിക്കുക.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചന്ദ്രയാൻ-3&oldid=3171825" എന്ന താളിൽനിന്ന് ശേഖരിച്ചത്