വെഴ്സായ് കൊട്ടാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Palace of Versailles
Château de Versailles
Versailles-Chateau-Jardins02 (cropped).jpg
Chateau Versailles Galerie des Glaces.jpg
Gardens of Versailles 凡爾賽花園 - panoramio.jpg
Garden facade; Hall of Mirrors; Gardens of Versailles
അടിസ്ഥാന വിവരങ്ങൾ
സ്ഥാനംവെഴ്സായ് , ഫ്രാൻസ്
നിർദ്ദേശാങ്കം48°48′17″N 2°07′13″E / 48.8048°N 2.1203°E / 48.8048; 2.1203Coordinates: 48°48′17″N 2°07′13″E / 48.8048°N 2.1203°E / 48.8048; 2.1203
സാങ്കേതിക വിവരങ്ങൾ
തറ വിസ്തീർണ്ണം67,000 m² (721,182 ft²)
വെബ്സൈറ്റ്
en.chateauversailles.fr
Official namePalace and Park of Versailles
CriteriaCultural: i, ii, vi
Reference83
Inscription1979 (3-ആം Session)
Area1,070 ha
Buffer zone9,467 ha

1682 മുതൽ ലൂയി പതിനാലാമന്റെ കീഴിലും, 1789-ൽ ഫ്രഞ്ച് വിപ്ലവം ആരംഭിക്കുന്നതുവരെ, ലൂയി പതിനാറാമന്റെ കീഴിലും ഫ്രാൻസിന്റെ പ്രധാന രാജകീയ വസതിയായിരുന്നു വെഴ്സായ് കൊട്ടാരം. (/vɛərˈs, vɜːrˈs/ vair-SY, vur-SY;[1] French: Château de Versailles [ʃɑto d(ə) vɛʁsɑj] (audio speaker iconlisten))പാരീസിന്റെ മധ്യഭാഗത്ത് നിന്ന് 20 കിലോമീറ്റർ (12 മൈൽ) തെക്ക് പടിഞ്ഞാറായി ഓൾ-ഡി-ഫ്രാൻസ് മേഖലയിലെ യെവ്‌ലൈൻസ് ഡിപ്പാർട്ട്‌മെന്റിലാണ് ഇത് സ്ഥിതിചെയ്യുന്നത്.[2]

കൊട്ടാരം ഇപ്പോൾ ഒരു ചരിത്ര സ്മാരകവും യുനെസ്കോയുടെ ലോക പൈതൃക സ്ഥലവുമാണ്. പ്രത്യേകിച്ച് ആചാരസംബന്ധമായ ഹാൾ ഓഫ് മിറേഴ്സ്, റോയൽ ഓപ്പെറ, രാജകീയ അപ്പാർട്ടുമെന്റുകൾ, പാർക്കിനുള്ളിൽ സ്ഥിതിചെയ്യുന്ന ഗ്രാൻഡ് ട്രിയാനോൺ, പെറ്റിറ്റ് ട്രിയാനോൺ, മേരി ആന്റോനെറ്റിനായി സൃഷ്ടിച്ച ചെറിയ റസ്റ്റിക് ഹാമിയോ (ഹാംലെറ്റ്); ജലധാരകളുള്ള വെഴ്സായിലെ വിശാലമായ പൂന്തോട്ടങ്ങൾ, കനാലുകൾ, ജ്യാമിതീയ പൂത്തടം, തോപ്പുകൾ എന്നിവ ആൻഡ്രെ ലെ നാട്രെ രൂപം നൽകിയതാണ്. ഫ്രഞ്ച് വിപ്ലവത്തിനുശേഷം കൊട്ടാരത്തിലെ എല്ലാ അലങ്കാരവസ്തുക്കളും അപഹരിക്കപ്പെടുകയും ചെയ്തെങ്കിലും ധാരാളം വസ്തുക്കൾ മടക്കിലഭിക്കുകയും പല കൊട്ടാര മുറികളും പുനഃസ്ഥാപിക്കുകയും ചെയ്തു.

2017-ൽ വെഴ്സായ് കൊട്ടാരത്തിന് 7,700,000 സന്ദർശകരെ ലഭിച്ചു. ഇത് ഓൾ-ഡി-ഫ്രാൻസ് മേഖലയിലെ ലൂവ്രേയ്ക്കു തൊട്ടുപിന്നിലും ഈഫൽ ടവറിന് മുന്നിലും ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച രണ്ടാമത്തെ സ്മാരകമായി മാറി. [3]

ചരിത്രം[തിരുത്തുക]

ലൂയി പതിമൂന്നാമന്റെ വേട്ടയാടൽ ലോഡ്ജും ഗ്രാമഭവനവും[തിരുത്തുക]

1660-64 കാലഘട്ടത്തിൽ ലൂയി പതിമൂന്നാമൻ നിർമ്മിച്ച ഗ്രാമഭവനത്തിന്റെ പൂന്തോട്ടത്തിന്റെ മുൻഭാഗം. (കൊത്തുപണി ഇസ്രായേൽ സിൽവെസ്ട്രെ)
ആദ്യത്തെ പുനർനിർമ്മാണ വേളയിൽ 1668 ൽ കൊട്ടാരം. (പെയിന്റിംഗ് പിയറി പട്ടേൽ)
T1675 ൽ പൂന്തോട്ടത്തിന് അഭിമുഖമായി കൊട്ടാരത്തിന്റെ മുൻഭാഗം. ടെറസിന് പകരം ഹാൾ ഓഫ് മിറർസ് സ്ഥാപിച്ചു

വനങ്ങളാൽ ചുറ്റപ്പെട്ടിരുന്ന കൊട്ടാരം സ്ഥിതിചെയ്യുന്ന സ്ഥലം ആദ്യം ചെറിയ ഗ്രാമവും ഒരു പള്ളിയുടെ കൈവശവുമായിരുന്നു. ഗോണ്ടി കുടുംബത്തിന്റെയും സെന്റ് ജൂലിയൻ കന്യാസ്ത്രീമഠത്തിന്റെയും ഉടമസ്ഥതയിലായിരുന്നു ഇത്. 1589-ൽ ഹെൻ‌റി നാലാമൻ രാജാവ് അവിടെ വേട്ടയാടുകയും ഗ്രാമത്തിലെ സത്രത്തിൽ താമസിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മകൻ, ലൂയി പതിമൂന്നാമൻ, 1607-ൽ വേട്ടയാടലിനായി അവിടെയെത്തി. 1610-ൽ ലൂയി പതിമൂന്നാമൻ രാജാവായതിനുശേഷം, ഗ്രാമത്തിലേക്ക് മടങ്ങി കുറച്ച് സ്ഥലം വാങ്ങി 1623-24 ൽ മാർബിൾ മുറ്റത്തോടുകൂടിയ രണ്ട് നിലകളുള്ള വേട്ടയാടൽ സൗകര്യത്തിനുള്ള ഒരു ലോഡ്ജ് നിർമ്മിച്ചു.[4] 1630 നവംബറിൽ ഡ്യൂപ്സ് ഡേ എന്നറിയപ്പെടുന്ന പരിപാടിയിൽ അദ്ദേഹം അവിടെ താമസിക്കുകയായിരുന്നു. രാജാവിന്റെ മുഖ്യമന്ത്രി കർദിനാൾ റിഷലൂവിന്റെ ശത്രുക്കൾ, രാജാവിന്റെ അമ്മ മാരി ഡി മെഡിസിയുടെ സഹായത്തോടെ സർക്കാർ പിടിച്ചെടുക്കാൻ ശ്രമിച്ചു. രാജാവ് ഈ തന്ത്രത്തെ പരാജയപ്പെടുത്തി അമ്മയെ പ്രവാസത്തിലേക്ക് അയച്ചു.[5]

ഈ സംഭവത്തിനുശേഷം, ലൂയി പതിമൂന്നാമൻ വെഴ്സായിലെ തന്റെ ലോഡ്ജ് ഒരു ഗ്രാമഭവനമാക്കി മാറ്റാൻ തീരുമാനിച്ചു. ചുറ്റുമുള്ള പ്രദേശം ഗോണ്ടി കുടുംബത്തിൽ നിന്ന് രാജാവ് വാങ്ങി. 1631-1634 ൽ വാസ്തുശില്പിയായ ഫിലിബർട്ട് ലെ റോയ്, വേട്ടയാടൽ സൗകര്യത്തിനുള്ള ലോഡ്ജിന് പകരം ഇഷ്ടികയും കല്ലും ഉപയോഗിച്ച് ഡോറിക് ശൈലിയിൽ ശാസ്‌ത്രീയമായ ചതുരസ്‌തംഭവും ഉയർന്ന സ്ലേറ്റ് പൊതിഞ്ഞ മേൽക്കൂരകളും ഉള്ള ഒരു ഗ്രാമഭവനം ആക്കി മാറ്റി. ജാക്ക് ബോയ്‌സോയും അദ്ദേഹത്തിന്റെ അനന്തരവൻ ജാക്വസ് ഡി മെനോർസും (1591-1637) പൂന്തോട്ടങ്ങളും പാർക്കും വിശാലമാക്കി അവ ഇന്നത്തെ വലിപ്പത്തിൽ എത്തിയിരിക്കുന്നു.[a][4][6][7]

കുറിപ്പുകൾ[തിരുത്തുക]

 1. Under Louis XIV the garden and park were enlarged further, eventually reaching 2,473 ha; they are now only 815 ha (Hoog 1996, p. 372).

അവലംബം[തിരുത്തുക]

അടിക്കുറിപ്പുകൾ[തിരുത്തുക]

This article often employs shortened footnotes. The full citations can be found in the immediately following section.

 1. Wells, John C. (2008). Longman Pronunciation Dictionary (3-ആം പതിപ്പ്.). Longman. ISBN 978-1-4058-8118-0.
 2. point zero at square in front of Notre Dame
 3. Annual Report of the Regional Committee on Tourism of the Ile-de-France Region, cited in La Croix, 22 February 2018.
 4. 4.0 4.1 Hoog 1996, p. 369.
 5. Lacaille 2012, പുറം. 3.
 6. Lacaille 2012, പുറങ്ങൾ. 4-5.
 7. Garriques 2001, p. 274.

Works cited[തിരുത്തുക]

 • ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv

 • Constans, Claire (1998). Versailles: Absolutism and Harmony. New York: The Vendome Press. ISBN 9782702811252.
 • ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
 • ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
 • Garrigues, Dominique (2001). Jardins et jardiniers de Versailles au grand siècle. Seyssel: Champ Vallon. ISBN 9782876733374.
 • ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
 • ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv Also at Oxford Art Online (subscription required).
 • ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
 • ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
 • ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
 • ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
 • ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
 • ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
 • ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
 • ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
 • Michelin Tyre PLC (1989). Île-de-France: The Region Around Paris. Harrow [England]: Michelin Tyre Public Ltd. Co. ISBN 9782060134116.
 • ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
 • ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
 • ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
 • ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
 • ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikivoyage-Logo-v3-icon.svg വിക്കിവൊയേജിൽ നിന്നുള്ള വെഴ്സായ് കൊട്ടാരം യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=വെഴ്സായ്_കൊട്ടാരം&oldid=3288963" എന്ന താളിൽനിന്ന് ശേഖരിച്ചത്