കർദ്ദിനാൾ റിഷലൂ
കർദ്ദിനാൾ റിഷലൂ കത്തോലിക്കാ സഭയിലെ കർദ്ദിനാൾ Duke of Richelieu Duke of Fronsac | |
![]() Portrait of Cardinal Richelieu, 1637, Philippe de Champaigne | |
പദവിയിൽ 12 August 1624 – 4 December 1642 | |
രാജാവ് | Louis XIII |
പിൻഗാമി | Cardinal Mazarin |
പദവിയിൽ 18 December 1606 – 29 April 1624 | |
മുൻഗാമി | Jacques Duplessis de Richelieu |
പിൻഗാമി | Aimeric de Bragelone |
Cardinal-Priest with no Title assigned
| |
പദവിയിൽ 5 September 1622 – 4 December 1642 | |
പദവിയിൽ 1627–1635 | |
പദവിയിൽ 1635 – 4 December 1642 | |
മുൻഗാമി | Jacques de Vény d´Arbouze |
പിൻഗാമി | Jules Raymond Mazarin |
ജനനം | 9 September 1585 Paris, France |
മരണം | 4 ഡിസംബർ 1642 Paris, France | (പ്രായം 57)
ദേശീയത | French |
പഠിച്ച സ്ഥാപനങ്ങൾ | Collège de Navarre |
തൊഴിൽ | Clergyman, cardinal |
ഒപ്പ് | |
![]() |
പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ ഫ്രാൻസിൽ, രാജനീതിയുടേയും മതത്തിന്റേയും മേഖലകളിൽ ഗണ്യമായ പങ്കുവഹിച്ച ഒരു പുരോഹിതനും പ്രഭുവും രാഷ്ട്രതന്ത്രജ്ഞനും ആയിരുന്നു കർദ്ദിനാൾ റിഷലൂ (9 സെപ്തംബർ 1585 – 4 ഡിസംബർ 1642). "അർമാൻഡ് ജീൻ ദു പ്ലെസ്സിസ്", "കർദ്ദിനാൾ ദക് ദെ റിഷെലൂ എത് ദെ ഫ്രോൻസാക്" എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെടുന്നു. 1608-ൽ പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ട റിഷലൂ പിന്നീട് രാജനീതിയിൽ പ്രവേശിച്ച് വിദേശസചിവന്റെ പദവിയിലെത്തി. തുടർന്ന് സഭാധികാരശ്രേണിയിലും രാഷ്ട്രീയാധികാരത്തിലും ഒരുപോലെ ഉയർന്ന അദ്ദേഹം, 1622-ൽ കർദ്ദിനാളും 1624-ൽ ലൂയി 13-ആമൻ രാജാവിന്റെ പ്രധാനമന്ത്രിയും ആയി. ദുർബ്ബലനും അനാരോഗ്യവാനുമായിരുന്ന ലൂയി പതിമൂന്നാമന്റെ ഭരണത്തിൽ ഏറിയകാലം ഫ്രാൻസിന്റെ നയങ്ങളും നിലപാടുകളും തീരുമാനിച്ചിരുന്നത് റിഷലൂ ആയിരുന്നു. 1642-ൽ മരിക്കുന്നതുവരെ അദ്ദേഹം തന്റെ പദവികളിൽ തുടർന്നു. റിഷലൂ മരിച്ച് അഞ്ചു മാസത്തിനകം ലൂയി പതിമൂന്നാമനും മരിച്ചു.
പ്രധാനമന്ത്രി എന്ന നിലയിൽ രാജാധികാരം ഉറപ്പിക്കുവാനും ആഭ്യന്തരശിഥിലതകളെ തകർക്കുവാനും അദ്ദേഹം ശ്രമിച്ചു. റിഷലുവിന്റെ നയങ്ങൾ പ്രഭുവർഗ്ഗത്തിന്റെ അധികാരത്തെ നിയന്ത്രിച്ചു കൊണ്ട് ഫ്രാൻസിനെ ഒരു കേന്ദ്രീകൃതഭരണത്തിലാക്കി. ഓസ്ട്രോ-സ്പാനിഷ് പശ്ചാത്തലമുള്ള ഹാബ്സ്ബർഗ് രാജകുടുംബത്തിന്റെ ശക്തി പരിമിതപ്പെടുത്താനും മുപ്പതുവർഷയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്പിൽ ഫ്രെഞ്ച് ശക്തി ഉറപ്പിക്കാനും അദ്ദേഹം ശ്രമിച്ചു. കത്തോലിക്കാ പുരോഹിതനും കർദ്ദിനാളും ആയിരുന്നെങ്കിലും തന്റെ രാഷ്ട്രീയലക്ഷ്യങ്ങളുടെ പ്രാപ്തിക്കായി പ്രൊട്ടസ്റ്റന്റ് ഭരണാധികാരികളുമായി സഹകരിക്കാൻ റിഷലൂ മടിച്ചില്ല.[1] ഫ്രാൻസിലെ പ്രൊട്ടസ്റ്റന്റ് തീവ്രധാർമ്മികർ ആയിരുന്ന ഹ്യൂഗനോട്ടുകളുടെ രാഷ്ട്രീയമായ ചെറുത്തുനിൽപ്പിനെ സൈനികനടപടിയിലൂടെ തകർത്ത അദ്ദേഹം, ഒടുവിൽ അവരോടു സഹിഷ്ണുത കാട്ടുകയും കത്തോലിക്കെർക്കെന്ന പോലെ അവർക്കും ആരാധനാസ്വാതന്ത്ര്യം അനുവദിക്കുകയും അനുവദിക്കുകയും ചെയ്തു.[2]
കലാകാരന്മാരുടെ പ്രോത്സാഹകനായി അറിയപ്പെടുന്ന റിഷലൂ ഫ്രെഞ്ച് അക്കാദമിയുടെ സ്ഥാപകനുമാണ്. അലക്സാണ്ടർ ഡ്യൂമായുടെ "ത്രീ മസ്കറ്റീയേഴ്സ്" എന്ന ആഖ്യായികയിലും പിൽക്കാലത്തെ അതിന്റെ ചലചിത്രഭാഷ്യങ്ങളിലും ഒരു മുഖ്യകഥാപാത്രവും രാജാവിനേക്കാൾ ശക്തിമാനായ മന്ത്രിയും പ്രതിനായകനും ആയി കർദ്ദിനാൾ റിഷലൂ പ്രത്യക്ഷപ്പെടുന്നുണ്ട്.
അവലംബം[തിരുത്തുക]
- ↑ കത്തോലിക്കാ വിജ്ഞാനകോശത്തിലെ ലേഖനം, അർമാൻഡ് ജീൻ ദു പ്ലെസ്സിസ്, ഡ്യൂക്ക്, ദെ റിഷലൂ
- ↑ വിൽ ഡുറാന്റ്, "The Age of Reason Begins", സംസ്കാരത്തിന്റെ കഥ, ഏഴാം ഭാഗം (പുറങ്ങൾ 374-392)