ബിബ്ലിയോത്തിക് നാഷണേൽ ഡി ഫ്രാൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bibliothèque nationale de France എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Bibliothèque nationale de France
EnglishNational Library of France
Logo BnF.svg
Established1461; 563 years ago (1461)[1]
LocationParis, France
Collection
Items collectedbooks, journals, newspapers, magazines, sound and music recordings, patents, databases, maps, stamps, prints, drawings and manuscripts
Size40M items
14M books and publications[2]
Access and use
Access requirementsOpen to anyone with a need to use the collections and services
Other information
Budget€254 ദശലക്ഷം[2]
DirectorLaurence Engel
Staff2,700
Websitewww.bnf.fr

ഫ്രാൻസിലെ പാരീസിൽ സ്ഥിതിചെയ്യുന്ന ഫ്രാൻസിൻറെ ദേശീയ ഗ്രന്ഥശാലയാണ് ബിബ്ലിയോത്തിക നാഷണേൽ ഡി ഫ്രാൻസ് (BnF; French: [bi.bli.jɔ.tɛk na.sjɔ.nal fʁɑ̃s]). ഫ്രാൻസിൽ പ്രസിദ്ധീകരിച്ച എല്ലാ രേഖകളുടെയും ദേശീയ ശേഖരങ്ങൾ കൂടാതെ, വിപുലമായ ചരിത്ര ശേഖരവും ഇവിടെയുണ്ട്.

1368-ൽ ഫ്രാൻസിലെ ചാൾസ് അഞ്ചാമൻ ലൂവ്രെ കൊട്ടാരത്തിൽ സ്ഥാപിച്ച രാജകീയ ഗ്രന്ഥാലയിലായിരുന്നു നാഷണൽ ലൈബ്രറിയുടെ ഉത്ഭവം. ചാൾസ്, തൻറെ മുൻഗാമിയായ ജോൺ II ൽ നിന്നും ലഭിച്ച കൈയെഴുത്തുപ്രതികൾ ശേഖരിക്കുകയും അവ Palais de la Cité യിൽ നിന്ന് ലൂവ്രെയിലെത്തിക്കുകയും ചെയ്തു.

ചരിത്രം[തിരുത്തുക]

ഈ ഗ്രന്ഥശാലയിലെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ലൈബ്രേറിയൻ, രാജാവിൻറെ valet de chambre ആയിരുന്ന ക്ലോഡെ മാല്ലെറ്റ് ആയിരുന്നു. അദ്ദേഹം Inventoire des Livres du Roy nostre Seigneur estans au Chastel du Louvre എന്നറിയപ്പെടുന്ന ഒരു തരം വിവരപ്പട്ടിക തയ്യാറാക്കിയിരുന്നു. 1830 ൽ ജീൻ ബ്ലാഞ്ചെറ്റ് എന്നയാൾ പുതിയൊരു വിവപ്പട്ടികയും ജീൻ ഡി ബെഗ്യൂ 1411 ൽ ഒന്നും 1424 ൽ മറ്റൊരു വിവരപ്പട്ടികയും തയ്യാറാക്കിയിരുന്നു. പുസ്തകങ്ങളുടെ നിർമ്മാണവും ശേഖരണവും പഠിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ചാൾസ് അഞ്ചാമൻ ഒരു രക്ഷാധികാരിയായിരുന്നു. പുരാതന ഗ്രന്ഥങ്ങൾ പകർത്തിയെഴുതുന്നതിനായി അദ്ദേഹം നിക്കോളാസ് ഓറെസ്മേ, റൗൾ ഡെ പ്രെസ്ലെ തുടങ്ങിയവരെ നിയോഗിച്ചിരുന്നവെന്നു പറയപ്പെടുന്നു. ചാൾസ് ആറാമന്റെ മരണസമയത്ത് ഈ ആദ്യ ശേഖരം മുഴുവനും ഏകപക്ഷീയമായി ഫ്രാൻസിൻറ ഇംഗ്ലീഷ് റീജൻറായിരുന്ന ബെഡ്ഫോർഡിലെ ഡ്യൂക്ക് ഏറ്റെടുക്കുകയും, അത് 1424-ൽ ഇംഗ്ലണ്ടിലേക്ക് മാറ്റുകയും ചെയ്തു. ഇത് 1435-ൽ അദ്ദേഹത്തിന്റെ മരണസമയത്ത് പലയിടത്തായി ചിതറിപ്പോയിരുന്നു.[3][4]

അവലംബം[തിരുത്തുക]

  1. Jack A. Clarke. "French Libraries in Transition, 1789–95." The Library Quarterly, Vol. 37, No. 4 (Oct., 1967)
  2. 2.0 2.1 "La BnF en chiffres". Archived from the original on 2007-11-28.
  3. Priebe, Paul M. (1982). "From Bibliothèque du Roi to Bibliothèque Nationale: The Creation of a State Library, 1789–1793". The Journal of Library History (1974–1987). 17 (4): 389–408. JSTOR 25541320.
  4. This article incorporates text from a publication now in the public domainRines, George Edwin, ed. (1920). "National Library of France" . എൻ‌സൈക്ലോപീഡിയ അമേരിക്കാന.