ഉള്ളടക്കത്തിലേക്ക് പോവുക

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും
സംവിധാനംവിനയൻ
തിരക്കഥജെ. പള്ളാശ്ശേരി
Story byവിനയൻ
നിർമ്മാണംകബീർ
പി.എ. ലത്തീഫ്
വിന്ധ്യൻ
അഭിനേതാക്കൾകലാഭവൻ മണി
സായി കുമാർ
പ്രവീണ
കാവേരി
വാണി വിശ്വനാഥ്
ഛായാഗ്രഹണംഅഴകപ്പൻ
ചിത്രസംയോജനംജി. മുരളി
സംഗീതംമോഹൻ സിതാര
നിർമ്മാണ
കമ്പനി
ത്രിവേണി പ്രൊഡക്ഷൻസ്
വിതരണംസർഗ്ഗം സ്പീഡ് റിലീസ്
റിലീസ് തീയതി
1999
രാജ്യംഇന്ത്യ
ഭാഷമലയാളം

വിനയന്റെ സംവിധാനത്തിൽ കലാഭവൻ മണി, സായി കുമാർ, പ്രവീണ, കാവേരി, വാണി വിശ്വനാഥ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. തൃവേണി പ്രൊഡക്ഷൻസിന്റെ ബാനറിൽ കബീർ, പി.എ. ലത്തീഫ്, വിന്ധ്യൻ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സർഗ്ഗം സ്പീഡ് റിലീസ് ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ വിനയന്റേതാണ്. തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ജെ. പള്ളാശ്ശേരി ആണ്. ഈ ചിത്രത്തിലെ അഭിനയത്തിന് കലാഭവൻ മണിക്ക് 1999-ലെ ദേശീയ-സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളിൽ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
കലാഭവൻ മണിരാമു
സായി കുമാർ
ഇന്ദ്രൻസ്
ജനാർദ്ദനൻ
മേഘനാഥൻ
ബിജു മേനോൻ
കെ.ബി. ഗണേഷ് കുമാർ
കൃഷ്ണകുമാർ
അഗസ്റ്റിൻ
ഭരത് ഗോപി
കാവേരിവാസന്തി
പ്രവീണലക്ഷ്മി
വ‍ാണി വിശ്വനാഥ്

സംഗീതം

[തിരുത്തുക]

യൂസഫലി കേച്ചേരി എഴുതിയ ഗാനങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിച്ചത് മോഹൻ സിതാര ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് സർഗ്ഗം സ്പീഡ് ഓഡിയോസ്. ഈ ചിത്രത്തിലെ 'ചാന്ത് പൊട്ടും ചങ്കേലസ്സും...' എന്ന് തുടങ്ങുന്ന ഗാനത്തിന് എം.ജി. ശ്രീകുമാറിന് മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം രണ്ടാമത്തെ തവണ ലഭിച്ചു.

ഗാനങ്ങൾ
  1. ആലിലക്കണ്ണാ നിന്റെ മുരളിക – കെ.ജെ. യേശുദാസ്
  2. പ്രകൃതീശ്വരി – കെ.ജെ. യേശുദാസ്
  3. തേനാണുനിൻ സ്വരം – കെ.എസ്. ചിത്ര
  4. ചാന്ത് പൊട്ടും ചങ്കേലസ്സും – എം.ജി. ശ്രീകുമാർ
  5. കാട്ടിലെ മാനിന്റെ തോലുകൊണ്ടുണ്ടാക്കി – കലാഭവൻ മണി
  6. തേങ്ങാപൂളും കൊക്കിലൊതുക്കി – കെ.ജെ. യേശുദാസ്, സുജാത മോഹൻ
  7. തേങ്ങാപ്പൂളും കൊക്കിലൊതുക്കി – കെ.ജെ. യേശുദാസ്
  8. കണ്ണുനീരിനും ചിരിയ്ക്കാനറിയാം – കെ.ജെ. യേശുദാസ്
  9. തേനാണുനിൻ സ്വരം – കെ.ജെ. യേശുദാസ്
  10. ആലിലക്കണ്ണാ നിന്റെ – കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംഅഴകപ്പൻ
ചിത്രസം‌യോജനംജി. മുരളി
കലഎം. ബാവ
ചമയംപട്ടണം ഷാ
വസ്ത്രാലങ്കാരംഊട്ടി ബാബു
നൃത്തംസമ്പത്ത് രാജ്
പരസ്യകലഹരിത
ലാബ്പ്രസാദ് കളർ ലാബ്
നിശ്ചല ഛായാഗ്രഹണംഅജിത് വി. ശങ്കർ
എഫക്റ്റ്സ്മുരുകേഷ്
ശബ്ദലേഖനംഎഴുമലൈ
ഡി.ടി.എസ്. മിക്സിങ്ങ്ലക്ഷ്മി നാരായണൻ
നിർമ്മാണ നിർവ്വഹണംരാജൻ കുന്ദംകുളം
യൂണിറ്റ്ജൂബിലി സിനി യൂണിറ്റ്
ലെയ്‌സൻസുപാൽ, ശ്രീധർ
ഓഫീസ് നിർവ്വഹണംദിനൻ, മഹേഷ്
അസോസിയേറ്റ് ഡയറക്ടർഎസ്.പി. മഹേഷ്

പുരസ്കാരങ്ങൾ

[തിരുത്തുക]
ദേശീയ ചലച്ചിത്രപുരസ്കാരം 1999

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]