Jump to content

പട്ടണം ഷാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളനാടകചലച്ചിത്ര ചമയം കലാകാരനാണ് പട്ടണം ഷാ.

കൊച്ചി വാഴക്കാല സ്വദേശിയാണ് ഷാ. ഏകാംഗനാടക അഭിനയവുമായി നാടകപ്രവർത്തനം ആരംഭിച്ചു. 30 വർഷത്തിലധികമായി നാടകമേഖലയിൽ പ്രവർത്തിക്കുന്നു. മൂന്നൂറിലധികം ചലച്ചിത്രങ്ങളിൽ ചമയം ചെയ്തു. 1985-ൽ സുരേഷ് ഉണ്ണിത്താന്റെ മുഖചിത്രം എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തെത്തി. ഭാര്യ:റഷീദ, മക്കൾ:ഷാനവാസ്, ഷാലിമ, ഷമീമ.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം (2018) - ചമയം[1]
  • കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം 2007 - പുലിജന്മം

അവലംബം

[തിരുത്തുക]
  1. "മരട് ജോസഫ്, രാധാദേവി, നെല്ലിയോട് എന്നിവർക്ക് അക്കാദമി വിശിഷ്ടാംഗത്വം". മനോരമ. Archived from the original on 2019-07-30. Retrieved 1 ഓഗസ്റ്റ് 2019.{{cite web}}: CS1 maint: bot: original URL status unknown (link)
  • മെട്രോ മനോരമ, കൊച്ചി എഡിഷൻ, 2019 ഓഗസ്റ്റ് 1, പേജ് 4
"https://ml.wikipedia.org/w/index.php?title=പട്ടണം_ഷാ&oldid=3787547" എന്ന താളിൽനിന്ന് ശേഖരിച്ചത്