റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
جمهوری افغانستان
റിപബ്ലിക് ഓഫ് അഫ്ഗാനിസ്താൻ
Flag of Afghanistan (1931–1973).svg
1973 - 1978  
Flag of Afghanistan (1980).svg

Flag of അഫ്ഗാനിസ്താൻ

കൊടി

Location of അഫ്ഗാനിസ്താൻ
തലസ്ഥാനം കാബൂൾ
ഭാഷ പഷ്തു, പേർഷ്യൻ
മതം ഇസ്ലാം
ഭരണക്രമം ഏകാധിപത്യ റിപബ്ലിക്
കാലഘട്ടം ശീതയുദ്ധം
 - സ്ഥാപിതം 1973
 - അന്ത്യം 1978
അഫ്ഗാനിസ്താന്റെ ചരിത്രം
അഫ്ഗാനിസ്താന്റെ കൊടി
ഇവയും കാണുക
ഏരിയാന · ഖുറാസാൻ
സമയരേഖ

1973-ൽ, രാജാവായിരുന്ന സഹീർ ഷായെ അധികാരത്തിൽ നിന്നും പുറത്താക്കി, മുഹമ്മദ് ദാവൂദ് ഖാൻ അഫ്ഗാനിസ്താനിൽ സ്ഥാപിച്ച ഭരണകൂടമാണ് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താൻ. 1973 ജൂലൈ 17-ന് നടന്ന ഈ അട്ടിമറിയോടുകൂടി അഫ്ഗാനിസ്താനിലെ രാജഭരണം അവസാനിച്ചു. ദാവൂദ് ഖാൻ രാജ്യത്തെ ആദ്യത്തെ പ്രസിഡണ്ടാകുകയും ചെയ്തു. അഫ്ഗാനിസ്താനിലെ കമ്മ്യൂണിസ്റ്റ് കക്ഷിയായിരുന്ന പി.ഡി.പി.എയുടെ പിന്തുണയോടെയാണ് ദാവൂദ് ഖാൻ അട്ടിമറി നടത്തിയത്.[1] എന്നാൽ പിൽക്കാലത്ത് കമ്യൂണിസ്റ്റുകളുമായി എതിർപ്പിലായതിനെത്തുടർന്ന് 1978-ലെ സോർ വിപ്ലവത്തിൽ കമ്യൂണീസ്റ്റുകൾ ദാവൂദ് ഖാനെ വധിച്ച് അധികാരം പിടിച്ചെടുത്തു.

അവലംബം[തിരുത്തുക]

  1. "History". Embassy of Islamic Republic of Afghanistan. Retrieved 2010 ഓഗസ്റ്റ് 28. 1973 • July 17th: Zahir Shah is on vacation in Europe, when his government is overthrown in a military coup headed by Daoud Khan and PDPA (Afghan Communist Party). • Daoud Khan abolishes the monarchy, declares himself the President - Republic of Afghanistan is established.