ഇൽഖാനി സാമ്രാജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ilkhanate എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഇൽ ഖാനേറ്റ്

سلسله ایلخانی
1256–1335
ഇൽ ഖാനേറ്റ് അതിന്റെ പരമാവധി വിസ്തൃതിയിൽ
ഇൽ ഖാനേറ്റ് അതിന്റെ പരമാവധി വിസ്തൃതിയിൽ
Statusമംഗോൾ സാമ്രാജ്യത്തിന്റെ ഉപസാമ്രാജ്യം
CapitalMaragheh, Tabriz, and Soltaniyeh
Common languagesമംഗോൾ - Official:
(civil administration, court, diplomatic talks, governmental announcements, international contacts, theological discourse, court-based religious posts)[1]
ചൈനീസ് - Official - (educational, high court, military useage)[1]
പേർഷ്യൻ - unofficial -
(educational, literary, spoken by majority of public)[1]
Religion
ബുദ്ധമതം, ക്രിസ്തുമതം, പിൽക്കാലത്ത് ഇസ്ലാം മതം
Governmentഏകാധിപത്യം
Ruler 
• 1256-1265
ഹുലേഗു ഖാൻ
• 1316-1335
അബു സയിദ്
LegislatureKurultai
History 
• Established
1256
• Disestablished
1335
Area
1310 est.3,750,000 കി.m2 (1,450,000 sq mi)
Preceded by
Succeeded by
മംഗോൾ സാമ്രാജ്യം
Chupanids
Jalayirids
Eretna

പതിമൂന്നാം നൂറ്റാണ്ടിൽ പേർഷ്യയിൽ മംഗോൾ സാമ്രാജ്യത്തിന്റെ ഭാഗമായി സ്ഥാപിക്കപ്പെട്ട ഒരു മംഗോളിയൻ ഖാനേറ്റ് ആണ് ഇൽ ഖാനിദ് സാമ്രാജ്യം അഥവാ ഇൽ ഖാനേറ്റ് (പേർഷ്യൻ: سلسله ایلخانی, മംഗോളിയൻ: Ил Хан улс).

1256-ൽ മംഗോളിയൻ മഹാഖാനായിരുന്ന മോങ്‌കെയുടെ സഹോദരനും ചെങ്കിസ് ഖാന്റെ ഒരു പൗത്രനുമായ ഹുലേഗു ഖാനാണ് ഈ സാ‍മ്രാജ്യം സ്ഥാപിച്ചത്[2].

തുടക്കം[തിരുത്തുക]

1256-ലാണ് ഹുലേഗു ഇറാനിലെത്തിയത്. വടക്കൻ ഇറാനിലെ അസ്സാസ്സിനുകളെ തോൽപ്പിച്ച് ഇന്നത്തെ തെഹ്രാനിന് തൊട്ടു പടീഞ്ഞാറുള്ള അലമൂട്ടിലെ അവരുടെ കോട്ട തകർത്തത് ഹുലേഗുവിന്റെ ആദ്യകാലസൈനികവിജയങ്ങളിലൊന്നായിരുന്നു. രണ്ടുവർഷങ്ങൾക്കു ശേഷം 1258 ഫെബ്രുവരിയിൽ മുസ്ലീം ഖലീഫമാരുടെ പൌരാണീകകേന്ദ്രമായ ബാഗ്ദാദ് ഹുലേഗുവിന്റെ നിയന്ത്രണത്തിലായി[2].

ഭരണം, സംസ്കാരം[തിരുത്തുക]

ഇൽഖാനികൾ അവരുടെ ഭരണകാലത്ത് വടക്കുകിഴക്ക്, മദ്ധ്യേഷ്യയിൽ അധികാരത്തിലിരുന്ന മറ്റൊരു മംഗോളിയൻ വിഭാഗമായിരുന്ന ചഗതായികളോട് മത്സരിച്ചുകൊണ്ടേയിരുന്നു.

എന്നാൽ സമീപപൂർവ്വദേശത്തെ മംഗോളിയരുടെ ആധിപത്യം അധികകാലം നീണ്ടുനിന്നില്ല. ഹുലേഗുവിന്റെ മരണത്തോടെ സാമ്രാജ്യം ആധുനിക ഇറാന്റെ അതിരുകളിൽ ഒതുങ്ങി.

പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മേഖലയിലെ മറ്റു മംഗോൾ രാജാക്കന്മാരെപ്പോലെ ഇൽ ഖാന്മാരും ക്രമേണ അവരുടെ പരമ്പരാഗതപശ്ചത്തലത്തിൽ മാറ്റം വരുത്തുകയും തങ്ങളുടെ ഇറാനിയൻ പ്രജകളുടെ തദ്ദേശീയഭാഷയും പരമ്പരാഗതസംസ്കാരികരീതികളും ക്രമേണ സ്വായത്തമാക്കി. ഹുലേഗുവിന്റെ പിൻ‌ഗാമികൾ ബുദ്ധമതവിശ്വാസികളായിരുന്നെങ്കിലും 1295-ൽ ഇൽ ഖാനായിരുന്ന ഘജാൻ, ഇസ്ലാം മതം സ്വീകരിച്ചു. തുടർന്നുള്ള വർഷങ്ങളിൽ സാമ്രാജ്യത്തിലെ നിരവധി ക്രിസ്ത്യൻ-ജൂത പള്ളികളും, ബുദ്ധവിഹാരങ്ങളും നശിപ്പിക്കപ്പെട്ടു. പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് കടലാസ് പണം പുറത്തിറക്കിയത് ഇൽ ഖാനിദ് സാമ്രാജ്യത്തിന്റെ വലിയ ഒരു പരിഷ്കാരമായിരുന്നു.

ഘജാന്റെ സ്ഥാനാരോഹണവും അദ്ദേഹത്തിന്റെ മന്ത്രിയായി വന്ന പേർഷ്യൻ പ്രഭു റഷീദ് അൽ ദീന്റേയ്യും കഴിവുകളും മൂലം സാമ്രാജ്യം സാമ്പത്തികമായി ഉയർച്ച കൈവരിച്ചു[2].

പതിനാലാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഇൽഖാനി സാമ്രാജ്യം അധഃപതിച്ചു.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Rahiminejad, Sadegh: IRAN: Tarikh (2006). Languages of the Persian [Section]
  2. 2.0 2.1 2.2 Vogelsang, Willem (2002). "13-The Mongols". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 206–207. ISBN 978-1-4051-8243-0. Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=ഇൽഖാനി_സാമ്രാജ്യം&oldid=3600972" എന്ന താളിൽനിന്ന് ശേഖരിച്ചത്