അഫ്ഗാനിസ്താൻ രാജവംശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഫ്ഗാനിസ്താൻ രാജവംശം

د افغانستان واکمنان
پادشاهي افغانستان
1926-1929
1929 - 1973
അഫ്ഗാനിസ്താൻ
പതാക
{{{coat_alt}}}
കുലചിഹ്നം
Location of അഫ്ഗാനിസ്താൻ
തലസ്ഥാനംകാബൂൾ
പൊതുവായ ഭാഷകൾപഷ്തു and പേർഷ്യൻ
മതം
ഇസ്ലാം
ഗവൺമെൻ്റ്ഭരണഘടനാനുസൃത രാജഭരണം
ചരിത്രം 
• സ്ഥാപിതം
1729
• ഇല്ലാതായത്
1973
മുൻപ്
അഫ്ഗാനിസ്താൻ അമീറത്ത്
അഫ്ഗാനിസ്താന്റെ ചരിത്രം
Thumb
ഇവയും കാണുക
ഏരിയാന · ഖുറാസാൻ
സമയരേഖ

1929 മുതൽ 1973 വരെ അഫ്ഗാനിസ്താനിൽ നിലനിന്നിരുന്ന അവസാനത്തെ രാജവംശമാണ് അഫ്ഗാനിസ്താൻ രാജവംശം എന്ന പേരിൽ അറിയപ്പെടുന്നത്. അൽപകാലം മാത്രം അധികാരത്തിലിരുന്ന ഹബീബുള്ള കലകാനിയെ പരാജയപ്പെടുത്തി, മുൻ സൈന്യാധിപനും, പഷ്തൂൺ ബാരക്സായ് കുടൂംബാംഗവുമായിരുന്ന മുഹമ്മദ് നാദിർ ഷായാണ് ഈ വംശത്തിന് ആരംഭം കുറീച്ചത്. മുഹമ്മദ് നാദിർ ഷാക്കു ശേഷം അദ്ദേഹത്തിന്റെ പുത്രനായ സഹീർ ഷായായിരുന്നു ഈ വംശത്തിലെ രണ്ടാമത്തേയ്യും അവസാനത്തേയുമായ രാജാവ്. നാദിർ ഷായും സഹീർ ഷായും ബാരക്സായ് വംശജരായതിനാൽ, ഈ വംശത്തെ അഫ്ഗാനിസ്താൻ അമീറത്തിന്റെ ഭാഗമായും കണക്കാക്കുന്നവരുണ്ട്.

1973-ൽ സഹീർ ഷാ രാജാവിനെ അട്ടിമറിച്ച്, രാജകുടൂംബാംഗമായ മുഹമ്മദ് ദാവൂദ് ഖാൻ രാജഭരണത്തിന് അന്ത്യം വരുത്തുകയും അഫ്ഗാനിസ്താന്റെ ആദ്യപ്രസിഡണ്ടാകുകയും ചെയ്തു.

"https://ml.wikipedia.org/w/index.php?title=അഫ്ഗാനിസ്താൻ_രാജവംശം&oldid=3350005" എന്ന താളിൽനിന്ന് ശേഖരിച്ചത്