ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താൻ
ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താൻ | |||||||||
---|---|---|---|---|---|---|---|---|---|
1996–2001 | |||||||||
പതാക | |||||||||
പദവി | അംഗീകാരം ലഭിക്കാത്ത ഭരണകൂടം | ||||||||
തലസ്ഥാനം | കാബൂൾ | ||||||||
ഗവൺമെൻ്റ് | ഇസ്ലാമികം theocracy | ||||||||
• 1996–2001 | മുഹമ്മദ് ഒമർ | ||||||||
ചരിത്ര യുഗം | ശീതയുദ്ധാനന്തരം | ||||||||
• സ്ഥാപിതം | 1996 | ||||||||
• ഇല്ലാതായത് | 2001 | ||||||||
|
1996 മുതൽ മുതൽ 2001 വരെ താലിബാന്റെ നേതൃത്വത്തിൽ അഫ്ഗാനിസ്താനിൽ അധികാരത്തിലിരുന്ന സർക്കാരിന്റെ പേരാണ് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താൻ. ഐക്യരാഷ്ട്രസഭയുടെ അംഗീകരമില്ലായിരുന്നെങ്കിലും[൧] തങ്ങളുടെ നാലു വർഷത്തെ ഭരണകാലയളവിൽ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളുടേയും നിയന്ത്രണം ഇസ്ലാമിക് എമിറേറ്റിനായിരുന്നെങ്കിലും മുഴുവൻ ഭാഗത്തിന്റേയും നിയന്ത്രണം കൈയടക്കാൻ സാധിച്ചിരുന്നില്ല. രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളുടെ നിയന്ത്രണം, മുൻ മുജാഹിദീൻ കക്ഷികളുടെ സംയുക്തസഖ്യമായിരുന്ന വടക്കൻ സഖ്യത്തിനായിരുന്നു.
2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണത്തിനു ശേഷം, അതിന്റെ സൂത്രധാരനെന്നാരോപിക്കപ്പെട്ട ഒസാമ ബിൻ ലാദന് അഭയം നൽകിയതിന്റെ പേരിൽ, അമേരിക്കയും സഖ്യകക്ഷികളും താലിബാനെതിരെ ആക്രമണം നടത്തുകയും താലിബാനെ അധികാരത്തിൽ നിന്നും പുറത്താക്കുകയും ചെയ്തതോടെ ഇസ്ലാമിക് എമീറേറ്റ് ഓഫ് അഫ്ഗാനിസ്താന്റെ അന്ത്യമായി.
കുറിപ്പുകൾ
[തിരുത്തുക]- ൧ ^ താലിബാന്റെ ഭരണകാലത്തും, മുൻ സർക്കാറായിരുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് അഫ്ഗാനിസ്താനെയായിരുന്നു രാജ്യത്തിന്റെ യഥാർത്ഥപ്രതിനിധിയായി ഐക്യരാഷ്ട്രസഭ കണക്കാക്കിയിരുന്നത്.