മലബാർ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലബാർ ജില്ല
Malabar District
District of the Madras Presidency

1792–1957
 

 

Flag of Malabar District

Flag

Location of Malabar District
Malabar district and taluks
തലസ്ഥാനം Calicut
ചരിത്രം
 - Territories ceded by Tipu Sultan 1792
 - Divided into the three districts of Kozhikode, Palakkad, and Kannur 1957
വിസ്തീർണ്ണം
 - 1901 15,009 ച.കി.മീ. (5,795 ച മൈൽ)
ജനസംഖ്യ
 - 1901 28,00,555 
     സാന്ദ്രത 186.6 /ച.കി.മീ.  (483.3 /ച. മൈൽ)
ഫലകം:EB1911


ബ്രിട്ടീഷ്‌ ഭരണകാലത്തും തുടർന്ന് സ്വാതന്ത്ര്യത്തിനുശേഷം അൽപ കാലവും മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഒരു ജില്ലയാണ് മലബാർ ജില്ല. കോഴിക്കോട്‌ നഗരമായിരുന്നു തലസ്ഥാനം. ഇന്നത്തെ കേരള സംസ്ഥാനത്തിലെ കാസർഗോഡ്,കണ്ണൂർ, കോഴിക്കോട്‌, വയനാട്‌, മലപ്പുറം, പാലക്കാട് ജില്ലകൾ ഉൾപ്പെടുന്നതായിരുന്നു ഈ ജില്ല. ഇതു കൂടാതെ ലക്ഷദ്വീപും ബ്രിട്ടീഷ്‌ കൊച്ചിയും മലബാർ ജില്ലയുടെ ഭാഗങ്ങളായിരുന്നു. കേരള സംസ്ഥാന രൂപവത്കരണത്തിനു ശേഷം 1957-ൽ മലബാർ ജില്ലയെ കണ്ണൂർ, കോഴിക്കോട്‌, പാലക്കാട്‌ എന്നീ ജില്ലകളായി വിഭജിച്ചു.

ചരിത്രം[തിരുത്തുക]

പതിനെട്ടാം നൂറ്റാണ്ടിൻറെ അവസാനത്തോടെ മലബാർ വെള്ളക്കാരുടെ അധീനതയിലായി, 1792ൽ മലബാറിന്റെ അധികാരം ഇവർക്കു ടിപ്പു സുൽത്താനിൽ നിന്ന് ലഭിച്ചു ബോംബേ പ്രസിഡൻസിയായിരുന്നു ഭരണനിർ‌വഹണം നടത്തിയിരുന്നത്. 1800ൽ മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായി, ഭരണനിർ‌വഹണത്തിനായി ഒരു കളക്ടറും ഒൻപത് ഡെപ്യൂട്ടി കളക്ടർമാരും നിയമിതരായി. 1801 ഒക്ടോബർ ഒന്നിനു അധികാരമേറ്റ മേജർ മക്ലിയോഡ് ആയിരുന്നു ആദ്യത്തെ കളക്ടർ. സ്വാതന്ത്ര്യാനന്തരം 1956ൽ ഐക്യകേരളം നിലവിൽ വന്നപ്പോൾ മദ്രാസിന്റെ ഭാഗമായിരുന്ന മലബാർ തിരുകൊച്ചിയൊട് ചേർത്തു.

"https://ml.wikipedia.org/w/index.php?title=മലബാർ_ജില്ല&oldid=2158899" എന്ന താളിൽനിന്നു ശേഖരിച്ചത്