മതിലകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മതിലകം

തൃക്കണ മതിലകം
ഗ്രാമം
മതിലകം is located in Kerala
മതിലകം
Coordinates: 10°17′25″N 76°10′00″E / 10.2903664°N 76.1666706°E / 10.2903664; 76.1666706Coordinates: 10°17′25″N 76°10′00″E / 10.2903664°N 76.1666706°E / 10.2903664; 76.1666706
Country India
Stateകേരള
Districtതൃശ്ശൂർ
ജനസംഖ്യ
 (2011)
 • ആകെ1,51,755
Language
 • OfficialMalayalam[1]
സമയമേഖലUTC+5:30 (IST)
PIN
680685
Telephone code0480
വാഹന റെജിസ്ട്രേഷൻKL-47
Coastline0 കിലോമീറ്റർ (0 mi)
Nearest cityകൊടുങ്ങല്ലൂർ, ഇരിഞ്ഞാലക്കുട
Climateഉഷ്ണമേഖലാ വർഷകാലം (Köppen)
Avg. summer temperature35 °C (95 °F)
Avg. winter temperature20 °C (68 °F)

കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് മതിലകം(വാർഡ് നമ്പർ 7 [2]) .കൊടുങ്ങല്ലൂരിനും ഗുരുവായൂരിനും ഇടയിൽ, ദേശീയപാത 66 ൽ (മുൻപ് ദേശീയപാത 17), കൊടുങ്ങല്ലൂരിൽ നിന്നും 7 km ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.സംഘകാലം മുതൽ തൃക്കണ മതിലകം ജൈനമതത്തെ കുറിച്ച് പഠിക്കാനുള്ള പ്രശസ്തമായൊരു സ്ഥലമാണ്. മതിലകം ഗ്രാമത്തിൽ അറിയപ്പെടുന്ന ഒരു ജൈനക്ഷേത്രം ഉണ്ടായിരുന്നു . പിന്നീടത് ഹിന്ദു ക്ഷേത്രമായി മാറ്റപ്പെട്ടു [3]. ചിലപ്പതികാരം എന്ന തമിഴ് കാവ്യം എഴുതിയ ഇളങ്കോവടികൾ തൃക്കണ മതിലകത്ത് ജനിച്ച ഒരു ജൈനമതസ്തൻ ആണ്.

ചരിത്രം[തിരുത്തുക]

കേരളത്തിലെ ആദ്യത്തെ ചരിത്രഗവേഷകനായ അനുജൻ അച്ചൻ, അദ്ദേഹത്തിന്ടെ പിൻഗാമികളാണ് 1967കളിൽ മതിലകത്ത് ഉത്ഖനനനത്തിനെതുന്നത്[4].തമിഴ്മഹാകാവ്യമായ ചിലപ്പതികാരത്തിൽ മതിലകത്തിൻടെ ആദ്യത്തെ നാമദേയം കുണവായിൽകോട്ടം എന്നാണ് രേഘപെടുത്തിയിരിക്കുന്നത്.കൂടാതെ ഗുണപുരം എന്ന് ശുകസന്ദേശത്തിലും, ഗുണക എന്ന് കോകസന്ദേശത്തിലും പറഞ്ഞിരിക്കുന്നു. ഗുണക, ഗുണപുരി, പാപ്പിനിവട്ടം, മുയിരിക്കോട്, കോതനഗരി, കനകഭവനം, പൊൻമാടം, ഹടാകമാടം, തൃക്കണാമതിലകം [5] എന്നീ പേരുകളിലും മതിലകം അറിയപ്പെട്ടിരുന്നു.1962ലെ തൃശൂർ ഗസറ്റിയറിൽ തിലുകൾക്കുള്ളിൽ പണിത ഒരു ക്ഷേത്രമുണ്ടായിരുന്നതു കൊണ്ടാണ് ഈ സ്ഥലത്തിന് മതിലകം എന്നു പേരുവന്നതെന്ന് പറയുന്നുണ്ട്.

പുസ്തകം : തൃക്കണാമതിലകപ്പെരുമ-കേശവ.ജി.കൈമൾ

ജൈനമതം[തിരുത്തുക]

ഇളങ്കോവടികളുടെ ശില്പം

സംഘകാലം, ദക്ഷിണേന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പുരാതനകാലഘട്ടം,അന്ന് മുതലേ മതിലകം പ്രമുഖ ജൈന-ബുദ്ധകേന്ദ്രമായിരുന്നു ചരിത്രകാരന്മാർ പറയുന്നു.1967 കളിലാണ് ഇലവഞ്ചിക്കുളത്ത്നിന്നും പുരാതന ജൈനക്ഷേത്രത്തിൻടെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നത് [6]. കൂടാതെ മൺപാത്രങ്ങൾ, നാണയങ്ങൾ ,മൺവിളക്കുകൾ, മഹാശിലായുഗകാലത്തെ നന്നങ്ങാടികൾ, തൊപ്പിക്കല്ല്, പിന്നെ വിഗ്രഹങ്ങൾ, ശിൽപങ്ങൾ തുടങ്ങിയവയും ഗവേഷണത്തിൽ കണ്ടെടിത്തിട്ടുണ്ട്.[7]ചിലപ്പതികാരം രചിച്ച ഇളംകോഅടികൾ ജൈനമതവിശ്വാസിയിരുന്നു.മതിലകത്തെ പ്രസിദ്ധമായ ജൈനക്ഷേത്രത്തിൽ ഇരുന്നാണ് ഇത് രചിച്ചതെന്ന് പുസ്തകത്തിൽ തന്നെ പറയുന്നുണ്ട്.

അതിർത്തികൾ[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

2011 ലെ സെൻസസ് പ്രകാരം [8];

ജില്ല തൃശ്ശൂർ
ബ്ലോക്ക് മതിലകം
വിസ്തീര്ണ്ണം 72 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 151,755
പുരുഷന്മാർ 69,622
സ്ത്രീകൾ 82,133
സാക്ഷരത 85%

വിദ്യാലയങ്ങൾ[തിരുത്തുക]

 • സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ
 • സെൻറ് ജോസഫ് ഹയർ സെക്കൻഡറി പ്ലസ് ടു ബ്ലോക്ക്
 • ഒ.എൽ.എഫ്.ജി.എഛ്.എസ്‌
 • സെൻറ് മേരീസ് എൽ പി സ്കൂൾ

സർക്കാർ സ്ഥാപനങ്ങൾ[തിരുത്തുക]

 1. പോലീസ് സ്റ്റേഷൻ, മതിലകം.
 2. ബ്ലോക്ക് പഞ്ചായത്ത്‌ ഓഫീസ് , മതിലകം.
 3. ഗ്രാമ പഞ്ചായത്ത്‌ ഓഫീസ് , മതിലകം
 4. പാപ്പിനിവട്ടം വില്ലേജ് ഓഫീസ്, മതിലകം.
 5. കൃഷിഭവൻ, മതിലകം.
 6. കേരളാ വാട്ടർ അതോറിറ്റി, മതിലകം.
 7. പോസ്റ്റ് ഓഫീസ്, മതിലകം.
 8. പഞ്ചായത്ത്‌ ഹെൽത്ത് സെൻറർ, മതിലകം.
 9. രജിസ്ട്രാർ ഓഫീസ് , മതിലകം

ധനകാര്യസ്ഥാപനങ്ങൾ[തിരുത്തുക]

 1. ദി സൗത്ത് ഇന്ത്യൻ ബാങ്ക് ലിമിറ്റഡ്
 2. കാത്തലിക് സിറിയൻ ബാങ്ക് ലിമിറ്റഡ്
 3. ഫെഡറൽ ബാങ്ക് ലിമിറ്റഡ്
 4. ബാങ്ക് ഓഫ് ബറോഡ
 5. നാട്ടിക ഫിർക്ക കോഓപ്പറേറ്റീവ് ബാങ്ക്
 6. പാപ്പിനിവട്ടം സർവീസ് കോഓപ്പറേറ്റീവ് ബാങ്ക്

നദികൾ[തിരുത്തുക]

പ്രശസ്‌തമായ കനോലി കനാൽ മതിലകത്തിൻടെ കിഴക്കേ അതിർത്തിക്കു സമാന്തരമായി കടന്നുപോകുന്നു.

ആരാധനാലയങ്ങൾ[തിരുത്തുക]

 1. ജുമാ മസ്ജിദ്
 2. സെൻറ് ജോസഫ് ലാറ്റിൻ ആരാധനാലയം
 3. സെൻറ് ജോസഫ് സിറിയൻ ആരാധനാലയം

ക്രമസമാധാനം[തിരുത്തുക]

മതിലകം പോലീസ് സ്റ്റേഷൻ [9]ഉദ്ഘാടനം ബഹുമാനപ്പെട്ക ധനമന്ത്രി ശ്രീ. കെ. ശങ്കര നാരായണൻ 13.09.2003-ൽ നിർവ്വഹിച്ചു (Kerala Gazatte No. KL TV(N)12/2003 – 2005 and GO(RT) No. 2443/2003/Home dated 18.12.2003). 2011 ലെ അവസാന സെൻസസ് പ്രകാരം അധികാരപരിധിയിലെ മൊത്തം ജനസംഖ്യ 1, 52,864 ആയിരുന്നു.

എടതിരുത്തി, പപ്പിനിവട്ടം, എസ്.എൻ.പുരം, പെരിഞനം, കൈപമംഗലം, ചെന്ദ്രപ്പിന്നി , കൂളിമുട്ടം, പി.വെമ്പല്ലൂർ എന്നിവയാണ് മതിലകം പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന 8 ഗ്രാമങ്ങൾ.എടതിരുത്തി, കൈപമംഗലം, പെരിഞനം,കൈപമംഗലം, മതിലകം എസ്.എൻ.പുരം എന്നിവയുടെ മുഴുവൻ പ്രദേശവും ഈ അഞ്ച് ഗ്രാമപഞ്ചായത്തും മതിലകം പോലീസ് സ്റ്റേഷന്ടെ അധികാരപരിധിയിൽ വരും.

0480 2850257 ആണ്‌ പൊലീസിനെ അടിയന്തരമായി വിളിക്കാനുള്ള ടെലിഫോൺ നമ്പർ.

അവലംബം[തിരുത്തുക]

 1. "52nd REPORT OF THE COMMISSIONER FOR LINGUISTIC MINORITIES IN INDIA" (PDF). nclm.nic.in. Ministry of Minority Affairs. മൂലതാളിൽ (PDF) നിന്നും 25 May 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 March 2019.
 2. "Mathilakam Grama Panchayat". kerala.gov. 2015-10-01. ശേഖരിച്ചത് 2017-04-20.
 3. "ക്ഷേത്രങ്ങൾ പരിവർത്തനം". silversnewsgallery. 2014-01-07. ശേഖരിച്ചത് 2017-04-19.
 4. "ചിലപ്പതികാരവും മതിലകത്തെ ഗവേഷണങ്ങളും". silversnewsgallery. 2014-01-07. ശേഖരിച്ചത് 2017-04-19.
 5. "തൃക്കണാമതിലകം". vadamullakal. 2010-06-08. ശേഖരിച്ചത് 2017-04-19.
 6. "ജൈനകേന്ദ്രം". silversnewsgallery. 2014-01-07. ശേഖരിച്ചത് 2017-04-19.
 7. "ഇളങ്കോ‌അടികൾ". avatharanamtirur. 2018-08-08. ശേഖരിച്ചത് 2017-04-19.
 8. "2011 ലെ സെൻസസ് -തൃശൂർ ജില-മതിലകം" (PDF). kerala.Gov. 2019-11-14. ശേഖരിച്ചത് 2020-04-25.
 9. "Mathilakam Police Station opened GO No.(RT)". keralaPolice. 2017-09-11. ശേഖരിച്ചത് 2017-04-20.
"https://ml.wikipedia.org/w/index.php?title=മതിലകം&oldid=3317536" എന്ന താളിൽനിന്ന് ശേഖരിച്ചത്