ഭീംബട്ക ശിലാഗൃഹങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭീംബട്കയിലെ ശിലാഗൃഹങ്ങൾ*
യുനെസ്കോ ലോക പൈതൃക സ്ഥാനം

ഭീംബട്കയിലെ ഗുഹാചിത്രങ്ങൾ
രാജ്യം  ഇന്ത്യ
തരം സാംസ്കാരികം
മാനദണ്ഡം (iii)(v)
അവലംബം 925
മേഖല തെക്കേ ഏഷ്യ
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം
രേഖപ്പെടുത്തിയത് 2003  (27 -ആമത് സമ്മേളനം)
* ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്.
യുനെസ്കോ വിഭജിച്ചിരിക്കുന്നതു പ്രകാരമുള്ള മേഖല.

Coordinates: 22°55′40″N 77°35′00″E / 22.92778°N 77.58333°E / 22.92778; 77.58333

ഇന്ത്യയിലെ പുരാവസ്തു സ്ഥലവും ലോക പൈതൃക സ്ഥലവുമാണ് മദ്ധ്യപ്രദേശിലെ റൈസൻ ജില്ലയിലുള്ള ഭീംബട്ക ശിലാഗൃഹങ്ങൾ. ഇന്ത്യയിൽ മനുഷ്യവാസത്തിന്റെ ഏറ്റവും പുരാതന അവശിഷ്ടങ്ങൾ കാണുന്നത് ഭീംബട്കയിലാണ്; ഇവിടത്തെ ശിലായുഗ ഗുഹാചിത്രങ്ങൾക്ക് ഏകദേശം 9,000 വർഷം പഴക്കമുണ്ട്.

ഈ സ്ഥലത്തിന് പേരുലഭിച്ചത് ഭീംബട്കയ്ക്ക് പാണ്ഡവരിൽ ഒരാളായ ഭീമനുമായി ഉണ്ടെന്ന് വിശ്വസിക്കുന്ന പൗരാണിക ബന്ധത്തിൽ നിന്നാണ്.

സ്ഥാനം[തിരുത്തുക]

ഭീംബട്കയിലെ (ഭീം ബൈതകയിലെ) ശിലാഗൃഹങ്ങൾ മദ്ധ്യപ്രദേശിലെ റൈസൻ ജില്ലയിലാണ്. ഭോപ്പാലിന് 45 കിലോമീറ്റർ തെക്കായി, വിന്ധ്യാചല നിരകളുടെ തെക്കേ അറ്റത്താണ് ഭീംബട്ക. ചില ശിലാഗൃഹങ്ങൾ സത്പുര മലനിരകളിലാണ്. ഈ പ്രദേശം നിബിഢവനഭൂമിയും വർഷം മുഴുവൻ ജലം ലഭിക്കുന്ന ജലസ്രോതസ്സുകളുള്ളതുകൊണ്ട് ധാരാളമായി പ്രകൃതിവിഭവങ്ങൾ ഉള്ളതുമാണ്, പ്രകൃതിദത്തമായ ഗുഹകളും വനങ്ങളും സസ്യമൃഗാദികളുമുള്ള ഈ പ്രദേശം ആസ്ത്രേലിയയിലെ കകടു ദേശീയോദ്യാനം, കലഹാരി മരുഭൂമിയിലെ കാട്ടുമനുഷ്യരുടെ ഗുഹാചിത്രങ്ങൾ, ഫ്രാൻസിലെ അപ്പർ പാലിയോലിഥിക് കാലത്തെ ലസ്കാ ഗുഹാചിത്രങ്ങൾ എന്നിവയുമായി ഗണ്യമായ സാമ്യം കാണിക്കുന്നു.

അവലംബം[തിരുത്തുക]

  • Madhya Pradesh A to Z, Madhya Pradesh State Tourism Development Corporation, Cross Section Publications Pvt. Ltd., New Delhi 1994

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഭീംബട്ക_ശിലാഗൃഹങ്ങൾ&oldid=1855956" എന്ന താളിൽനിന്നു ശേഖരിച്ചത്