ബി.സി. ശേഖർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബി.സി. ശേഖർ
SekharBC2.jpg
ബി.സി. ശേഖർ
ജനനം 1929 നവംബർ 17
മരണം 2006 സെപ്റ്റംബർ 6
പ്രശസ്തി റബ്ബർ ഗവേഷണ രംഗത്തെ നേട്ടങ്ങൾ

റബ്ബർ ഗവേഷണ രംഗത്തെ പ്രസിദ്ധ ശാസ്ത്രജ്ഞനായിരുന്നു ബാലചന്ദ്ര ചക്കിംഗൽ ശേഖർ. 1929 നവംബർ 17ന് ജനിച്ചു. 1964ൽ അമേരിക്കയിലെ മിച്ചിഗൺ സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം നേടി. മലേഷ്യൻ റബ്ബർ ഗവേഷണ കേന്ദ്രത്തിൻറെ മേധാവിയായി. കൃത്രിമ റബ്ബറിനെ അപേക്ഷിച്ച് സ്വാഭാവിക റബ്ബറിനുണ്ടായിരുന്ന പല പോരായ്മകളും പരിഹരിക്കുന്നതിന് ബി.സി.ശേഖറിൻറെ ഗവേഷണങ്ങളിലൂടെ സാധിച്ചു. റബ്ബർ സൂക്ഷിച്ചു വെക്കുമ്പോൾ കട്ടി പിടിക്കുന്ന സ്വഭാവം ഒഴിവാക്കുന്നതിനുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിച്ചു. മലേഷ്യൻ സർക്കാർ ടാൻ ശ്രീ[1] പദവി നൽകി ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി. 1973ൽ റമൺ മഗ്സാസെ[2] അവാർഡും ലഭിക്കുകയുണ്ടായി. 2006 സെപ്റ്റംബർ 6ന് അന്തരിച്ചു.

അവലംബം[തിരുത്തുക]

  1. "ടാൻ ശ്രീ ബി.സി. ശേഖർ, മലേഷ്യയുടേ യഥാർത്ഥ പുത്രൻ". aliran.com. 12 ഡിസംബർ 2006. ശേഖരിച്ചത് 22 നവംബർ 2012. 
  2. "ബി.സി. ശേഖർ, ബയോഗ്രഫി". www.rmaf.org.ph. സെപ്റ്റംബർ 1973. ശേഖരിച്ചത് 22 നവംബർ 2012.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബി.സി._ശേഖർ&oldid=1768170" എന്ന താളിൽനിന്നു ശേഖരിച്ചത്