ഫ്രാൻസ് ഷൂബർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രാൻസ് ഷുബർട്ട് : വിൽഹെൽമ് ഒഗസ്ത് റീഡറുടെ 1875-ലെ ചിത്രം
Franz Schubert Signature.svg

പത്തൊമ്പതാം നൂറ്റാണ്ടിലെ ഓസ്ട്രിയൻ സംഗീതജ്ഞനായിരുന്നു ഫ്രാൻസ് പീറ്റർ ഷൂബർട്ട് (ജർമ്മൻ ഉച്ചാരണം: [ˈfʁants ˈʃuːbɛɐ̯t]; 1797 ജനുവരി 31, – 1828 നവംബർ 19). 600 ലീഡുകളും ഒമ്പത് സിംഫണികളും രചിച്ചു. അപൂർണ്ണ സിംഫണി എന്നറിയപ്പെടുന്ന എട്ടാം സിംഫണി ഏറെ പ്രശസ്തമാണ്. ഇതിനു പുറമെ ഓപ്പറകൾക്ക് സംഗീതം നൽകുകയും സോളോ പിയാനോ സംഗീതം രചിക്കുകയുമെല്ലാം ഉണ്ടായിട്ടുണ്ട്.

സംഗീതജ്ഞരുടെ ഒരു കുടുംബത്തിലായിരുന്നു ജനനം. ബാല്യകാലത്ത് ഔപചാരിക സംഗീതവിദ്യാഭ്യാസം ലഭിച്ചു. തന്റെ രചനകളെ ആദരിച്ചിരുന്ന ഒരു സുഹൃദ്‌വലയം എന്നും ഒപ്പമുണ്ടായിരുന്നുവെങ്കിലും ഇതിനുപുറത്ത് അദ്ദേഹത്തിന്റെ സംഗീതം ജീവിതകാലത്ത് അധികം പ്രശസ്തി നേടിയില്ല. സ്ഥിരമായി ഒരു ജോലി നേടാൻ ഒരിക്കലും സാധിക്കാതിരുന്നതിനാൽ സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും സാമ്പത്തികസഹായത്തെ ജീവിതത്തിലുടനീളം ആശ്രയിക്കേണ്ടി വന്നു. പ്രസിദ്ധീകരിച്ച ചില രചനകളിൽ നിന്നും ഇടക്കിടെ നൽകിയിരുന്ന സംഗീതാധ്യാപനത്തിൽ നിന്നും അൽപം പണം നേടാൻ സാധിച്ചു. 31-ആം വയസ്സിൽ മരണമടഞ്ഞു. സിഫിലിസ് ആണ് മരണകാരണമെന്ന് കരുതപ്പെടുന്നു.

മരണശേഷമുള്ള ദശകങ്ങളിൽ അദ്ദേഹത്തിന്റെ രചനകൾക്ക് ധാരാളം അനുവാചകരുണ്ടായി. ഫ്രാൻസ് ലിസ്റ്റ്, റോബർട്ട് ഷൂമാൻ, ഫെലിക്സ് മെൻഡൽസൺ തുടങ്ങിയ സംഗീതജ്ഞരും സംഗീതശാസ്ത്രജ്ഞനായ ജോർജ് ഗ്രോവും അദ്ദേഹത്തിന്റെ രചനകൾ കണ്ടെടുക്കുകയും ശേഖരിക്കുകയും പ്രശസ്തമാക്കുകയും ചെയ്തു. പാശ്ചാത്യസംഗീതജ്ഞരിൽ മഹത്തായ സ്ഥാനം ഇന്ന് ഷൂബർട്ടിന് കൽപിക്കപ്പെടുന്നു.

അവലംബം[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ജോലി ചെയ്തിരുന്ന ഓട്ടോ എറിക് ഡൂയിഷ് ആയിരുന്നിരിക്കണം ഫ്രാൻസ് ഷൂൾബെർട്ടിന്റെ ജീവിതത്തെയും സംഗീതത്തെയും സംബന്ധിച്ച ഏറ്റവും ആധികാരിക പണ്ഠിതൻ. ഷൂൾബെർട്ടിന്റെ സംഗീതത്തിന്റെ കാറ്റലോഗ് ഉണ്ടാക്കിയതു കൂടാതെ ഇദ്ദേഹം ധാരാളം വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ ചിലത് ഇപ്പോഴും അച്ചടിക്കപ്പെടുന്നുണ്ട്.

ജർമൻ വിക്കിപ്പീഡിയ ലേഖനത്തിൽ നിന്നുള്ള കൂടുതൽ വായനാ സാമഗ്രികൾ:

 • Walther Dürr, Andreas Krause (ed.): Schubert-Handbuch. Metzler, Stuttgart 1997, ISBN 3-476-01418-5
 • Ernst Hilmar: Verzeichnis der Schubert-Handschriften in der Musiksammlung der Wiener Stadt- und Landesbibliothek. Kassel u. a. 1978 (Catalogus Musicus 8).
 • Ernst Hilmar, Margret Jestremski (ed.): Schubert-Enzyklopädie. 2 Bände. Hans Schneider, Tutzing 2004, ISBN 3-7952-1155-7
 • H.-J. Hinrichsen: Untersuchungen zur Entwicklung der Sonatenform in der Instrumentalmu­sik Franz Schuberts. Tutzing 1994
 • Elizabeth Norman McKay: Franz Schubert's Music for the Theatre. Foreword by Claudio Abbado. (Veröffentlichungen des IFSI, 5), Tutzing 1991
 • Christian Pollack (ed.): Franz Schubert: Bühnenwerke. Kritische Gesamtausgabe der Texte. Tutzing 1988
 • Ernst Hilmar, Otto Brusatti (ed., mit einer Einleitung von Walter Obermaier): Franz Schubert. Ausstellung der Wiener Stadt- und Landesbibliothek zum 150. Todestag des Komponisten. Katalog. Wien 1978.
 • Ernst Hilmar: Schubert. Graz 1989
 • Till Gerrit Waidelich (ed., together with R. Hilmar-Voit, A. Mayer): Franz Schubert. Dokumente 1817–1830. Erster Band: Texte. Programme, Rezensionen, Anzeigen, Nekrologe, Musikbeilagen und andere gedruckte Quellen (Veröffentlichungen des IFSI, 10/1), Tutzing 1993
 • Michael Lorenz: Studien zum Schubert-Kreis, PhDiss., University of Vienna, Vienna 2001
 • Ernst Hilmar (ed.): Franz Schubert. Dokumente 1801–1830. Erster Band. Addenda und Kommentar. (Veröffentlichungen des IFSI, 10/2), Tutzing 2003
 • Ernst Hilmar (ed.): Schubert durch die Brille. Mitteilungen des Internationalen Franz Schubert Instituts. Wien/Tutzing 1988–2003
 • Hans-Joachim Hinrichsen, Till Gerrit Waidelich (ed.): Schubert : Perspektiven Stuttgart 2001ff. ISSN 1617-6340 (content since 2001)

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

റെക്കോഡിംഗുകളും മിഡി ഫൈലുകളും[തിരുത്തുക]

ഷീറ്റ് മ്യൂസിക്ക്[തിരുത്തുക]


Persondata
NAME Schubert, Franz Peter
ALTERNATIVE NAMES
SHORT DESCRIPTION Austrian composer
DATE OF BIRTH 31 January 1797
PLACE OF BIRTH Vienna, Austria
DATE OF DEATH 19 November 1828
PLACE OF DEATH Vienna, Austria
"https://ml.wikipedia.org/w/index.php?title=ഫ്രാൻസ്_ഷൂബർട്ട്&oldid=1715441" എന്ന താളിൽനിന്നു ശേഖരിച്ചത്