ഹാൻസ് കൃസ്ത്യൻ ആൻഡേഴ്സൺ
Hans Christian Andersen | |
---|---|
![]() | |
ജനനം | Odense, Denmark | ഏപ്രിൽ 2, 1805
മരണം | ഓഗസ്റ്റ് 4, 1875 Copenhagen, Denmark | (പ്രായം 70)
ദേശീയത | Danish |
തൊഴിൽ | Novelist, short story writer, fairy tales writer |
രചനാ സങ്കേതം | Children's literature, travelogue |
സ്വാധീനിച്ചവർ | Ludvig Holberg, William Shakespeare, Christian Johann Heinrich Heine, The Brothers Grimm |
ഒപ്പ് | |
![]() |
ഹാൻസ് ക്രിസ്ത്യൻ ആൻഡേഴ്സൻ (Hans Christian Andersen Danish pronunciation: [ˈhanˀs ˈkʰʁæʂd̥jan ˈɑnɐsn̩] ഏപ്രിൽ 2, 1805 – ഓഗസ്റ്റ് 4, 1875), എച്. സി. ആൻഡേഴ്സൻ എന്ന പേരിൽ അറിയപ്പെടുന്ന ഒരു ഡാനിഷ് എഴുത്തുകാരനും കവിയും ബാലസാഹിത്യകാരനും ആണ്. "ദ സ്റ്റഡ്ഫാസ്റ്റ് ടിൻ സോൾജ്യർ", "ദ സ്നോ ക്വീൻ", "ദ ലിറ്റിൽ മെർമെയ്ഡ്", "തംബലിന", "ദ ലിട്ൽ മാച്ച് ഗേൾ", "ദ അഗ്ളി ഡക്ക്ലിംഗ്" [1]എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ .
അദ്ദേഹത്തിന്റെ കവിതകളും കഥകളും 150-ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയിൽനിന്നും പ്രചോദനമുൾക്കൊണ്ട് സിനിമകളും നാടകങ്ങളും ബാലേകളും കാർട്ടൂൺ സിനിമകളും നിർമ്മിക്കപ്പെട്ടിട്ടുണ്ട് .
ജീവചരിത്രം[തിരുത്തുക]
കുട്ടിക്കാലം[തിരുത്തുക]
ഹാൻസ് ക്രിസ്ത്യൻ ആൻഡേഴ്സൻ ഡെന്മാർക്കിലെ ഒഡാൻസ് പട്ടണത്തിൽ ഏപ്രിൽ 2, 1805-ആണ് ജനിച്ചത്. ഹാൻസ് ക്രിസ്ത്യൻ എന്നിവ സാധാരണയായി ഉപയോഗിച്ചുവരുന്ന ഡാനിഷ് പേരുകളാണ്. അദ്ദേഹത്തിന്റെ പിതാവ്, അവർ ഒരു പ്രഭുകുടുംബത്തിൽപ്പെട്ടവരാണെന്ന് കരുതിയിരുന്നുവെങ്കിലും ഈ ധാരണ തെറ്റാണെന്ന് പല ചരിത്രകാരൻമാരും കരുതുന്നു. ഫ്രെഡെറിക്ക് ആറാമൻ രാജാവ്, ഹാൻസിന്റെ വിദ്യാഭ്യാസത്തിനായി ചില സഹായങ്ങൾ നൽകി. [2]
കൃതികൾ[തിരുത്തുക]
1835-ലാണ് ആൻഡേഴ്സൻ യക്ഷിക്കഥകളുടെ (Fairy tales, ഡാനിഷ്: Eventyr) ആദ്യഭാഗം പുറത്തിറക്കിയത്. 1836-ലും 1837-ലും കൂടുതൽ കഥകൾ ഉൾക്കൊള്ളുന്ന വാല്യങ്ങൾ പുറത്തിറക്കി. ഇവ പുറത്തിറങ്ങിയ കാലത്ത് അത്ര വിജയമായിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ 1836-ൽ പുറത്തിറക്കിയ നോവലുകളായ ഒ.ടി (O.T.), ഒൻലി എ ഫിഡ്ലർ എന്നിവ വിജയിച്ചു. 1837-ലാണ് ആൻഡേഴ്സന്റെ ഏറ്റവും പ്രചരിച്ച കൃതികളിലൊന്നായ അഗ്ലി ഡക്ലിങ് (Ugly Duckling) പുറത്തിറങ്ങിയത്.
അവലംബം[തിരുത്തുക]
- ↑ http://www.nycgovparks.org/sub_your_park/historical_signs/hs_historical_sign.php?id=12332?HCANYUSA=
- ↑ http://malayalam.webdunia.com/miscellaneous/literature/articles/0712/02/1071202031_1.htm
പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]
- Works by ഹാൻസ് കൃസ്ത്യൻ ആൻഡേഴ്സൺ on Open Library at the Internet Archive
- Hans Christian Andersen Information Odense
- Hans Christian Andersen biography
- Works by Hans Christian Andersen at Internet Archive. Scanned, color illustrated first editions.
- രചനകൾ ഹാൻസ് കൃസ്ത്യൻ ആൻഡേഴ്സൺ ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)
- And the cobbler's son became a princely author Details of Andersen's life and the celebrations.
- The Hans Christian Andersen Center - contains many Andersen's stories in Danish and English
- The Hans Christian Andersen Museum in Odense has a large digital collection of Hans Christian Andersen papercuts, drawings and portraits - You can follow his travels across Europe and explore his Nyhavn study.
- The Orders and Medals Society of Denmark has descriptions of Hans Christian Andersen's Medals and Decorations.