Jump to content

ഹെക്ടർ ബെർലിയോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hector Berlioz എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Crop of a carte de visite photo of Hector Berlioz by Franck, Paris, ca. 1855

ഹെക്ടർ ബെർലിയോസ്[1] (pronounced [ɛktɔʁ bɛʁˈljoːz]; ഡിസംബർ 11 1803 – മാർച്ച് 8 1869) കാല്പനികത കാലഘട്ടത്തിലെ ഒരു ഫ്രഞ്ച് സംഗീതജ്ഞനായിരുന്നു. കാല്പനികതയുടെ വികസനത്തിന് (Romanticism) ആക്കം നൽകിയ അദ്ദേഹത്തിന്റെ രചനകളിൽനിന്നും പ്രചോദനം ഉൾക്കൊണ്ടവരിൽ റിച്ചാർഡ് വാഗ്നർ നിക് കൊളായി റിംസി-കോരസക്കോവ്,ഫ്രാൻസ് ലിസ്റ്റ്, റിച്ചാർഡ് സ്റ്റ്രോസ്സ്, ഗുസ്താവ് മാൽഹർ എന്നിവർ ഉൾപ്പെടുന്നു..[2].സിംഫണി ഫന്റാസ്റ്റിക്(1830), റിക്വിയെം(1837) എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തരചനകളാണ്.

ആദ്യകാല ജീവിതം

[തിരുത്തുക]

തെക്ക് കിഴക്കൻ ഫ്രാൻസിലെ ഗ്രെനോബ്ല് എന്ന നഗരത്തിന് സമീപമായാണ് അദ്ദേഹം ജനിച്ചത്. പിതാവ് ലൂയിസ് ജോസഫ് ബെർലിയോസ്' പ്രശസ്തനായ ഭിഷഗ്വരനായിരുന്നു.[3] [4] പന്ത്രണ്ടം വയസ്സിൽ അദ്ദേഹം സംഗീതാഭ്യാസം തുടങ്ങി. 1821-ൽ 18ആം വയസ്സിൽ പാരിസിലേക്ക് വൈദ്യശാസ്ത്രപഠനത്തിനായി പോയെങ്കിലും ആ വിഷയത്തിലെ താല്പര്യക്കൂറവ് കാരണം മൂന്നു വർഷത്തിനു ശേഷം വൈദ്യശാസ്ത്രപഠനം ഉപേക്ഷിച്ചു

അവലംബം

[തിരുത്തുക]
  1. baptised Louis-Hector Berlioz, See MacDonald, "Berlioz, (Louis-)Hector", New Grove, 2:581.
  2. Blas Matamoros – "Hector Berlioz: Un genio Francés", essay edited by Grupo Santillana and La Nación, Buenos Aires, 2004
  3. Matthew B. Tepper. "Matthew B. Tepper". Home.earthlink.net. Archived from the original on 2012-08-06. Retrieved 2010-03-13.
  4. "Caltech". Its.caltech.edu. 1996-06-03. Retrieved 2010-03-13.


"https://ml.wikipedia.org/w/index.php?title=ഹെക്ടർ_ബെർലിയോസ്&oldid=3739314" എന്ന താളിൽനിന്ന് ശേഖരിച്ചത്