ഫ്യുറഡാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്യുറഡാൻ
Carbofuran
Carbofuran
Names
IUPAC name
2,2-dimethyl-2,3-dihydro-1-benzofuran-7-yl methylcarbamate
Other names
Carbofuran, Furadan, Curater
Identifiers
3D model (JSmol)
ChEMBL
ChemSpider
ECHA InfoCard 100.014.867 വിക്കിഡാറ്റയിൽ തിരുത്തുക
KEGG
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance White, crystalline solid
സാന്ദ്രത 1.18 g/cm3
ദ്രവണാങ്കം
ക്വഥനാങ്കം
320 mg/L at 25 °C[2]
Solubility Highly soluble in N-methyl-2-pyrrolidone, dimethylformamide, dimethyl sulfoxide, acetone, acetonitrile, methylene chloride, cyclohexanone, benzene and xylene[3]
log P 2.32 (octanol/water)[4]
Hazards
Flash point {{{value}}}
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what ischeckY/☒N?)

കാർബാമേറ്റ് ഇനത്തിൽപ്പെട്ട മാരകമായ ഒരു കീടനാശിനിയാണ് ഫ്യുറഡാൻ (Furadan ) അഥവാ കാർബോഫ്യൂറാൻ (Carbofuran ). വീര്യത്തിന്റെ അടിസ്ഥാനത്തിൽ ഇതിനെ ഏറ്റവും ശക്തവും മാരകവുമായ ചുവന്ന ലേബൽ ഇനത്തിലാണ് പെടുത്തിയിരിക്കുന്നത് . തരി രൂപത്തിലാണ് ഇത് വിപണനം ചെയ്യുന്നത്. കീടങ്ങളെ എല്ലാം പറ്റെ നശിപ്പിക്കുവാൻ കഴിവുള്ള ഈ കീടനാശിനി, മണ്ണിൽ കലർത്തിയാൽ, വേരുകളിലൂടെ ശരീര വ്യവസ്ഥക്കുള്ളിൽ കടന്ന് (systemic action ) ദീർഘകാലം (residual action ) കീടങ്ങളെ നശിപ്പിക്കുകായും, അതോടൊപ്പം പ്രകൃതിയുടെ സന്തുലിതാവസ്ഥയെ വിവധ തലങ്ങളിൽ നശിപ്പിക്കുകയം ചെയ്യും.

വിഷത്വം സകശേരുക്കളിൽ[തിരുത്തുക]

ശരീരത്തിലെ കോളിനിസട്രസ് തടസ്സപ്പെടുത്തുന്നതിനാൽ (cholinesterase inhibitor) ഇത് നാഡിവ്യവസ്ഥക്ക് വിഷത്വം( Neurotoxic ) ഉണ്ടാക്കുന്നു. മനുഷ്യന് മരണം സംഭവിക്കാൻ ഒരു ഗ്രാം മതി. പക്ഷിക്ക് ഒരു തരിയും.

ഉപയോഗം[തിരുത്തുക]

വാഴ കൃഷിക്കാണ് കേരളത്തിൽ ഇത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നത്. സോയാബീൻ ചെടി നശിപ്പിക്കുന്ന ചെടിപേനുകൾക്കെതിരെ (aphids), ഫ്യുറഡാൻ വളരെ ഫലപ്രദമാണ്.

രാസ ഘടന[തിരുത്തുക]

ഐസോസയനൈറ്റ് എന്നാ മാരക വിഷമാണ് ഇതിന്റെ മൂലവസ്തു. രാസ നാമം : 2,3-dihydro-2,2-dimethyl-7-benzofuranyl methylcarbamate . സീ എ എസ് നമ്പർ: 1563-66-2 .

നിരോധനം[തിരുത്തുക]

2008 ൽ കാനഡയും യൂറോപ്യൻ യുണിയൻ രാജ്യങ്ങളും കാർബോഫുറാൻ നിരോധിച്ചു. അപ്പോൾത്തന്നെ, ചില ഇനങ്ങളെ ഒഴിവാക്കി യു എസ്സും നിരോധനം പ്രഖ്യാപിച്ചു .[5]. മെയ്‌ 2009 ൽ പൂർണ നിരോധനം നടപ്പാക്കി. [6]

കേരളത്തിൽ[തിരുത്തുക]

05മെയ്‌ 2011 ല് ഇതിന്റെ വിപണനവും ഉപയോഗവും കേരള സർക്കാർ പൂർണമായും നിരോധിച്ചു.

കൂടുതൽ വിഷത്വമുള്ളവ[തിരുത്തുക]

ആൽടികാർബ് ( aldicarb ), പരാത്തിയോൻ (parathion ) എന്നീ രണ്ടു കീടനാശിനികൾക്ക് മാത്രമാണ് ഫ്യുറഡാ നേക്കാൾ കൂടുതൽ വിഷത്വമൂള്ളത്. ഇവക്കു മൂന്നിനും ചുവന്ന ലേബൽ ആണുള്ളത്.

അവലംബം[തിരുത്തുക]

മനോരമ ദിനപത്രം 05-05-2011

  1. Lide, David R. (1998). Handbook of Chemistry and Physics (87 ed.). Boca Raton, FL: CRC Press. pp. 3–94. ISBN 0-8493-0594-2.
  2. Sharom MS et al; Water Res 14: 1095-100 (1980)
  3. US EPA/OPPTS; Reregistration Eligibility Decisions (REDs) Database on Carbofuran (1563-66-2). EPA-738-R-06-031. August 2006.
  4. Hansch, C., Leo, A., D. Hoekman. Exploring QSAR - Hydrophobic, Electronic, and Steric Constants. Washington, DC: American Chemical Society., 1995., p. 101
  5. US EPA (July 31, 2008). "Carbofuran Cancellation Process". US EPA. Retrieved 2008-08-11.
  6. "EPA Bans Carbofuran Pesticide Residues on Food". Environmental News Service. May 11, 2009. Archived from the original on 2018-10-04. Retrieved 2009-06-05.
"https://ml.wikipedia.org/w/index.php?title=ഫ്യുറഡാൻ&oldid=3999434" എന്ന താളിൽനിന്ന് ശേഖരിച്ചത്