മെറ്റാബോളൈറ്റ്
ബയോകെമിസ്ട്രിയിൽ, ഉപാപചയ പ്രവർത്തനത്തിന്റെ അഥവാ മെറ്റബോളിസത്തിന്റെ ഇടനില ഉൽപ്പന്നമോ അന്തിമ ഉൽപ്പന്നമോ ആണ് മെറ്റാബോളൈറ്റ് എന്ന് അറിയപ്പെടുന്നത്. [1] ചെറിയ തന്മാത്രകളെ സൂചിപ്പിക്കാനാണ് ഈ പദം സാധാരണയായി ഉപയോഗിക്കുന്നത്. ഇന്ധനം, ഘടന, സിഗ്നലിംഗ്, എൻസൈമുകളിൽ ഉളവാക്കുന്ന ഉത്തേജക അല്ലെങ്കിൽ നിരോധക ഫലങ്ങൾ, സ്വന്തം നിലയിലുള്ള ഉൽപ്രേരക പ്രവർത്തനം (സാധാരണയായി ഒരു എൻസൈമിന്റെ കോഫാക്ടറായി), പ്രതിരോധം, മറ്റ് ജീവികളുമായുള്ള ഇടപെടൽ (ഉദാ: പിഗ്മെന്റുകൾ, ഗന്ധവസ്തുക്കൾ, ഫിറോമോണുകൾ) എന്നിവയുൾപ്പെടെ വിവിധ ധർമ്മങ്ങൾ മെറ്റാബോളൈറ്റുകൾക്കുണ്ട്.
പ്രൈമറി മെറ്റാബോളൈറ്റ് സാധാരണ "വളർച്ച", വികാസം, പുനരുൽപാദനം എന്നിവയിൽ നേരിട്ട് പങ്കുവഹിക്കുന്നു. വ്യാവസായിക മൈക്രോബയോളജി വഴി വലിയ തോതിൽ ഉൽപ്പാദിപ്പിക്കുന്ന ഒരു പ്രൈമറി മെറ്റാബോളൈറ്റ് ആണ് എഥിലീൻ.
പ്രൈമറി മെറ്റാബോളൈറ്റുകളിൽ നിന്ന് വ്യത്യസ്തമായി, സെക്കന്ററി മെറ്റാബോളൈറ്റ് "വളർച്ച", വികാസം, പുനരുൽപാദനം എന്നിവയിൽ നേരിട്ട് പങ്കുവഹിക്കുന്നില്ല, എന്നാൽ അവയ്ക്ക് സാധാരണയായി ഒരു പ്രധാന പാരിസ്ഥിതിക ധർമ്മം ഉണ്ട്. ആന്റിബയോട്ടിക്കുകളും റെസിനുകൾ, ടെർപീനുകൾ തുടങ്ങിയ പിഗ്മെന്റുകളും ഇതിന് ഉദാഹരണങ്ങളാണ്.
ചില ആന്റിബയോട്ടിക്കുകൾ പ്രൈമറി മെറ്റാബോളൈറ്റുകളെ മുൻഗാമികളായി ഉപയോഗിക്കുന്നു; ഉദാഹരണത്തിന്, ആക്റ്റിനോമൈസിൻ നിർമ്മിക്കപ്പെടുന്നത് ട്രിപ്റ്റോഫൻ എന്ന പ്രൈമറി മെറ്റാബോളൈറ്റിൽ നിന്നാണ്. ചില പഞ്ചസാരകൾ മെറ്റാബോളൈറ്റുകളാണ്; ഉദാഹരണത്തിന് ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നിവ. ഇവ രണ്ടും ഉപാപചയ പാതകളിൽ കാണപ്പെടുന്നു.
വ്യാവസായിക മൈക്രോബയോളജി വഴി നിർമ്മിക്കുന്ന പ്രൈമറി മെറ്റാബോളൈറ്റുകൾക്കുള്ള ചില ഉദാഹരണങ്ങൾ: [2]
| വിഭാഗം | ഉദാഹരണം |
|---|---|
| ആൽക്കഹോൾ | എഥനോൾ |
| അമിനോ ആസിഡുകൾ | ഗ്ലൂട്ടാമിക് ആസിഡ്, അസ്പാർട്ടിക് ആസിഡ് |
| ന്യൂക്ലിയോടൈഡുകൾ | 5' ഗ്വാനിലിക് ആസിഡ് |
| ആന്റിഓക്സിഡന്റുകൾ | ഐസോഅസ്കോർബിക് ആസിഡ് |
| ഓർഗാനിക് ആസിഡുകൾ | അസറ്റിക് ആസിഡ്, ലാക്റ്റിക് ആസിഡ് |
| പോളിയോളുകൾ | ഗ്ലിസറോൾ |
| വിറ്റാമിനുകൾ | ബി 2 |
മെറ്റബോളോം ഉപാപചയ പ്രതിപ്രവർത്തനങ്ങളുടെ ഒരു വലിയ ശൃംഖല രൂപപ്പെടുത്തുന്നു. ഇതിൽ ഒരു എൻസൈമാറ്റിക് രാസപ്രവർത്തനത്തിന്റെ ഉൽപ്പന്നങ്ങൾ മറ്റ് രാസപ്രവർത്തനങ്ങളിലേക്കുള്ള അഭികാരകങ്ങളായി മാറുന്നു.
രാസ സംയുക്തങ്ങളിൽ നിന്നുള്ള മെറ്റാബോളൈറ്റുകൾ, അവ ശരീരത്തിൽ സ്വാഭാവികമായി ഉള്ളവയായാലും ഔഷധങ്ങളായാലും, ആ സംയുക്തങ്ങളെ വിഘടിപ്പിച്ച് പുറന്തള്ളുന്ന സ്വാഭാവിക ജൈവരാസ പ്രക്രിയയുടെ ഭാഗമായി രൂപം കൊള്ളുന്നു. [3] ഒരു സംയുക്തത്തിന്റെ വിഘടന നിരക്ക് അതിന്റെ പ്രവർത്തനത്തിന്റെ ദൈർഘ്യവും തീവ്രതയും നിർണ്ണയിക്കുന്ന ഒരു പ്രധാന ഘടകമാണ്. ഔഷധ സംയുക്തങ്ങൾ എങ്ങനെ മെറ്റബോളൈസ് ചെയ്യപ്പെടുന്നുവെന്നും അവയുടെ മെറ്റാബോളൈറ്റുകൾക്ക് ഉണ്ടാകാവുന്ന പാർശ്വഫലങ്ങൾ എന്തൊക്കെയെന്നും മനസ്സിലാക്കുന്നത് ഔഷധ കണ്ടുപിടിത്തത്തിന്റെ ഒരു പ്രധാന ഭാഗമാണ്. [4]
ഇതും കാണുക
[തിരുത്തുക]- ആന്റിമെറ്റാബോളൈറ്റ്
- ഇന്റർമീഡിയറി മെറ്റബോളിസം, ഇന്റർമീഡിയറ്റ് മെറ്റബോളിസം എന്നും അറിയപ്പെടുന്നു
- മെറ്റബോളിക് കൺട്രോൾ അനാലിസിസ്
- മെറ്റബോളോമിക്സ്, നിശ്ചിത സാഹചര്യങ്ങളിൽ ഒരു വ്യവസ്ഥയിലെ (കോശം, കല അല്ലെങ്കിൽ ജീവി) സമഗ്ര മെറ്റാബോളൈറ്റ് പ്രൊഫൈലുകളെക്കുറിച്ചുള്ള പഠനം
- ഉപാപചയ പാത
- ബാഷ്പശീല ജൈവ സംയുക്തങ്ങൾ
അവലംബം
[തിരുത്തുക]- ↑
Venes, Donald, ed. (1940). Taber's Cyclopedic Medical Dictionary (23 ed.). Philadelphia: F.A. Davis (published 2017). p. 1510. ISBN 9780803659407. Retrieved 16 March 2020.
metabolite [...] Any product of metabolism.
{{cite book}}: ISBN / Date incompatibility (help) - ↑ Demain, Arnold L. (December 1980). "Microbial production of primary metabolites". Naturwissenschaften. 67 (12): 582–587. Bibcode:1980NW.....67..582D. doi:10.1007/BF00396537. PMID 7231563.
- ↑ Harris, Edward D. "Biochemical Facts behind the Definition and Properties of Metabolites" (PDF). FDA.gov. United States Food and Drug Administration. Archived from the original (PDF) on 2017-08-30. Retrieved 28 April 2017.
- ↑ Obach, R. Scott; Esbenshade, Timothy A. (April 2013). "Pharmacologically Active Drug Metabolites: Impact on Drug Discovery and Pharmacotherapy". Pharmacological Reviews. 65 (2): 578–640. doi:10.1124/pr.111.005439. PMID 23406671.
പുറംകണ്ണികൾ
[തിരുത്തുക]
Metabolites എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)