ക്വിനാൽഫോസ്
Jump to navigation
Jump to search
![]() | |
Names | |
---|---|
IUPAC name
O,O-Diethyl O-2-quinoxalinyl phosphorothioate
| |
Other names
O,O-diethyl O-quinoxalin-2-yl phosphorothioate; Diethquinalphion; Diethquinalphione
| |
Identifiers | |
CAS number | 13593-03-8 |
SMILES | |
InChI | |
Properties | |
തന്മാത്രാ വാക്യം | C12H15N2O3PS |
Molar mass | 298.3 g mol−1 |
Appearance | ചുവപ്പുകലർന്ന ബ്രൗൺ നിറമുള്ള ദ്രാവകം |
ദ്രവണാങ്കം | 31 °C (88 °F; 304 K) |
Solubility in water | 17.8 mg/L at 22 °C |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa). | |
Infobox references | |
കീടനാശിനിയായി ഉപയോഗിക്കപ്പെടുന്ന ഓർഗാനോഫോസ്ഫേറ്റ് വർഗ്ഗത്തിലുള്ള ഒരു രാസവസ്തുവാണ് ക്വിനാൽഫോസ്. ചുവപ്പുകലർന്ന ബ്രൗൺ നിറമുള്ള ദ്രാവകമാണിത്. ഇതിന്റെ രാസവാക്യം C12H15N2O3PS എന്നും IUPAC നാമം ഒ,ഒ-ഡൈഈതൈൽ ഒ-ക്വിനോക്സാലിൻ-2-യിൽ പോസ്ഫോറോതയോഏറ്റ് എന്നാണ്.[1][2] ലോകാരോഗ്യസംഘടനയുടെ (ഡബ്യൂ.എച്ച്.ഒ.) അക്യൂട്ട് ഹസാർഡ് റാങ്കിങ് സമ്പ്രദായമനുസരിച്ച് ഇടത്തരം അപകടസാദ്ധ്യതയുള്ളത് (moderately hazardous) എന്നഗണത്തിലാണ് ഈ രാസവസ്തുവിനെ പെടുത്തിയിട്ടുള്ളത്. ക്വിനാൽഫോസിന്റെ ഉപയോഗം മിക്ക രാജ്യങ്ങളും നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്തിട്ടുണ്ട്.[3]
ഇന്ത്യയിൽ മഞ്ഞ ലേബൽ (ഉയർന്ന വിഷസ്വഭാവമുള്ളത്) നൽകപ്പെട്ടിട്ടുള്ള ഈ കീടനാശിനി ഗോതമ്പ്, നെല്ല്, കാപ്പി, കരിമ്പ്, പരുത്തി എന്നിവയുടെ കൃഷിയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.