അക്രിലോനൈട്രൈൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Acrylonitrile എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അക്രിലോനൈട്രൈൽ
Acrylonitrile-2D.png
Acrylonitrile-2D-skeletal.svg
Acrylonitrile-3D-balls.png
Acrylonitrile-3D-vdW.png
Names
IUPAC name
2-propenenitrile
Other names
cyanoethene,
vinylcyanide
Identifiers
CAS number 107-13-1
PubChem 7855
SMILES
InChI
ChemSpider ID 7567
Properties
തന്മാത്രാ വാക്യം C3H3N
Molar mass 53.06 g mol−1
Appearance Colourless liquid
സാന്ദ്രത 0.81 g/cm3
ദ്രവണാങ്കം -84 °C(189 K)
ക്വഥനാങ്കം

77 °C (350 K)

Solubility in water 7 g/100 mL at 20 °C
Hazards
MSDS ICSC 0092
Main hazards flammable,
reactive,
toxic
Related compounds
Related compounds acrylic acid,
acrolein
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
 ☑Y verify (what is☑Y/☒N?)
Infobox references

ഒരു കാർബണിക സംയുക്തമാണ് അക്രിലോനൈട്രൈൽ. ഇതിനു വിനൈൽ സയനൈഡ് എന്നും പേരുണ്ട്. ദ്രവവസ്തുവാണ്. ഫോർമുല, CH2=CH-CN. തിളനില 78oC വെള്ളത്തിൽ അലിയും. ആ.സാ. 0.797. ബേരിയം സയനൈഡിന്റെ സാന്നിധ്യത്തിൽ അസറ്റിലീൻ ഹൈഡ്രജൻ സയനൈഡുമായി പ്രവർത്തിച്ചു അക്രിലൊനൈട്രൈൽ ലഭ്യമാക്കുന്നു:

CH = CH + HCN → CH2 = CH - CN

അക്രിലൊനൈട്രൈൽ സ്വയം പോളിമറീകരിച്ചും മറ്റു യൗഗികങ്ങളുമായി സഹപോളിമറീകരിച്ചും (copolymerise) വ്യവസായപ്രാധാന്യമുള്ള ഒട്ടനേകം വസ്തുക്കൾ തരുന്നു. ഒറ്റയ്ക്കു പോളീമറീകരിച്ചു ലഭിക്കുന്ന പോളി അക്രിലൊനൈട്രൈൽ കൃത്രിമനാരുകളുണ്ടാക്കുവാനും ബ്യൂട്ടാ ഡൈഈനുമായി (Buta diene) കൂട്ടുചേർന്നു പോളിമറീകരിച്ചു കിട്ടുന്ന ഉത്പന്നം ബ്യൂണാ-N റബർ നിർമ്മിക്കുവാനും പ്രയോജനപ്പെടുന്നു. വിനൈൽ ക്ലോറൈഡ്, വിനൈൽ പിരിഡീൻ (Vinyl pyridine) എന്നിവയുമായി സഹപോളിമറീകരിച്ചു കിട്ടുന്ന ഉത്പന്നങ്ങളും വ്യവസായപ്രാധാന്യമുള്ളവയാണ്.

അവലംബം[തിരുത്തുക]

  • Acrylonitrile [1]
  • Acrylonitrile [2]
  • Safety data for acrylonitrile [3]
  • Chronic REL Tox Summaries Acrylonitrile - Chloropicrin [4]
Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്രിലോനൈട്രൈൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അക്രിലോനൈട്രൈൽ&oldid=2279692" എന്ന താളിൽനിന്ന് ശേഖരിച്ചത്