മാറ്റങ്ങൾ

Jump to navigation Jump to search
29 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
== ചരിത്രം ==
[[യൂറോപ്പ്|യൂറോപ്യന്മാരുടെ]] വരവിനുമുൻപ് ഫിലഡെൽഫിയയും സമീപ പ്രദേശങ്ങളും [[ലെനപീ]] ആദിവാസികളുടെ ആവാസകേന്ദ്രമായിരുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഡച്ച്, ബ്രിട്ടീഷ് സ്വീഡിഷ് സഞ്ചാരികൾ ഫിലഡെൽഫിയ ഉൾപ്പെടുന്ന [[ഡെലവെയർ നദി|ഡെലവെയർ നദീതടത്തിൽ]] വാസമുറപ്പിച്ചു. 1681-ൽ ബ്രിട്ടണിലെ ചാൾസ് രണ്ടാമൻ രാജാവ് ഈ പ്രദേശങ്ങളുടെ നിയന്ത്രണം [[വില്യം പെൻ]] എന്നയാൾക്കു നൽകി. പെൻ‌സിൽ‌വേനിയ എന്ന കോളനിയുടെ രൂപവത്കരണത്തിനു വഴിതെളിച്ചതും ഈ ഉടമ്പടിയാണ്. ഡെലവെയർ നദിയോടടുത്ത് വ്യാപാരത്തിന്റെയും ഭരണത്തിന്റെയും കേന്ദ്രമാകുംവിധത്തിൽ ഒരു നഗരം കെട്ടിപ്പടുക്കുക വില്യം പെന്നിന്റെ പദ്ധതിയായിരുന്നു. ചാൾസ് രണ്ടാമനിൽ നിന്നും ഭൂമിയുടെ അവകാശം ലഭിച്ചുവെങ്കിലും ലെനപീ ആദിവാസികളിൽ നിന്നും ഇദ്ദേഹം ഈ പ്രദേശം വീണ്ടും വാങ്ങി. ലെനപീ ആദിവാസികളുമായി സഹവർത്തിത്വത്തിൽ കഴിഞ്ഞ് തന്റെ കോളനിയിൽ സമാധാനം ഉറപ്പാക്കുകയായിരുന്നു പെന്നിന്റെ ലക്ഷ്യം. [[ക്വേക്കർ]] എന്ന ക്രിസ്തീയവിഭാഗത്തിൽ അംഗമായിരുന്ന പെൻ മുൻപ് മതപീഡനങ്ങൾക്കിരയായിട്ടുണ്ട്. ഇക്കാരണത്താൽ തന്റെ കോളനിയിൽ മതഭേദമില്ലാതെ ആർക്കും ആരാധന നടത്താനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കമെന്നും അദ്ദേഹത്തിനു നിഷ്കർഷയുണ്ടായിരുന്നത്രേ. ഇതുകൊണ്ടാവണം തന്റെ ഭരണകേന്ദ്രമായ നഗരത്തിന് അദ്ദേഹം സാഹോദര്യ സ്നേഹം എന്നർത്ഥം വരുന്ന ഫിലഡെൽഫിയ എന്ന പേരു നൽകിയത്.
 
==പുറത്തേയ്ക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2909323" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി