Jump to content

അക്രോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Akron, Ohio എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അക്രോൺ
Skyline of അക്രോൺ
പതാക അക്രോൺ
Flag
Official seal of അക്രോൺ
Seal
Nickname(s): 
Rubber Capital of the World, City of Invention, Rubber City, Tire City
Location within Summit County, Ohio, USA
Location within Summit County, Ohio, USA
CountryUnited States
StateOhio
CountySummit
DemonymAkronite
Founded1825
Incorporated1835 (village)
ഭരണസമ്പ്രദായം
 • MayorDon Plusquellic (D)
വിസ്തീർണ്ണം
 • City62.4 ച മൈ (161.6 ച.കി.മീ.)
 • ഭൂമി62.1 ച മൈ (160.8 ച.കി.മീ.)
 • ജലം0.3 ച മൈ (0.9 ച.കി.മീ.)
ഉയരം
1,004 അടി (306 മീ)
ജനസംഖ്യ
 (2000)[1]
 • City2,17,074
 • ജനസാന്ദ്രത3,497/ച മൈ (1,350.3/ച.കി.മീ.)
 • മെട്രോപ്രദേശം
6,94,960
സമയമേഖലUTC-5 (EST)
 • Summer (DST)UTC-4 (EDT)
ഏരിയ കോഡ്330, 234
FIPS code39-01000[2]
GNIS feature ID1064305[3]
വെബ്സൈറ്റ്http://www.ci.akron.oh.us

കൃത്രിമറബറിന്റെ ആസ്ഥാനമെന്നു വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കൻ നഗരം. 41o7' വടക്ക്; 81o37' പടിഞ്ഞാറ് ഒഹായോ സംസ്ഥാനത്തിൽ ഈറി തടാകതീരത്തുനിന്നും 28 കി.മീ. തെക്കായി സ്ഥിതിചെയ്യുന്ന അക്രോൺ വൻകിട വ്യവസായങ്ങളുടെ കേന്ദ്രമാണ്. ഈറി തടാകത്തിൽ പതിക്കുന്ന ഗതാഗതയോഗ്യമായ ലിററിൽ ഗ്വയാഹോഗാ നദിയുടെ കരയിലാണ് ഈ പട്ടണം. ഇവിടെ റബർവ്യവസായം, പ്രത്യേകിച്ച് ടയർനിർമ്മാണം, അത്യധികം അഭിവൃദ്ധിപ്പെട്ടിരിക്കുന്നു. സമുദ്രനിരപ്പിൽനിന്നും ഉദ്ദേശം 260 മീ. ഉയരത്തിലുള്ള ഈ പട്ടണം അമേരിക്കൻ വ്യോമയാനഗവേഷണത്തിന്റെ മുഖ്യകേന്ദ്രങ്ങളിലൊന്നാണ്; ആധുനികസജ്ജീകരണങ്ങളുള്ള ഒരു ഒന്നാംകിട വിമാനത്താവളവും ഇവിടെയുണ്ട്. പ്ലാസ്റ്റിക് സാധനങ്ങൾ, ഉടുപ്പുകൾ, വാഹനങ്ങൾ തുടങ്ങിയവ നിർമ്മിക്കുന്ന ധാരാളം ഫാക്ടറികൾ കാണാം. ഭക്ഷ്യോത്പന്നവ്യവസായവും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്.

കറുത്തവരുടെ സ്വാതന്ത്യത്തിനുവേണ്ടി ശബ്ദമുയർത്തിയ ജോൺ ബ്രൗണിന്റെ (1800-59) ജൻമസ്ഥലമാണിവിടം. ഇവിടെ ഒരു സർവകലാശാലയുമുണ്ട്.

അവലംബം

[തിരുത്തുക]
  1. "US Census 2000 est".
  2. "American FactFinder". United States Census Bureau. Retrieved 2008-01-31.
  3. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്രോൺ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അക്രോൺ&oldid=3397626" എന്ന താളിൽനിന്ന് ശേഖരിച്ചത്