ഡെലവെയർ നദി
ഡെലവെയർ നദി | |
---|---|
![]() ഡെലവെയർ നദി പെൻസിൽവാനിയയിലെ ന്യൂ ഹോപ്പിന് സമീപം (ഓഗസ്റ്റ് 2019). | |
![]() Map of the Delaware River watershed, showing major tributaries and cities | |
Country | United States |
State | New York, New Jersey, Pennsylvania, Delaware and Maryland |
Cities | Margaretville, NY, Delhi, NY, Deposit, NY, Hancock, NY, Callicoon, NY, Lackawaxen, PA, Port Jervis, NY, Stroudsburg, PA, Easton, PA, New Hope, PA, Trenton, NJ, Camden, NJ, Philadelphia, PA, Chester, PA, Wilmington, DE, Salem, NJ, Dover, DE |
Physical characteristics | |
പ്രധാന സ്രോതസ്സ് | West Branch Mount Jefferson, Town of Jefferson, Schoharie County, New York, United States 2,240 അടി (680 മീ) 42°27′12″N 74°36′26″W / 42.45333°N 74.60722°W |
രണ്ടാമത്തെ സ്രോതസ്സ് | East Branch Grand Gorge, Town of Roxbury, Delaware County, New York, United States 1,560 അടി (480 മീ) 42°21′26″N 74°30′42″W / 42.35722°N 74.51167°W |
നദീമുഖം | Delaware Bay Delaware, United States 0 അടി (0 മീ) 39°25′13″N 75°31′11″W / 39.42028°N 75.51972°W |
നീളം | 301 മൈ (484 കി.മീ) |
Discharge |
|
Discharge (location 2) |
|
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 13,539 ച മൈ ([convert: unknown unit]) |
പോഷകനദികൾ | |
Type | Scenic, Recreational |
ഡെലവെയർ നദി അമേരിക്കൻ ഐക്യനാടുകളിലെ മിഡ്-അറ്റ്ലാന്റിക് മേഖലയിലൂടെ ഒഴുകുന്ന ഒരു സുപ്രധാന നദിയാണ്. ന്യൂയോർക്കിലെ ഹാൻകോക്ക് നഗരത്തിനു സമീപത്തുവച്ച് പോഷക നദികളോടൊപ്പം ചേരുന്ന ഇത് ന്യൂയോർക്ക്, പെൻസിൽവാനിയ, ന്യൂജേഴ്‌സി, ഡെലവെയർ സംസ്ഥാനങ്ങളുടെ അതിർത്തികളിലൂടെ ഏകദേശം 282 മൈൽ (454 കിലോമീറ്റർ)[1] ഒഴുകി ഡെലവെയർ ബേയിലേക്ക് പതിക്കുന്നു. കിഴക്കൻ യു.എസിലെ ഏറ്റവും നീളം കൂടിയ, സ്വതന്ത്രമായി ഒഴുകുന്ന (അണക്കെട്ടില്ലാത്ത) ഒരു നദിയാണിത്. നാഷണൽ വൈൽഡ് ലൈഫ് ഫെഡറേഷൻ ഈ നദിയെ രാജ്യത്തിന്റെ മഹത്തായ നദികളിലൊന്നായി അംഗീകരിക്കുമ്പോൾ[2] അമേരിക്കൻ റിവേർസ് എന്ന സംഘടന ഇതിനെ "ലൈഫ് ബ്ലഡ് ഓഫ് ദ നോർത്ത്ഈസ്റ്റ്" എന്ന് വിളിക്കുന്നു.[3] 13,539 ചതുരശ്ര മൈൽ (35,070 ചതുരശ്ര കിലോമീറ്റർ) വിസ്തീർണ്ണമുള്ള പ്രദേശങ്ങളെ ജലസമ്പുഷ്ടമാക്കുന്ന ഇതിന്റെ നീർത്തടങ്ങൾ ന്യൂയോർക്ക് നഗരത്തിന്റെ പകുതിയോളം ഭാഗങ്ങളിൽ ഡെലവെയർ അക്വഡക്‌ട് വഴി ഏതാണ്ട് 17 ദശലക്ഷം ആളുകൾക്ക് കുടിവെള്ളം നൽകുകയും ചെയ്യുന്നു.
ഷോഹാരി കൗണ്ടിയിലുൾപ്പെട്ട ജെഫേഴ്‌സൺ നഗരത്തിലെ മൗണ്ട് ജെഫേഴ്‌സണിലെ വെസ്റ്റ് ബ്രാഞ്ച്, ഡെലവെയർ കൗണ്ടിയിലെ ഗ്രാൻഡ് ഗോർജ് ഗ്രാമത്തിലുള്ള ഈസ്റ്റ് ബ്രാഞ്ച് എന്നിങ്ങനെ ന്യൂയോർക്കിലെ കാറ്റ്‌സ്‌കിൽ പർവതനിരകളിൽ ഡെലവെയർ നദിക്ക് രണ്ട് ശാഖകളുണ്ട്. ഈ ശാഖകൾ കൂടിച്ചേർന്ന് ന്യൂയോർക്കിലെ ഹാൻകോക്കിൽവച്ച് പ്രധാന ഡെലവെയർ നദി രൂപപ്പെടുന്നു. തെക്കോട്ട് ഒഴുകുന്ന, നദി താരതമ്യേന അവികസിതമായി തുടരുന്നതോടൊപ്പം, 152 മൈൽ (245 കി.മീ) ഭാഗത്ത് അപ്പർ, മിഡിൽ, ലോവർ ഡെലവെയർ നാഷണൽ സീനിക് നദികളായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ന്യൂജേഴ്‌സിയിലെ ട്രെൻ്റൺ നഗരത്തിലെത്തുമ്പോൾ, ഡെലവെയർ സഞ്ചാരയോഗ്യവും കൂടുതൽ വ്യാവസായികവുമായി മാറുന്നു. നദിയുടെ ഈ വിഭാഗം ഡെലവെയർ വാലി മെട്രോപൊളിറ്റൻ ഏരിയയുടെ നട്ടെല്ലായി മാറുകയും തുറമുഖ നഗരങ്ങളായ ഫിലാഡൽഫിയ, കാംഡൻ, ന്യൂജേഴ്‌സി, ഡെലവെയറിലെ വിൽമിംഗ്ടൺ എന്നിവിടങ്ങളിൽ സേവനം നൽകുകയും ചെയ്യുന്നു.
അവലംബം
[തിരുത്തുക]- ↑ "DRB river-mileage spreadsheet" (PDF). River Mileage System. Delaware River Basin Commission. Retrieved 24 October 2022.
- ↑ National Wildlife Federation (August 18, 2010). "America's Great Waters Coalition". Archived from the original on August 15, 2011. Retrieved August 18, 2011.
- ↑ "Delaware River". www.americanrivers.org. American Rivers. Retrieved 23 March 2023.