വില്യം പെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വില്യം പെൻ
Francis Place Chalk Portrait of William Penn 1695.jpg
ജനനം14 ഒക്ടോബർ 1644
മരണംജൂലൈ 30, 1718(1718-07-30) (പ്രായം 73)
കലാലയംചിഗ്വെൽ സ്കൂൾ
ക്രൈസ്റ്റ് ചർച്ച്, ഓക്സ്ഫോർഡ്
തൊഴിൽപ്രഭു, എഴുത്തുകാരൻ, പെൻസിൽവാനിയയുടെ കൊളോണിയൽ പ്രൊപ്രൈറ്റർ
ജീവിതപങ്കാളി(കൾ)ഗുലിയൽമ മരിയ സ്പ്രിംഗറ്റ്
ഹന്ന മാർഗരറ്റ് കാലോഹിൽ
കുട്ടികൾവില്യം ജൂനിയർ, ജോൺ, തോമസ്, റിച്ചാർഡ് ഉൾപ്പെടെ 8.
മാതാപിതാക്ക(ൾ)അഡ്മിറൽ സർ വില്യം പെൻ
മാർഗരറ്റ് ജാസ്പർ
ഒപ്പ്
William Penn signature.svg

വില്യം പെൻ (ജീവിതകാലം: 14 ഒക്ടോബർ 1644 - 30 ജൂലൈ 1718) റിലീജിയസ് സൊസൈറ്റി ഓഫ് ഫ്രണ്ട്സ് (ക്വേക്കേഴ്സ്) അംഗവും, വടക്കേ അമേരിക്കയിലെ ഇംഗ്ലീഷു കോളനിയായ പെൻസിൽവാനിയ പ്രവിശ്യയുടെ സ്ഥാപകനുമായ ഒരു ഇംഗ്ലീഷ് എഴുത്തുകാരനും മതചിന്തകനുമായിരുന്നു. ജനാധിപത്യത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും ആദ്യകാല വക്താവായിരുന്ന അദ്ദേഹം, ലെനപീ ഗോത്രക്കാരുമായുള്ള (തദ്ദേശീയ അമേരിന്ത്യക്കാരർ) നല്ല ബന്ധത്തിന്റേയും വിജയകരമായ ഉടമ്പടികളുടേയും പേരിൽ ശ്രദ്ധേയനായിരുന്നു.

ജീവചരിത്രം[തിരുത്തുക]

ആദ്യകാലം[തിരുത്തുക]

1644-ൽ ലണ്ടനിലെ ടവർ ഹില്ലിൽ ഇംഗ്ലീഷ് അഡ്മിറൽ സർ വില്യം പെന്നിന്റെയും ഒരു ഡച്ച് ക്യാപ്റ്റന്റെ വിധവയും റോട്ടർഡാമിലെ ഒരു ധനികനായ വ്യാപാരിയുടെ മകളുമായ നെതർലാൻഡിൽ നിന്നുള്ള മാർഗരറ്റ് ജാസ്‌പറിന്റെയും മകനായാണ് വില്യം പെൻ ജനിച്ചത്.[1] ഇംഗ്ലീഷ് ആഭ്യന്തരയുദ്ധകാലത്ത് കോമൺവെൽത്ത് നാവികസേനയിൽ സേവനമനുഷ്ഠിച്ചിരുന്ന അഡ്മിറൽ പെന്നിന് സേവനത്തിൻറെ പ്രതിഫലമെന്ന നിലയിൽ ഒലിവർ ക്രോംവെൽ അയർലണ്ടിലെ എസ്റ്റേറ്റുകൾ സമ്മാനിച്ചു. 1641-ലെ പരാജയപ്പെട്ട ഐറിഷ് കലാപത്തിന്റെ പ്രതികാരമായി ഐറിഷ് കത്തോലിക്കരിൽ നിന്ന് പിടിച്ചെടുത്തതായിരുന്നു ഈ ഭൂമി. അഡ്മിറൽ പെൻ ചാൾസ് രണ്ടാമന്റെ രാജവാഴ്ചയുടെ പുനഃസ്ഥാപത്തിൽ പങ്കെടുക്കുകയും ഒടുവിൽ നൈറ്റ് പദവി ലഭിച്ച അദ്ദേഹം റോയൽ നേവിയിൽ സേവനമനുഷ്ഠിക്കുകയും ചെയ്തു. മകന്റെ ജനനസമയത്ത് ഇരുപത്തിമൂന്ന് വയസ്സായിരുന്ന അന്നത്തെ ക്യാപ്റ്റൻ പെൻ ഐറിഷ് കത്തോലിക്കർക്കിടയിലെ അശാന്തി ശമിപ്പിക്കുന്നതിനും ഐറിഷ് തുറമുഖങ്ങൾ ഉപരോധിക്കുന്നതിനും ചുമതലയുള്ള ഒരു നാവിക ഉദ്യോഗസ്ഥനായിരുന്നു.[2]

അവലംബം[തിരുത്തുക]

  1. Hans Fantel, William Penn: Apostle of Dissent, William Morrow & Co., New York, 1974, p. 6, ISBN 0-688-00310-9
  2. Fantel, p. 6
"https://ml.wikipedia.org/w/index.php?title=വില്യം_പെൻ&oldid=3740834" എന്ന താളിൽനിന്ന് ശേഖരിച്ചത്