"അനൂപ് മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 89: | വരി 89: | ||
;[[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം]] |
;[[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം]] |
||
* 2008 - മികച്ച രണ്ടാമത്തെ നടൻ - തിരക്കഥ |
* 2008 - മികച്ച രണ്ടാമത്തെ നടൻ - തിരക്കഥ |
||
* 2014 - മികച്ച രണ്ടാമത്തെ നടൻ - 1983, വിക്രമാദിത്യൻ |
|||
;ഫിലിംഫെയർ അവാർഡ്സ് സൗത്ത് |
;ഫിലിംഫെയർ അവാർഡ്സ് സൗത്ത് |
||
* 2008 - മികച്ച സഹനടൻ |
* 2008 - മികച്ച സഹനടൻ |
13:28, 10 ഓഗസ്റ്റ് 2015-നു നിലവിലുണ്ടായിരുന്ന രൂപം
അനൂപ് മേനോൻ | |
---|---|
ജനനം | അനൂപ് ഗംഗാധരൻ ഓഗസ്റ്റ് 3, 1977[1] കോഴിക്കോട്, കേരളം, ഇന്ത്യ |
തൊഴിൽ | നടൻ, തിരക്കഥാകൃത്ത് |
സജീവ കാലം | 2002–ഇതുവരെ |
മാതാപിതാക്ക(ൾ) | പി. ഗംഗാധരൻ നായർ (അച്ചൻ) ഇന്ദിരാ മേനോൻ (അമ്മ) ദീപ്തി (സഹോദരി) |
ഒരു മലയാള ചലച്ചിത്ര നടനും, തിരക്കഥാകൃത്തുമാണ് അനൂപ് മേനോൻ. ചലച്ചിത്രങ്ങളിൽ സജീവമാകുന്നതിനു മുൻപ് ടെലിവിഷനിൽ അഭിനയിച്ചിരുന്നു. 2008-ൽ മികച്ച രണ്ടാമത്തെ നടനുള്ള കേരള സർക്കാരിന്റെ പുരസ്കാരവും, 2009-ലെ ഫിലിംഫെയർ അവാർഡും തിരക്കഥ എന്ന ചിത്രത്തിലൂടെ അനൂപ് നേടി[2].
തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും തിരുവനന്തപുരം ലോ കോളേജിൽ നിയമപഠനവും പൂർത്തിയാക്കി. തുടർന്ന് ദുബായിൽ ലോ സ്കൂളിൽ അദ്ധ്യാപകനായി നിയമിതനായി. ഇക്കാലയളവിൽ സൂര്യാ ടി.വി., കൈരളി എന്നിവയിൽ പ്രഭാതപരിപാടികളുടെ അവതാരകനായി ജോലി ചെയ്തു. തുടർന്ന് ശ്യാമപ്രസാദിന്റെ ശമനതാളം എന്ന സീരിയലിൽ അഭിനയിച്ചു. കാട്ടുചെമ്പകം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പകൽ നക്ഷത്രങ്ങൾ, കോക്ക്ടെയിൽ, ബ്യൂട്ടിഫുൾ എന്നിവയുടെ തിരക്കഥ തയാറാക്കിയിട്ടുണ്ട്.
ജീവിതരേഖ
ടെലിവിഷൻ പരമ്പരകളിൽകൂടി ആയിരുന്നു മേനോൻ അഭിനയത്തിൽ തുടക്കം കുറിച്ചത്. ഏഷ്യാനെറ്റ് എന്ന ആദ്യ മലയാള സ്വകാര്യ ചാനലിന്റെ സ്വപ്നം കൂടാതെ മേഘം എന്നി പരമ്പരകളിൽ അവതരിപ്പിച്ച കഥാപാത്രങ്ങളിൽകൂടിയാണ് മേനോൻ കൂടുതൽ ശ്രദ്ധ നേടിയത്. പിന്നീട് 2008-ഇൽ പ്രദർശിപ്പിച്ച പകൽ നക്ഷത്രങ്ങൾ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചു[3]. 2008-ൽ രഞ്ജിത്ത് സംവിധാനം നിർവഹിച്ച തിരക്കഥ എന്ന ചിത്രത്തിൽ മുഖ്യ കഥാപാത്രമായി വേഷമിട്ടു. അജയ ചന്ദ്രൻ എന്ന ഒരു ചലച്ചിത്ര താരത്തിന്റെ ജീവിതത്തിലെ പല ഘടകങ്ങളാണ് മേനോൻ അവതരിപ്പിച്ചത്.പിന്നീട്, പല ചലച്ചിത്രങ്ങളിൽക്കൂടിയും മേനോൻ ഏറെ ശ്രദ്ധേയനായി. തിരകഥക്ക് ശേഷം പ്രദർശിപ്പിച്ച ലൗഡ്സ്പീക്കർ, കേരള കഫെ, കോക്ടെയിൽ, ട്രാഫിക്, പ്രണയം എന്നി ചലച്ചിത്രങ്ങളിൽ ഏറെ നല്ല കഥാപാത്രങ്ങളും അവതരിപ്പിച്ചു.
അഭിനയിച്ച ചിത്രങ്ങൾ
നമ്പർ | വർഷം | ചലച്ചിത്രം | സംവിധാനം |
---|---|---|---|
1 | 2002 | കാട്ടുചെമ്പകം | വിനയൻ |
2 | 2003 | ഇവർ | ടി.കെ. രാജീവ് കുമാർ |
3 | 2007 | കയ്യൊപ്പ് | രഞ്ജിത്ത് |
4 | 2007 | റോക്ക് ആന്റ് റോൾ | രഞ്ജിത്ത് |
5 | 2008 | പകൽ നക്ഷത്രങ്ങൾ | രാജീവ് നാഥ് |
6 | 2008 | മോക്ഷം | രാജീവ് നാഥ് |
7 | 2008 | കേരള പോലീസ് | ചന്ദ്രശേഖരൻ |
8 | 2008 | തിരക്കഥ | രഞ്ജിത്ത് |
9 | 2008 | അനുഭവ് | രാജീവ് നാഥ് |
10 | 2009 | കറൻസി | സ്വാതി ഭാസ്കർ |
11 | 2009 | ഇവർ വിവാഹിതരായാൽ | സജി സുരേന്ദ്രൻ |
12 | 2009 | ലൗഡ്സ്പീക്കർ | ലൗഡ്സ്പീക്കർ |
13 | 2009 | പത്താം നിലയിലെ തീവണ്ടി | ജോഷി മാത്യു |
14 | 2009 | കേരള കഫേ | രഞ്ജിത്ത് |
15 | 2010 | പ്രമാണി | ബി. ഉണ്ണികൃഷ്ണൻ |
16 | 2010 | മമ്മി ആന്റ് മീ | ജിത്തു ജോസഫ് |
17 | 2010 | നീലാംബരി | ഹരിനാരായണൻ |
18 | 2010 | കോക്ക്ടെയിൽ | അരുൺ കുമാർ |
19 | 2011 | ലക്കി ജോക്കേഴ്സ് | സുനിൽ |
19 | 2011 | ട്രാഫിക് | രാജേഷ് പിള്ള |
20 | 2011 | പ്രണയം | ബ്ലെസ്സി |
22 | 2011 | ബ്യൂട്ടിഫുൾ | വി.കെ. പ്രകാശ് |
23 | 2011 | അതേ മഴ അതേ വെയിൽ | ജി. മനു |
24 | 2012 | മുല്ലശ്ശേരി മാധവൻകുട്ടി നേമം പി.ഒ. | സ്വാതി ഭാസ്ക്കർ |
25 | 2012 | ട്രിവാൻഡ്രം ലോഡ്ജ് | വി.കെ. പ്രകാശ് |
26 | 2012 | ഡേവിഡ് & ഗോലിയാത്ത് | രാജീവ് നാഥ് |
രചന നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
- പക്ഷൽ നക്ഷത്രങ്ങൾ
- അനുഭവ്
- കോക്ക്ടെയിൽ
- ലാവണ്ടർ
- ബ്യൂട്ടിഫുൾ
- ട്രിവാഡ്രം ലോഡ്ജ്
- ഡേവിഡ് & ഗോലിയാത്ത്
പുരസ്കാരങ്ങൾ
- 2008 - മികച്ച രണ്ടാമത്തെ നടൻ - തിരക്കഥ
- 2014 - മികച്ച രണ്ടാമത്തെ നടൻ - 1983, വിക്രമാദിത്യൻ
- ഫിലിംഫെയർ അവാർഡ്സ് സൗത്ത്
- 2008 - മികച്ച സഹനടൻ
അവലംബം
- ↑ https://www.facebook.com/anoopmenon.page
- ↑ "Kerala State Film Awards 2008". oneIndia. 5 June 2009. Retrieved 6 June 2009.
- ↑ http://www.rediff.com/movies/2008/dec/01review-pakal-nakshatrangal.htm