"ആമേൻ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
3,002 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
[[ലിജോ ജോസ് പെല്ലിശ്ശേരി|ലിജോ ജോസ് പെല്ലിശ്ശേരിയുടെ]] സംവിധാനത്തിൽ 2013-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് '''ആമേൻ'''. കുമരംകരി എന്ന കുട്ടനാടൻ ഗ്രാമത്തിനെയും അവിടുത്തെ സിറിയൻ പള്ളിയെയും അടിസ്ഥാനമാക്കിയെടുത്ത ഈ ചിത്രത്തിൽ [[ഫഹദ് ഫാസിൽ]], [[ഇന്ദ്രജിത്ത്]] ,[[സ്വാതി റെഡ്ഡി]], [[രചന നാരായണൻകുട്ടി]] എന്നിവർ അഭിനയിച്ചിരിക്കുന്നു.<ref>{{cite web|url=http://ibnlive.in.com/news/swati-reddy-signs-lijo-joses-amen/288431-71-210.html |title=Swati Reddy signs Lijo Jose's 'Amen' |publisher=CNN-IBN |date=4 September 2012 |accessdate=22 October 2012}}</ref>തെലുങ്ക് നടിയായ [[സ്വാതി റെഡ്ഡി|സ്വാതി റെഡ്ഡിയുടെ]] ആദ്യ മലയാള ചിത്രം കൂടിയാണ് ആമേൻ.<ref>{{cite web|url=http://articles.timesofindia.indiatimes.com/2012-08-14/news-and-interviews/33200752_1_m-wood-debut-malayalam-film-industry-important-roles |title=Swati Reddy to make M'wood debut with Amen |publisher=Times of India |date=14 August 2012 |accessdate=22 October 2012}}</ref> ചിത്രം നിരൂപകരാലും പ്രേക്ഷകരാലും നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടു.<ref name="Release">{{cite web|title=Amen to hit theaters 22,successful movie. March|url=http://www.nowrunning.com/malayalam/amen-to-hit-theatres-tomorrow/67094/story.htm|publisher=''NowRunning''|date=21 March 2013|accessdate=22 March 2013}}</ref><ref name="indiaglitz.com">http://www.indiaglitz.com/channels/malayalam/article/92312.html</ref>
 
== കഥാസാരം ==
കുമരംകരി എന്ന കുട്ടനാടൻ ഗ്രാമത്തെയും അവിടുത്തെ പുരാതന സിറിയൻ പള്ളിയെയും അടിസ്ഥാനമാക്കിയെടുത്ത ചിത്രമാണ് ആമേൻ. പള്ളിയിലെ കൊച്ചു കപ്യാരായ സോളമൻ നാട്ടിലെ പ്രമാണിയായ കോൺട്രാക്ടർ ഫിലിപ്പോസിന്റെ മകളായ ശോശന്നയുമായി പ്രണയത്തിലാണ്. സോളമന്റെ അച്ഛൻ ആ നാട്ടിലെ ബാൻഡ് മാസ്റ്ററായിരുന്ന എസ്തപ്പാനാശാനാണ്. ബോട്ടപകടത്തിൽ അച്ഛനെയും സഹോദരിമാരെയും നഷ്ടപ്പെട്ടയാളാണ് സോളമൻ. സോളമൻ ഒരു പരാജയപ്പെട്ട ബാൻഡ് അംഗമാണ്. കുമരംകരിയിൽ പുതുതായി എത്തുന്ന കൊച്ചച്ചനാണ് ഫാ. വിൻസെന്റ് വട്ടോളി. വട്ടോളിയച്ചൻ സോളമന്റെ പ്രണയത്തിന് എല്ലാ വിധ പിന്തുണയും നൽകുന്നു. ശോശന്നയുടെ കല്യാണം കുടുംബക്കാർ ഉറപ്പിക്കുമ്പോൾ സോളമനും ശോശന്നയും വട്ടോളിയച്ചന്റെ സഹായത്തോടെ ഒളിച്ചോടാൻ ശ്രമിക്കുന്നു. തുടർന്ന് ശ്രമം പരാജയപ്പെടുകയും തുടർന്ന് വരുന്ന ബാൻഡ് മത്സരത്തിൽ കുമരംകരിക്കാരുടെ ഗീവർഗ്ഗീസ് ബാൻഡ് സംഘം വിജയിക്കുകയാണെങ്കിൽ സോളമന് ശോശന്നയെ കെട്ടിച്ചുതരുമെന്ന് ഉറപ്പ് നൽകുന്നു. ഇതിനിടയിൽ പള്ളിയിലെ പ്രധാന അച്ചനായ ഫാ. അബ്രഹാം ഒറ്റപ്ലാക്കൻ പള്ളി പൊളിച്ച് പുതിയത് പണിയാൻ തീരുമാനിക്കുന്നു. തുടർന്ന് നടക്കുന്ന സംഭവവികാസങ്ങൾ കഥയെ ശുഭാന്ത്യത്തിലെത്തിക്കുന്നു. ഒടുവിൽ നാട്ടുകാർ ഫാ. വിൻസെന്റ് വട്ടോളിയുടെ യഥാർത്ഥ വ്യക്തിത്വം തിരിച്ചറിയുന്നു.
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1794595" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി