ഉള്ളടക്കത്തിലേക്ക് പോവുക

രചന നാരായണൻകുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രചന നാരായണൻകുട്ടി
മലയാള നടി രചന നാരായണക്കുട്ടി, 2018
Born22 മാർച്ച് 1985
Occupationഅഭിനേത്രി
Years active2010 - 2013
Parent(s)നാരായണൻ കുട്ടി
നാരായണി

മലയാളത്തിലെ ഒരു ചലച്ചിത്രനടിയും ടി. വി. അവതാരകയും ആണ് രചന നാരായണൻകുട്ടി.[1]

ജീവിതരേഖ

[തിരുത്തുക]

നാരായണൻ കുട്ടിയുടേയും നാരായണിടേയും രണ്ടു മക്കളിൽ ഒരാളായിട്ട് തൃശ്ശൂർ ജില്ലയിൽ ആണ് രചനയുടെ ജനനം. വിദ്യാർത്ഥിയായിരുന്നപ്പോൾ സ്‌ക്കൂൾ കലോത്സവങ്ങളിൽ ശാസ്ത്രീയനൃത്തം, ഓട്ടൻ തുള്ളൽ, കഥകളി, കഥാപ്രസംഗം തുടങ്ങിയ ഇനങ്ങളിൽ പങ്കെടുത്തു. നാലാം ക്‌ളാസുമുതൽ പത്തുവരെ തൃശൂർ ജില്ലാ കലാതിലകമായിരുന്നു. പിന്നീട് യൂണിവേഴ്‌സിറ്റി കലാതിലകമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

അഭിനയജീവിതം

[തിരുത്തുക]

തൃശൂർ ടൌണിൽ ഒരു മാനേജ്മെന്റ് സ്കൂളിൽ ഇംഗീഷ് അധ്യാപികയായി ജോലി ചെയ്തിരുന്ന അവസരത്തിൽ മിനിസ്ക്രീനിൽ അഭിനയ രംഗത്തെത്തി. മഴവിൽ മനോരമയിലെ മറിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയിൽ വൽസല എന്ന കഥാപാത്രം ചെയ്യുന്ന രചന, റേഡിയോ ജോക്കിയായും പ്രവർത്തിച്ചിട്ടുണ്ട്.[2]രചന നായികയായ ആദ്യചലച്ചിത്രമാണ് ലക്കി സ്റ്റാർ.

ചലച്ചിത്രങ്ങൾ

[തിരുത്തുക]
നം.വർഷംചിത്രംവേഷംകുറിപ്പ്
12001തീർത്ഥാടനംനായികയുടെ സുഹൃത്ത്
22003നിഴൽക്കുത്ത്
32013ലക്കി സ്റ്റാർജാനകി(നായിക)
4ആമേൻക്ലാര
5101 ചോദ്യങ്ങൾ
6വല്ലാത്ത പഹയൻ
7പുണ്യാളൻ അഗർബത്തീസ്അഡ്വക്കേറ്റ് സായി
82014വൺഡേ ജോക്സ്നിശബ്ദ ചിത്രം
9യു ടൂ ബ്രുടുസ്അപർണ
102015ഐൻസൈറ ബാനു
11മൂന്നാമിടംഹ്രസ്വചിത്രം
13തിലോത്തമ റോസി(നായിക)
13കാന്താരിറാണി
14ഡബിൾ ബാരൽകൊച്ചുമേരി
15ലൈഫ് ഓഫ് ജോസൂട്ടിജെസ്സി
16അടൂരും തോപ്പിലും അല്ലാത്ത ഭാസിലേഖറിലീസ് ആകാത്തത്
17തിങ്കൾ മുതൽ വെള്ളി വരെ
182017വർണ്യത്തിൽ ആശങ്ക കീർത്തന

-

അവലംബം

[തിരുത്തുക]
  1. "Winning Hearts the merry way". ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്. Archived from the original on 2013-04-13. Retrieved 2013-03-30.
  2. "സാരിയിൽ തിളങ്ങി മാറിമയത്തിലെ വത്സല". b4blaze. Archived from the original on 2022-09-01. Retrieved 2021-11-19.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=രചന_നാരായണൻകുട്ടി&oldid=4088535" എന്ന താളിൽനിന്ന് ശേഖരിച്ചത്