തിലോത്തമ (2015 ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിലോത്തമ
സംവിധാനംപ്രീതി പണിക്കർ
നിർമ്മാണംഗോകുലം ഗോപാലൻ
രചനപ്രീതി പണിക്കർ
തിരക്കഥപ്രീതി പണിക്കർ
സംഭാഷണംപ്രീതി പണിക്കർ
അഭിനേതാക്കൾരചന നാരായണൻകുട്ടി
മനോജ്‌ കെ ജയൻ
സിദ്ദിക്ക്
സോന നായർ,തെസ്‌നിഖാൻ
സംഗീതംദീപക് ദേവ്
ഗാനരചനജയഗീത ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ
ഛായാഗ്രഹണംആഘോഷ് വൈഷ്ണവം
ചിത്രസംയോജനം[[ സുജിത് ഭാസ്കർ]]
ബാനർശ്രീ ഗോകുലം മൂവീസ്
വിതരണംകല്പക ഫിലിംസ്
റിലീസിങ് തീയതി
  • നവംബർ 2015 (2015-11)
രാജ്യം ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം142 മിനുട്ട്

നവാഗതയായ പ്രീതി പണിക്കർ സംവിധാനം ചെയ്ത ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച്‌ ചിത്രമാണ് തിലോത്തമ. രചന നാരായണൻകുട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു[1] മനോജ്‌ കെ ജയൻ, സിദ്ദിക്ക്, , സോന നായർ,തെസ്‌നിഖാൻ,സുരഭി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു[2] ദീപക് ദേവാണ് സംഗീതം. ഗോകുലം ഗോപാലനാണ് നിർമ്മാണം.[3].

കഥാംശം[തിരുത്തുക]

നഗരത്തിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ ഗായികയും നർത്തകിയുമാണ് സുന്ദരിയായ റോസി(രചന) ദേവലോകത്തിലെ സുന്ദരികളായ നർത്തകിമാരിൽ ഒരാളായ തിലോത്തമയെ ഈ കഥാപാത്രം അന്വർത്ഥമാക്കുന്നു. അവളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവുണ്ടാക്കിയ ഒരു കൊലപാതകത്തിന് അവൾക്ക് ദൃക്സാക്ഷിയാകണ്ടി വരുന്നു. കൊലയാളികൾ ഏറെ ശക്തരാണെന്ന് മനസിലാക്കിയ റോസി നഗരം വിടുന്നു. പല സ്ഥലങ്ങളിലായി പിന്നീട് റോസിക്ക് ഒളിവിൽ താമസിക്കണ്ടി വരുന്നു. അതിനിടയിൽ അവൾക്ക് നേരിടേണ്ടി വരുന്ന സംഭവങ്ങളാണ് സസ്പെൻസ് ത്രില്ലറായി അവതരിപ്പിക്കുന്നത്.

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 രചന നാരായണൻകുട്ടി റോസി
2 മനോജ് കെ ജയൻ സി ഐ റാണാ
3 സിദ്ദിക്ക് ജോണി
4 ബേസിൽ ഉണ്ണി
5 കലാഭവൻ ഷാജോൺ ഇൻസ്പെക്ടർ സുരേഷ്
6 ഇടവേള ബാബു കപ്യാർ
7 തെസ്നി ഖാൻ സരിത
8 സോന നായർ ആയിഷ
9 ജീജ സുരേന്ദ്രൻ സിസ്റ്റർ മരിയ
10 വീണ നായർ രമണി
11 സുരഭി ലക്ഷ്മി സിസ്റ്റർ മേരി ലില്ലി
12 ലീല പണിക്കർ മദർ സുപ്പീരിയർ
13 സേതുലക്ഷ്മി കുഞ്ഞമ്മ
14 ഭവിഷ്യ ബിജുഗോപാലൻ
15 നന്ദുലാൽ ഫാദർ
16 ദേവി ചന്ദന സിസ്റ്റർ സൂസൻ
17 അനൂപ് ചന്ദ്രൻ ഇൻസ്പെക്ടർ സോമരാജ്
18 സജിത മഠത്തിൽ മോളി
19 അഖിൽ നായർ അംബി
20 ശ്രീകല വി കെ സിസ്റ്റർ ഫോസ്റ്റീന
21 ജോമോൻ ജോഷി സലിം
22 രാമചന്ദ്രൻ തിരുമല
23 പൂജപ്പുര രാധാകൃഷ്ണൻ
24 ആനന്ദ് പത്മനാഭൻ
25 മണക്കാട് ലീല
26 ഡി ഫിലിപ്പ്
27 ഉമ നായർ
28 മധു മേനോൻ
29 സജിൻ ഗോപു


ഗാനങ്ങൾ[5][തിരുത്തുക]

ഗാനങ്ങൾ : ജയഗീത
ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ
ഈണം :ദീപക് ദേവ്

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അക്കരെ ഇക്കരെ സന്നിദാനന്ദൻ,രൂപ രേവതി
2 ദീനാനുകമ്പ മെറിൻ ഗ്രിഗറി
3 പാവാട പെണ്ണാണേ[ക്ലബ് സോങ്ങ്] അമല റോസ് കുര്യൻ രമ്യ
4 പൂങ്കുയിൽ മാളവിക അനിൽകുമാർ
5 പ്രമോ സോങ്ങ്

അവലംബം[തിരുത്തുക]

  1. തിലോത്തമ (2015) - www.malayalachalachithram.com
  2. തിലോത്തമ (2015) - www.malayalasangeetham.info
  3. "തിലോത്തമ (2015)". സ്പൈസിഒണിയൻ. Retrieved 2022-05-28.
  4. "തിലോത്തമ (2015)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 28 മേയ് 2022.
  5. https://malayalasangeetham.info/m.php?7838

കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തിലോത്തമ_(2015_ചലച്ചിത്രം)&oldid=3743498" എന്ന താളിൽനിന്ന് ശേഖരിച്ചത്